തിരുവൈരൂർ മഹാദേവക്ഷേത്രം

(തിരുവൈരൂർ മഹാദേവക്ഷേത്രം ചുനക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.[1] ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവനും ഉപദേവതകളായ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മഹാവിഷ്ണു, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും സ്വയംഭൂവാണ് എന്നൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്.

തിരുവൈരൂർ മഹാദേവക്ഷേത്രം
തിരുവൈരൂർ മഹാദേവക്ഷേത്രം is located in Kerala
തിരുവൈരൂർ മഹാദേവക്ഷേത്രം
തിരുവൈരൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°15′11″N 76°31′46″E / 9.25306°N 76.52944°E / 9.25306; 76.52944
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചുനക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ദാരുശില്പങ്ങൾ തിരുത്തുക

1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ തൊട്ടടുത്തുള്ള മഹാലക്ഷ്മിയുടെ രൂപം ഇവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്. ശ്രീകോവിലിന്റെ പാർശ്വഭാഗത്ത് രാമായണ മഹാഭാരത കഥകൾ ശില്പങ്ങളിലാവിഷ്ക്കരിച്ചിരിക്കുന്നു. കന്നിമൂലയിൽ ബാലഗണപതിയുടെ കഥകൾ കാണാം. മഹാവിഷ്ണുവിന്റെ അവതാരലീലകൾ, ഗോപികാവസ്ത്രാപഹരണം, രാമകഥ, കാളിയമർദ്ദനം മുതലായവയും ദാരുശില്പങ്ങളിലൂടെ ദർശിക്കാം.[2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-08. Retrieved 2014-09-08.
  2. വി.ബി.ഉണ്ണിത്താൻ (സപ്തംബർ 7, 2014). "ദാരുവിസ്മയങ്ങൾ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2014-09-08. Retrieved സെപ്റ്റംബർ 8, 2014. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)