തിരുവിതാംകൂർ സഹോദരിമാർ
ലളിത, പത്മിനി, രാഗിണി എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന മൂന്ന് അഭിനയ പ്രതിഭകളായ സഹോദരിമാർ അറിയപ്പെട്ടിരുന്നത് തിരുവിതാംകൂർ സഹോദരിമാർ എന്നായിരുന്നു. നൃത്തത്തിലും അഭിനയത്തിലും മികവു പുലർത്തിയിരുന്ന ഇവർ മലയാളം, തമിഴ്, ഹിന്ദി, തെലുഗു ചലച്ചിത്രങ്ങളിൽ ആധിപത്യം പുലർത്തിയിരുന്നു.[1][2]
ഗുരു ഗോപിനാഥിന്റെയും ഗുരു ടി.കെ. മഹലിംഗം പിള്ളയുടെയും ശിക്ഷണത്തിൽ ഇവർ നൃത്തം അഭ്യസിച്ചു.[3] രാഗിണി കാൻസർ ബാധിച്ച് 1975-ലും ലളിത 1982-ലും പത്മിനി 2006-ലും മരണമടഞ്ഞു. അവരെപറ്റി കുറേവിവരങ്ങൾ മാത്രമേ പത്രകുറിപ്പുകളിലൂടെയും മറ്റും ലഭ്യമായിട്ടുള്ളു. ഇവർ ജനിച്ചു വളർന്നത് തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള മലയാ കോട്ടേജ് എന്ന തറവാട്ടിലായിരുന്നു. അത് ഒരു കൂട്ടുകുടുംബമായിരുന്നു.[4]
കാർത്ത്യായിനി അമ്മയായിരുന്നു കുടുബനാഥ ഇവരുടെ ഭർത്താവ് പി.കെ. പിള്ള (പാലകുന്നത്തു കൃഷ്ണ പിള്ള ചേർത്തല) അഥവാ പെനാങ്ക് പത്മനാഭ പിള്ള. പി.കെ. പിള്ളക്ക് ആറ് ആണ്മക്കളാണ് ഉണ്ടായിരുന്നത്. അതിലൊരാൾ സത്യപാലൻ നായർ (ബേബി). അദ്ദേഹം മലായള സിനിമയിലെ ഒരു പഴയകാല പ്രൊഡ്യൂസർ ആയിരുന്നു. മറ്റൊരു മകനായ രവീന്ദ്രൻ നായരുടെ മകൾ ലതികാ സുരേഷ് മലയാളം ടി.വി. പ്രോഗ്രാമിന്റെ പ്രമുഖ പ്രൊഡ്യൂസർ ആയിരുന്നു. അവർക്ക് 1955 ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.[5]
അവലംബം
തിരുത്തുക- ↑ Gulzar; Nihalani, Govind; Chatterjee, Saibal (2008). Encyclopaedia of Hindi cinema. Encyclopaedia Britannica (India) Pvt. Ltd.
- ↑ "Malaya Cottage was their grooming ground : The Travancore Sisters, Lalitha, Padmini and Ragini, were the pride of Malaya Cottage". The Hindu. Sep 30, 2006. Archived from the original on 2010-06-16. Retrieved 2013-04-11.
- ↑ "Life dedicated to dance". The Hindu. Jan 03, 2003. Archived from the original on 2008-12-02. Retrieved 2013-04-11.
{{cite news}}
: Check date values in:|date=
(help) - ↑ "When the stars shone in Malaya Cottage". The Hindu. Sep 30, 2006. Archived from the original on 2010-10-29. Retrieved 2013-04-11.
- ↑ "From year to eternity". Filmfare Print Edition. April 2002. Archived from the original on 2011-05-26. Retrieved 2010 August 3.
{{cite web}}
: Check date values in:|accessdate=
(help)