തിരുക്കലമ്പൂർ

ഇന്ത്യയിലെ വില്ലേജുകള്‍

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലുള്ള ഒരു ഗ്രാമമാണ് തിരുക്കലമ്പൂർ .   തിരുച്ചിറപ്പള്ളിയിൽനിന്ന് (ട്രിച്ചി)ഏകദേശം 80 കിലോമീറ്ററും പുതുക്കോട്ടയിൽ നിന്ന് 40 കിലോമീറ്ററും അകലെയാണ്  ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നമരാവതിയും സിങ്കംപുന്നരിയുമാണ് ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ (ഏകദേശം 10 കി.മീ അകലെ).

ക്ഷേത്രങ്ങൾ തിരുത്തുക

ഇവിടെയുള്ള രണ്ട് പുരാതന ക്ഷേത്രങ്ങളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രങ്ങൾ പണിതത്. ശ്രീ കത്തിലി വാനേശ്വര ക്ഷേത്രം, അഥവാ ശ്രീ വൈതിനനാട സ്വാമി ക്ഷേത്രം എന്നിവയാണ് ക്ഷേത്രങ്ങളിൽ ഒന്ന്. ശ്രീ തിരുവലാർ ഓലിശ്വരർ ക്ഷേത്രമാണ് മറ്റൊന്ന്.

ഈ ക്ഷേത്രങ്ങളുടെ ഉത്ഭവം സംബന്ധിച്ച് ഉള്ള ഐതിഹ്യം ഇങ്ങനെ:

ഒരിക്കൽ വാഴത്തോട്ടങ്ങൾ കൊണ്ട് ഇടതൂർന്ന വനമായിരുന്നു ഈ സ്ഥലം. അക്കാലത്ത് ഭരണാധികാരികളുടെ വേട്ടയാടലിനുള്ള സ്ഥലമായിരുന്നു ഇത്. പത്താം നൂറ്റാണ്ടിൽ ശ്രീ തോണ്ടൈമാനായിരുന്നു ഈ സ്ഥലത്തിന്റെ ഭരണാധികാരി. അയാൾ വേട്ടയ്ക്കു പോയപ്പോൾ കുതിരയുടെ കുളമ്പ് അവിടത്തെ ഒരു അസാധാരണ പാറപ്പുറത്ത് മുട്ടി. ആ പാറയിൽനിന്നു രക്തം പോലുള്ള ദ്രാവകം വരുന്നതു കണ്ടപ്പോൾ രാജാവ് ശ്രദ്ധിച്ചു. പിന്നീട് രാജാവ് രോഗിയായിത്തീർന്നു. തന്റെ അസുഖം ഭേദമാക്കാനുള്ള മരുന്ന് ആ സ്ഥലത്ത് ഒരു ക്ഷേത്രം പണിയലാണെന്ന് ശിവൻ സ്വപ്നത്തിൽ വന്ന് അരുളിചെയ്തു. അദ്ദേഹം ഈ അമ്പലങ്ങൾ പണിയുകയും സൌഖ്യം പ്രാപിക്കുകയും ചെയ്തു. എല്ലാതരത്തിലുമുള്ള രോഗത്തെ സുഖപ്പെടുത്തുന്ന മൂർത്തിയാണ് "വൈത്തിയനാഥൻ".

ക്ഷേത്രത്തിനുള്ളിൽ ഒട്ടേറെ വാഴകൾ ഉണ്ട്. ഈ മരങ്ങൾ ആരും നനയ്ക്കുന്നില്ല. മഴയിൽ നിന്ന് മാത്രമേ അവയ്ക്ക് വെള്ളം ലഭിക്കൂ. വേനൽക്കാലത്തും അവ പച്ചയായിരിക്കും. പത്താം നൂറ്റാണ്ടുമുതൽ വാഴകൾ അവിടെയുണ്ട്. ഈ വാഴകൾ ആരും തൊടാറില്ല. വാഴ തൊടുന്ന ഒരാൾക്ക് "വെൻകുഷ്തം" അല്ലെങ്കിൽ "ചർമ്മരോഗം" ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഴങ്ങൾ ആരും കഴിക്കാറില്ല. അവ ദൈവത്തിന് മാത്രം. പൂജയ്ക്ക് ശേഷം ആ പഴങ്ങൾ പശുക്കൾക്ക് നൽകും.

പുരാതനമായ ക്ഷേത്രം ഇപ്പോൾ ശ്രീ തിരുവലാർ ഓലിശ്വരർ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠ ശിവലിംഗമാണ്. തമിഴ്നാട് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ആണ് ഈ ക്ഷേത്രം ഏറ്റെടുത്തിരിക്കുന്നത്. [1]

കുതിരയുടെ കുളമ്പ് ശിവനെ സ്പർശിച്ചതുകാരണം കൊണ്ട് ഈ ഗ്രാമം തിരുക്കുളമ്പൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്. (തമിഴിൽ കുളമ്പ് എന്ന പേരിനർത്ഥം "മൃഗങ്ങളുടെ കാല്" എന്നാണ്). വർഷങ്ങൾക്കുശേഷം ഈ പേര് തിരുക്കലമ്പൂറായി മാറി. തിരുക്കമ്പൂരിനെ മാരിയമ്മൻ വിക്രമ പാണ്ഡ്യ നല്ലൂർ എന്നാണ് ക്ഷേത്രത്തിന്റെ ശിലാ ലിഖിതങ്ങളിൽ ഉള്ളത്.

ശ്രീ കോടിയേരി അമ്മൻ പോലുള്ള ചില ഗ്രാമക്ഷേത്രങ്ങളും ഇവിടെയുണ്ട്.

1799 ലെ പൊളിഗർ യുദ്ധ കാലത്ത് പാഞ്ചാലക്കുറിച്ചിയിലെ കട്ടബൊമ്മനും അദ്ദേഹത്തിന്റെ ബധിരനായ സഹോദരനും തോണ്ടിയമ്മൻ പ്രദേശത്ത് തിരുക്കലമ്പൂരിനടുത്തുള്ള വനത്തിൽ അഭയാർത്ഥികളായിരുന്നു എന്ന് ഒരു സ്ഥിരീകരിക്കാത്ത പറച്ചിലുണ്ട്.

ജലാശയങ്ങൾ തിരുത്തുക

ഈ സ്ഥലത്ത് 100 ഏക്കറിലധികം വലിപ്പമുള്ള പെരിയകമ്മ എന്ന ഒരു ജലാശയം ഉണ്ട്. ഇത് പുതുക്കോട്ട ജില്ലയിലുള്ള മൂന്നാമത്തെ വലിയ ജലാശയമാണ്. ഈ കുളത്തിൽ മലയ്യാടി എന്നറിയപ്പെടുന്ന ഒരു ന്യൂക്ലിയസ് ഘടനയുണ്ട്. 1990 കളുടെ മധ്യത്തിൽ ഗ്രാനൈറ്റ് കല്ലുകളാൽ നിർമ്മിക്കപ്പെട്ടതും ആഡംബര കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും വിലയേറിയ കല്ലുകളിലൊന്നാണ്. 1995 മുതൽ 2007 വരെ ഇത് ചൂഷണം ചെയ്യപ്പെട്ടു.

കന്നി കമ്മ, ചേക്കാടി, കലാപിരി കമ്മ തുടങ്ങിയ ജലസംഭരണികൾ സമാന്യം വലിപ്പമേറിയവയുമാണ്.

കാളപ്പോര് തിരുത്തുക

ഈ പ്രദേശം വർഷാവർഷമുള്ള വടി മഞ്ജുവിരട്ടിനു പ്രസിദ്ധമാണ്. 2007 മുതൽ സംസ്ഥാന സർക്കാരിന്റെ നിരോധനം കാരണം ഇത് നടക്കുന്നില്ല. മാത്രമല്ല, ഈ പ്രദേശം അരളിപ്പാറൈയിൽനിന്ന് 5 കിലോമീറ്റർ അകലെയാണ്. അരളിപ്പാറൈ മറ്റൊരുതരം കാളപ്പോരായ അരളിപ്പാറൈ മഞ്ചുവിരട്ടിനു പ്രസിദ്ധമാണ്. ഇപ്പോഴും ഇത് അനേകം നിയന്ത്രണങ്ങൾക്കുവിധേയമായി നടക്കുന്നു.

വീരയ്യ പോലീസ് എന്നറിയപ്പെടുന്ന നിരവധി കാളപ്പോര് വിസ്താരകരുടെ ജന്മസ്ഥലം കൂടിയാണ് തിരുക്കലമ്പൂർ.

വിദ്യാഭ്യാസം തിരുത്തുക

ഈ ഗ്രാമത്തിൽ ആറു പതിറ്റാണ്ട് പഴക്കമുള്ള സർക്കാർ സ്കൂളുണ്ട് എങ്കിലും, യുവാക്കൾക്ക് (അവരുടെ ഇരുപതുകളിലും ഇരുപത്തഞ്ച് വയസിനും താഴെയുള്ളവർ) മാത്രമാണ് വിദ്യാഭ്യാസം പ്രധാനമായിട്ടുള്ളത്.

തൊഴിൽ തിരുത്തുക

2018 വരെ, സിംഗപ്പൂർ, മലേഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ 45%ൽ ക്കൂടുതൽ യുവ തലമുറ ജോലിയെടുക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഇന്ത്യ), ശ്രീലങ്ക, ബ്രിട്ടൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലും കുറച്ചുപേർ ജോലിചെയ്യുന്നുണ്ട്. പ്രായമായ മിക്കവരും കാർഷിക മേഖലയിലാണ് ജോലിയെടുക്കുന്നത്. ഈ ഗ്രാമത്തിലെ മുഖ്യ കൃഷി തെങ്ങ് ആണ്, കൂടാതെ നെല്ലും വാഴയും ഉണ്ട്.

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരുക്കലമ്പൂർ&oldid=3084561" എന്ന താളിൽനിന്ന് ശേഖരിച്ചത്