ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark). പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്. മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്. [2]

തിമിംഗില സ്രാവ്
തായ്‌വാനിലെ ജോർജ്ജിയ അക്വേറിയത്തിൽ ഉള്ള തിമിംഗില സ്രാവ്
Size comparison against an average human
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Rhincodontidae

(Müller and Henle, 1839)
Genus:
Rhincodon

Smith, 1829
Species:
R. typus
Binomial name
Rhincodon typus
(Smith, 1828)
Range of whale shark

ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു. ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല. ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു. വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗില സ്രാവുകൾ. ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്. ആൺസ്രാവിനു 800 സെന്റീമീറ്ററും പെൺസ്രാവിനു 1700 മുതൽ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്നു. ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു. [3]

  1. Norman, Brad (2000). Rhincodon typus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is vulnerable.
  2. വെയിൽ ഷാർക്ക് ഒർഗനൈസേഷനിൽ നിന്ന് Archived 2013-06-21 at the Wayback Machine. തിമിംഗില ശ്രാവ്
  3. വെയിൽ ഷാർക്ക് ഓർഗനൈസേഷനിൽ നിന്ന് Archived 2013-06-21 at the Wayback Machine. തിമിംഗിലശ്രാവ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിമിംഗല_സ്രാവ്&oldid=4286005" എന്ന താളിൽനിന്ന് ശേഖരിച്ചത്