സെന്ന ഹെഗ്‌ഡെ രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ ഒരു മലയാളം, ഹാസ്യചലച്ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം.[1] ഈ ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സെന്ന ഹെഗ്‌ഡെ മികച്ച കഥയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തു.[2] "മലയാള സിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ഈ ചിത്രം 25-ാമത് IFFK-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[3] മലയാളത്തിലുള്ള മികച്ച ഫീച്ചർ ഫിലിം ആയി തിങ്കളാഴ്ച നിശ്ചയം 68 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് നേടി.[4]പുഷ്‌കർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കര മല്ലികാർജുനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.[5] ഒക്ടോബർ 29 ന് സോണി ലൈവ് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.

തിങ്കളാഴ്ച നിശ്ചയം
പ്രമാണം:File:Thinkalazhcha Nishchayam.jpeg
ഒഫീഷ്യൽ പോസ്റ്റർ
സംവിധാനംസെന്ന ഹെഗ്ഡെ
നിർമ്മാണംപുഷ്കര മല്ലികാർജ്ജുനയ്യ
കഥസെന്ന ഹെഗ്ഡെ
തിരക്കഥസെന്ന ഹെഗ്ഡെ
ശ്രീരാജ് രവീന്ദ്രൻ
അഭിനേതാക്കൾമനോജ് കെ.യു.
അജിഷ പ്രഭാകരൻ
അനഘ നാരായണൻ
ഉണ്ണിമായ നാലാപ്പാടം
സുനിൽ സൂര്യ
സംഗീതംമുജീബ് മജീദ്
ഛായാഗ്രഹണംശ്രീരാജ് രവീന്ദ്രൻ
ചിത്രസംയോജനംഹരിലാൽ രാജീവ്
സ്റ്റുഡിയോപുഷ്കർ ഫിലിംസ്
വിതരണംസോണിലിവ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം109 മിനുട്ടുകൾ

കഥാപരിസരം

തിരുത്തുക

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വിജയന്റെ രണ്ടാമത്തെ മകൾ, സുജയുടെ വിവാഹ നിശ്ചയുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. സാമ്പത്തികമായി തകർന്നിരിക്കുന്ന വിജയന്റെ വീട്ടിലേക്ക് കല്യാണ നിശ്ചയവുമായി ബന്ധപ്പെട്ട് അതിഥികൾ വരുന്നതും, നിശ്ചയത്തിന്റെ തലേന്നും, അന്നും സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ വിജയന്റെ വീടിനെ മാത്രം ചുറ്റിപ്പറ്റിയാണു ഈ ചിത്രം കഥ പറയുന്നത്.

കഥാപാത്രങ്ങളും അഭിനേതാക്കളും

തിരുത്തുക
  • മനോജ് കെ.യു. - വിജയൻ
  • അജിഷ പ്രഭാകരൻ - ലളിത
  • അനഘ നാരായണൻ - സുജ
  • സുനിൽ സി.കെ. - രതീഷ്
  • ഉണ്ണിമായ നാലാപ്പാടം - സുരഭി
  • അർപ്പിത് പി.ആർ. -സുജിത്
  • സുനിൽ സൂര്യ - സന്തോഷ്
  • രഞ്ജി കാങ്കോൽ - ഗിരീഷ്
  • സജിൻ ചെറുകയിൽ - ശ്രീനാഥ്
  • സുചിത്ര ദേവി - മേരി
  • അനുരൂപ് - ലക്ഷ്മികാന്തൻ ടി.കെ.
  • ഉണ്ണി രാജ - വിനോദ്
  • രാജേഷ് മാധവൻ - മണി
  • ലച്ചു - മനീഷ

പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം വിഭാഗം ജേതാവ് അവലംബം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2020 മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം [6]
മികച്ച കഥ സെന്ന ഹെഗ്ഡെ
  1. "Interviews Thinkalazcha Nishchayam: Senna Hegde directs new Malayalam film". The Cinema Express. 3 September 2020. Archived from the original on 2021-10-01. Retrieved 28 October 2021.
  2. "51st Kerala State Film Awards: Here is the full list of winners". The Hindu. 16 October 2021. Retrieved 28 October 2021.
  3. "Senna Hegde's Thinkalazcha Nischayam selected for the International Film Festival of Kerala". The Times Of India. 25 December 2020. Retrieved 28 October 2021.
  4. "National Film Awards: Suriya, Ajay Devgn share best actor title, Aparna Balamurali wins best actress". English Mathrubhumi News. 22 July 2022. Retrieved 22 July 2022.
  5. "Senna Hegde's film wins big at Kerala State Film awards". The Times Of India. 19 October 2021. Retrieved 28 October 2021.
  6. "51st Kerala State Film Awards: The full winners list". Indian Express. 17 October 2021. Retrieved 28 October 2021.

പുറംകണ്ണികൾ

തിരുത്തുക

തിങ്കളാഴ്ച നിശ്ചയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=തിങ്കളാഴ്ച_നിശ്ചയം&oldid=4075691" എന്ന താളിൽനിന്ന് ശേഖരിച്ചത്