കേരളവർമ്മ വലിയ കോയിത്തമ്പുരാനെ കുറിച്ചും തെക്കൻ പാട്ടുകളെകുറിച്ചും ശ്രദ്ധേയമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷകനാണ് ഡോ. തിക്കുറിശ്ശി ഗംഗാധരൻ. പൂർണ്ണനാമം വാസുദേവൻ പിള്ള ഗംഗാധരൻ നായർ [2]. [3]

ഡോ. തിക്കുറിശ്ശി ഗംഗാധരൻ
2012 മെയ്‌യിലെ ചിത്രം
2012 മെയ്‌യിലെ ചിത്രം
Born (1931-10-31) ഒക്ടോബർ 31, 1931  (90 വയസ്സ്)[1]
തിക്കുറിശ്ശി, കന്യാകുമാരി ജില്ല
Languageമലയാളം
Nationalityഇന്ത്യ
Educationപി.എച്ച്.ഡി
Genreമലയാള ഭാഷാ-സാഹിത്യ ഗവേഷണം, സാഹിത്യ രചന
Spouseപത്മാവതിയമ്മ
Childrenപ്രേമചന്ദ്രൻ, ഷീല, ലേഖ

ജീവിത രേഖതിരുത്തുക

ഡോ. തിക്കുറിശ്ശി ഗംഗാധരൻ 1934 ഒക്ടോബർ 31ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ സുബ്രഹ്മണ്യൻ പോറ്റി, അമ്മ പരമേശ്വരി അമ്മ. തിക്കുറിശ്ശി ആർ.സി. സ്കൂൾ, കുഴിത്തുറ മാധവ വിലാസം സ്കൂൾ, മാർത്താണ്ഡം ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വിളവംകോട് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ നിന്നും ടി.ടി.സി വിജയിച്ച് 1958-ൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി തിരുവനന്തപുരത്ത് എത്തി. ഇതോടൊപ്പം പഠനവും തുടർന്നു. 1962, 1965, 1970 എന്നീ വർഷങ്ങളിലായി ബി.എ., ബി.എഡ്., എം.എ. എന്നീ ബിരുദങ്ങൾ നേടിയശേഷം 1982-ൽ പിഎച്ച്ഡി യും നേടി. സർവ്വീസ് ജീവിതത്തിൽ ദീർഘകാലം തിരുവനന്തപുരം എസ്സ്.എം.വി. സ്കൂളിൽ അധ്യാപകനായിരുന്നു. അതിനുശേഷം തലശ്ശേരി ട്രെയിനിംഗ് കോളേജ് അധ്യാപകനായിരിക്കെ കേരളാ സർവ്വകലാശാലയിൽ ലെക്സിക്കന്റെ സബ് എഡിറ്ററായി നിയമിതനായി. 1994-ൽ സർവ്വീസിൽ നിന്ന് പിരിഞ്ഞശേഷവും ഗവേഷണവും സാഹിത്യ പ്രവർത്തനങ്ങളും തുടരുന്നു.

തിരുവനന്തപുരത്ത് എസ്സ്.എം.വി. സ്കൂളിൽ അധ്യാപകനായിരിക്കെയാണ് ഡോ. തിക്കുറിശ്ശി ഗംഗാധരൻ ഗവേഷണത്തിലേയ്ക്ക് കടക്കുന്നത്. കേരളവർമ്മ വലിയ കോയിത്തമ്പുരാനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഗവേഷണം. കേരളവർമ്മ മലയാള ഭാഷയ്ക്കുനൽകിയ സേവനങ്ങൾ വ്യക്തതയോടെ അനാവരണം ചെയ്തുകാട്ടിയ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്.

ഇതുപോലെ തന്നെയാണ് തന്റെ മറ്റോരു പ്രധാന ഗവേഷണ മേഖലയായ പാട്ടുസാഹിത്യത്തിന്റെ [4]കാര്യത്തിലും ഡോ. തിക്കുറിശ്ശി ഗംഗാധരൻ കാട്ടിയ ശുഷ്കാന്തി. കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലായിരുന്ന തെക്കൻ പാട്ടുകൾക്കുപിന്നിലെ സംസ്കൃതിയെ ആധുനിക കേരളത്തിനു പരിചയപ്പെടുത്തുന്ന നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട് [5]..

ഡോ: തിക്കുറിശ്ശി ഗംഗാധരൻ മലയാളത്തിന് സംഭാവനചെയ്ത കൃതികളിൽ ഗവേഷണ ഗ്രന്ഥങ്ങൾക്കുപുറമെ ജീവചരിത്രം, ബാല സാഹിത്യം, പാഠപുസ്തകങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

പരേതയായ പത്മാവതി അമ്മയാണ് ഭാര്യ. ഇവർക്ക് ഒരുപുത്രനും രണ്ട് പുത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് ബാലരാമപുരത്തിനടുത്ത് ഭഗവതിനട എന്ന ഗ്രാമത്തിലെ കൈരളീ സദനത്തിലാണ് താമസം.

കൃതികൾതിരുത്തുക

ഗവേഷണകൃതികൾ (പാട്ടുകൾ)തിരുത്തുക

 1. വേണാടിന്റെ കഥാഗാനങ്ങൾ (2011) [6] .
 2. ഉലകുടെ പെരുമാൾ പാട്ടുകഥ (2006)
 3. പുത്തരിയങ്കം (പാഠവും പഠനവും) (1984 latest edition 2005)
 4. തെക്കൻ കഥാഗാനങ്ങൾ
 5. ഇരവിക്കുട്ടിപ്പിള്ളപ്പോര്; ഒരു പഠനം (1990 latest edition 2009) [7]
 6. ജീവതാളങ്ങളുടെ പാട്ടുകൾ

ഗവേഷണ കൃതികൾ (കേരളവർമ്മ പഠനം)തിരുത്തുക

 1. കേരളവർമ്മയും മലയാള ഗദ്യവും (പി.എച്ച്.ഡി. പ്രബന്ധം) (1982)
 2. കേരളവർമ്മയുടെ ഗദ്യ കൃതികൾ
 3. കേരളവർമ്മ പ്രഭാഷണങ്ങളിലൂടെ
 4. ദൈവയോഗം (സമ്പാദനം)
 5. ശ്രീ പദ്മനാഭ പദപത്മ ശതകവും സ്തുതി ശതകവും (സമ്പാദനം) (2004)
 6. കേരളവർമ്മ പഠനങ്ങൾ (2004)

ബാല സാഹിത്യവും പാഠപുസ്തകങ്ങളുംതിരുത്തുക

 1. സാഹിത്യ വിസ്മയങ്ങൾ (2005)
 2. മലയാള ഭാഷാപരിചയം (2002)
 3. കൈരളീ പാഠാവലി (പാഠപുസ്തകം - 10 വാല്യങ്ങൾ)
 4. ആസാം (നവ സാക്ഷര സാഹിത്യം)

ജീവചരിത്രങ്ങൾതിരുത്തുക

 1. സുഭാഷ് ചന്ദ്ര ബോസ്
 2. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 3. മഹച്ചരിതമാല (4 വാല്യങ്ങൾ)

മറ്റുകൃതികൾതിരുത്തുക

 1. അക്ഷരമാല മുതൽ ഗ്രന്ഥസമീക്ഷവരെ (2009)
 2. യോഗി (സമ്പാദനം) (2005)

അവലംബങ്ങൾതിരുത്തുക

 1. പി. ശ്രീകുമാർ (2015-06-07). "ആരും അറിയാത്തൊരു എഴുത്തുകാരൻ". ജന്മഭൂമി. മൂലതാളിൽ നിന്നും 2015-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-08.
 2. "Who's who of Indian Writers, 1999: A-M - By Kartik Chandra Dutt" (ഭാഷ: ഇംഗ്ലീഷ്). New Delhi: Sahitya Akademi. ശേഖരിച്ചത് 2012-05-07.
 3. "Online Who's who of Indian Writers" (ഭാഷ: ഇംഗ്ലീഷ്). New Delhi: Sahitya Akademi. ശേഖരിച്ചത് 2015-08-21.
 4. "ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഉല്‌പത്തിക്ക് പുതിയ ഐതിഹ്യവുമായി തെക്കൻപാട്ട് - വാർത്ത". mathrubhumi.com. ശേഖരിച്ചത് 2012-05-07.[പ്രവർത്തിക്കാത്ത കണ്ണി]
 5. "നാടോടി സാഹിത്യം". The State Institute of Encyclopaedic Publications. ശേഖരിച്ചത് 2012-05-07.[പ്രവർത്തിക്കാത്ത കണ്ണി]
 6. "'വേണാടിന്റെ കഥാഗാനങ്ങൾ' പ്രകാശനം ചെയ്തു - വാർത്ത". mathrubhumi.com. ശേഖരിച്ചത് 2012-05-07.[പ്രവർത്തിക്കാത്ത കണ്ണി]
 7. "'പുസ്തക പരിചയം - ഇരവിക്കുട്ടിപ്പിള്ളപ്പോര്". mathrubhumi.com. മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-07.
"https://ml.wikipedia.org/w/index.php?title=തിക്കുറിശ്ശി_ഗംഗാധരൻ&oldid=3633792" എന്ന താളിൽനിന്ന് ശേഖരിച്ചത്