താര (കന്നട അഭിനേത്രി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു കന്നഡ അഭിനേത്രിയാണ് താര (ജനനം:1971 മാർച്ച് 4, ജനനനാമം:അനുരാധ).ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയാണ്.[1] 2004ൽ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 2012ൽ കർണാടക ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റായി.[2]

താര
36-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള - 2005
ജനനം
അനുരാധ

(1971-03-04) മാർച്ച് 4, 1971  (53 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1984 - Present
ജീവിതപങ്കാളി(കൾ)എച്ച്.സി. വേണു

ജീവിതരേഖ തിരുത്തുക

1971 മാർച്ച് 4ന് കർണാടകയിൽ ജനിച്ചു. മണിവണ്ണൻ സംവിധാനം ചെയ്ത ഇങ്കേയും ഒറു ഗംഗൈ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി. തുളസിഡാല(1985) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാരംഗത്തേക്കു വന്നു. തുടർന്ന് സഹനടിയായി ധാരാളം സിനിമകളിൽ അഭിനയിച്ചു. മണി രത്നത്തിന്റെ രണ്ട് ഹിറ്റ് സിനിമകളായ നായകൻ, അഗ്നിനച്ചത്തിറം എന്നീ സിനിമകളിൽ സഹനടിയായി അഭിനയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ചു. 2005ൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഹസീന എന്ന ചിത്രത്തിലൂടെ ലഭിച്ചു.

സിനിമകൾ തിരുത്തുക

  • ഇങ്കേയും ഒറു ഗംഗൈ(തമിഴ്)
  • തുളസിഡാല(കന്നഡ)
  • നായകൻ(തമിഴ്)
  • അഗ്നിനച്ചത്തിറം(തമിഴ്)
  • ദേവ
  • ഡോക്ടർ കൃഷ്ണ
  • സി.ബി.ഐ ശങ്കർ
  • സി.ബി.ഐ ശിവ
  • മാട്രാൻ(തമിഴ്)

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച നടിക്കുള്ള കർണാടക സംസ്ഥാന പുരസ്കാരം(1999, 2006)
  • മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്(1999)
  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2005)
  • മികച്ച സഹനടിക്കുള്ള സുവർണ ഫിലിം അവാർഡ്(2007)
  • മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്(2007)
  • മികച്ച സഹനടിക്കുള്ള ഉദയാ ഫിലിം അവാർഡ്(2012)

അവലംബം തിരുത്തുക

  1. Super Admin (2009-04-06). "Tara joins BJP Election campaign". Entertainment.oneindia.in. Archived from the original on 2013-12-27. Retrieved 2012-07-12.
  2. TNN Mar 15, 2012, 12.00AM IST (2012-03-15). "Tara to head Karnataka Chalanachitra Academy - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-12-27. Retrieved 2012-07-12.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=താര_(കന്നട_അഭിനേത്രി)&oldid=3805045" എന്ന താളിൽനിന്ന് ശേഖരിച്ചത്