താം ലുവാങ് ഗുഹയിലെ രക്ഷാ പ്രവർത്തനം

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്.2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ മുപ (വൈൽഡ് ബോർ - കാട്ടു പന്നികൾ) എന്ന പേരുള്ള ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും പെട്ടെന്ന് പെയ്ത കനത്ത മഴയിൽ ഗുഹക്കകത്തു അകപ്പെടുകയായിരുന്നു. പെട്ടെന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനു അനവധി രാജ്യങ്ങളുടെ സഹായം ലഭിച്ചു.

താം ലുവാങ് ഗുഹയിലെ രക്ഷാ പ്രവർത്തനം
രക്ഷാ പ്രവർത്തകർ ഉപകരണങ്ങളുമായി ഗുഹാ കവാടത്തിൽ
ദിവസം 23 June – 10 July 2018
(17 days)
സ്ഥലം താം ലുവാങ്, മായെ സായി , [മായെ സായി സബ്‌ജില്ല]], മായെ സായി ജില്ല, ചിയാങ് റായ് പ്രവിശ്യ, തായ്‌ലാന്റ് [1]
ഫലം Children and their coach found alive after nine days and rescued. By 10 July 2018, all 12 boys and their coach had been rescued.[2]
രേഖപ്പെടുത്തിയ പരിക്കുകൾ Minor scrapes and cuts, mild rashes,[3][4] lung inflammation[5] which may be histoplasmosis,[6] bradycardia[7]
Reported death(s) സമാൻ കുനാൻ (മുങ്ങൽ വിദഗ്ദ്ധൻ)[8]
Location within Thailand

ക്രമാതീതമായി ഉയർന്ന ജലനിരപ്പ് തിരച്ചിൽ പ്രവർത്തനത്തെ മന്ദഗതിയിലാക്കി. കാണാതായി 9 ദിവസത്തിനു ശേഷം ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു.ചെളിയും ഇടുങ്ങിയ വഴികളും നിറഞ്ഞ ഗുഹയിലൂടെ 8 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ജൂലൈ 10 ഓടെ എല്ലാവരെയും പുറത്തെത്തിച്ചു.[2][9]

23 June
ഒരു പരിശീനമത്സരത്തിനു ശേഷം കുട്ടികളുടെ പ്രാദേശിക ഫുട്ബോൾ ടീം താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയി. കുട്ടികളെ കാണാതെ വന്നപ്പോൾ ഒരു കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണത്തിൽ കുട്ടികളുടെ സൈക്കിളും ഷൂസും ഗുഹയുടെ കവാടത്തിനരികെ കണ്ടെത്തി[10].
24 June
ഗുഹക്കുള്ളിൽ കുട്ടികളുടെ കൈ കാൽ പാടുകൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ഗുഹയുടെ കവാടത്തിൽ ജാഗരണം നടത്തി[10].
25 June
തായ് നാവികസേനാ ഘടകം 'സീൽ ' ഗുഹക്കുള്ളിൽ തിരച്ചിൽ തുടങ്ങി[10].
26 June
T ജംങ്‌ഷൻ വരെ എത്തിയ മുങ്ങൽ വിദഗ്ദ്ധർ വെള്ളം പൊങ്ങിയത് കാരണം തിരിച്ചു പോരേണ്ടി വന്നു. കുട്ടികളെ കണ്ടേക്കാൻ സാധ്യതയുള്ള പട്ടായ ബീച്ചിലേക്കുള്ള വഴി വെള്ളകെട്ടു കാരണം തടസ്സപെട്ടു[10].
27 June
ബ്രിട്ടനും അമേരിക്കയും മുങ്ങൽ വിദഗ്ദ്ധന്മാരെ തായ്‌ലാന്റിലേക്ക് അയച്ചു . മുങ്ങൽ വിദഗ്ദ്ധന്മാർ വീണ്ടും ശ്രമിച്ചെങ്കിലും വെള്ളം കയറിയതിനാൽ ശ്രമം വിജയിച്ചില്ല .[10][11]
28 June
കനത്ത മഴ കാരണം തിരച്ചിൽ പ്രവർത്തനം താത്കാലികമായി നി ർത്തി വെച്ചു.ഗുഹയിലെ ജലനിരപ്പ് കുറക്കാൻ പമ്പുകൾ എത്തിച്ചു.ഗുഹയുടെ മുകൾഭാഗത്തു വഴികൾ അന്വേഷിക്കാൻ പോയ 600 ഓളം പേർക് സഹായത്തിനായി ആളില്ല വിമാനവും എത്തിച്ചു .[10][11]
29 June
തായ്‌ലാന്റ് പ്രധാനമന്ത്രി പ്രയുത് ചാൻ -ഒ -ചാ സംഭവ സ്ഥലം സന്ദർശിച്ചു.[10]
30 June
മഴമാറിയ ചെറിയ ഇടവേളയിൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉദ്ദേശിച്ചത്ര ഉള്ളിൽ എത്താൻ ആയില്ല.[10]
1 July
ഉള്ളിലേക്ക് എത്തിയ രക്ഷാപ്രവർത്തകർ ആകത്തു സിലിണ്ടറുകളും മറ്റു വസ്തുക്കളും സൂക്ഷിക്കാൻ ഒരു താത്കാലിക കേന്ദ്രം സ്ഥാപിച്ചു .[10]
2 July
ഏകദേശം 20:20 മണിക്ക് [12] ഗുഹയിൽ കുടുങ്ങിയ എല്ലാവരെയും ബ്രിട്ടിഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പട്ടായ ബീച്ചിൽ നിന്നും 400 മീ (1,300 അടി) അകലെയായി ജീവനോടെ കണ്ടെത്തി.[10]
3 July
ഒരു ഡോക്ടറും നഴ്സും അടക്കം 7 പേർ കൂടി രക്ഷാപ്രവർത്തനത്തിനു ചേർന്നു. അധിക കലോറി അടങ്ങിയ ഭക്ഷണവും പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളും ഗുഹക്കുള്ളിൽ കുട്ടികൾക്കു നൽകി .[10]
4 July
കുട്ടികളെ മുങ്ങൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു പരിശീലിപ്പിച്ചു .ജലനിരപ്പ് കുറക്കാൻ പമ്പ് ഉപയോഗിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കി .[10]
5 July
മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.മലക്ക് മുകളിൽ വഴികൾക്കുള്ള അന്വേഷണവും തുടർന്നു .[10]
6 July
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഗുഹക്കുള്ളിൽ സിലിണ്ടർ വിന്യസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മുൻ തായ്‌ലൻഡ് നേവി ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ദ്ധനും ആയ സമൻ കുനാൻ എന്ന വ്യക്തി മരണപ്പെട്ടു.[13] ഗുഹയിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാൽ ഉദ്ദേശിച്ചതിലും മുൻപേ സംഘത്തെ പുറത്തെത്തിക്കുമെന്നു അധികാരികൾ അറിയിച്ചു..[10]

അവലംബങ്ങൾ

തിരുത്തുക
  1. Safi, Michael; Thoopkrajae, Veena (8 ജൂലൈ 2018). "Thailand cave rescue begins as four of 12 boys freed in day of drama". The Guardian (in ഇംഗ്ലീഷ്). Archived from the original on 8 ജൂലൈ 2018. Retrieved 9 ജൂലൈ 2018.
  2. 2.0 2.1 Neumann, Scott; Chappell, Bill (10 ജൂലൈ 2018). "All 12 Boys And Their Coach Are Rescued From Thai Cave, After 2 Weeks". NPR. Archived from the original on 10 ജൂലൈ 2018. Retrieved 10 ജൂലൈ 2018.
  3. "Thailand cave rescue: Boys appear in new video, 'I am healthy'". CNN. 4 ജൂലൈ 2018. Archived from the original on 4 ജൂലൈ 2018.
  4. "Monsoon rains could damper rescue efforts to save soccer team in Thailand cave". ABC News. 5 July 2018.
  5. CNN, Euan McKirdy, Kocha Olarn and Joshua Berlinger,. "Thai rescue: Hopes high 4 boys, coach will be freed from cave Tuesday". cnn.com. Archived from the original on 10 ജൂലൈ 2018. Retrieved 10 ജൂലൈ 2018. {{cite web}}: |last= has generic name (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  6. Robinson, Matthew (9 July 2018). "Thailand cave rescue LATEST: Thai football team at risk of 'CAVE DISEASE' from fungus". express.co.uk. Retrieved 10 July 2018.
  7. George, Steve; McKirdy, Euan; Olarn, Kocha (10 ജൂലൈ 2018). "Thai cave rescue: All 12 boys, soccer coach freed from cave". CNN (in ഇംഗ്ലീഷ്). Archived from the original on 10 ജൂലൈ 2018. Retrieved 10 ജൂലൈ 2018.
  8. "Diver dies in Thailand cave rescue attempt". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 6 July 2018. Archived from the original on 6 July 2018. Retrieved 6 July 2018.
  9. "തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ കണ്ടെത്തി; എല്ലാവരും സുരക്ഷിതർ". Mathrubhumi. 2 July 2018. Retrieved 13 July 2018.
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 "Thai cave rescue: a timeline". Yahoo!. 8 July 2018. Archived from the original on 8 July 2018. Retrieved 9 July 2018.
  11. 11.0 11.1 Vejpongsa, Tassanee (18 June 2018). "Thai rescuers search for other entrances to flooded cave". The Washington Post. Archived from the original on 9 July 2018. Retrieved 9 July 2018.
  12. "Missing Thai boys 'found alive' in caves". BBC News. 2 July 2018. Archived from the original on 2 July 2018. Retrieved 2 July 2018.
  13. May, Ashley (6 July 2018). "Who was the former Thai Navy SEAL who died during cave rescue operations to save soccer team?". USA Today. Archived from the original on 6 July 2018. Retrieved 9 July 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക