ഇന്ത്യയിലെ കാടുകളിൽ അങ്ങിങ്ങായി കാണപ്പെടുന്ന തവിടൻ വെരുക്[3] (ശാസ്ത്രീയ നാമം: Paradoxurus jerdoni) കാഴ്ചയിൽ മരപ്പട്ടിയെപ്പോലെതന്നെയാണ്. എന്നാൽ മുഖത്തും ശരീരത്തിലും അടയാളങ്ങളില്ല. മരപ്പട്ടിയെക്കാൾ കുടുതൽ തവിട്ടുനിറമുണ്ട്. തലയുംകാലുകളും അതിനെക്കാൾ ഇരുണ്ടതും തോൾ മങ്ങിയ തവിട്ടുനിറവും വശങ്ങൾ കുടുതൽ ചാരനിറവുമാണ്. വാലിനും നിളം കൂടുതലാണ്. വാലിൻറെ അറ്റം മിക്കതിലും വിളറിയ നിറമായിരിക്കും. അടുത്തുചെന്നു പരിശോധിച്ചാൽ കഴുത്തിലെ രോമങ്ങൾ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുള്ള രോമങ്ങളുടെ എതിർദിശയിലാണ് വളരുന്നതെന്ൻ കാണാൻ കഴിയും. അക്രമണകാരികളെ പേടിപ്പിച്ചകറ്റാനുള്ള ഒരു രൂപാന്തരമാവാം ഇത്.

തവിടൻ വെരുക്
Brown palm civet[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. jerdoni
Binomial name
Paradoxurus jerdoni
Blanford, 1885
Brown palm civet range

പെരുമാറ്റം

തിരുത്തുക

മിശ്രഭോജിയാണെങ്കിലും പ്രധാനമായും കായ്കനികളാണ് ഭക്ഷിക്കുന്നത്. മഴക്കാടുകളിൽ കാണുന്ന പഴങ്ങളെയാണ് മുഖ്യമായും ഇവ ആശ്രയിക്കുന്നത്.

വലിപ്പം

തിരുത്തുക

ശരീരത്തിൻറെ മൊത്തം നിളം:48-59 സെ.മീ., തൂക്കം:2.4-4കിലോ.

ഈർപ്പമുള്ള നിത്യഹരിതവനങ്ങൾ,കാപ്പിത്തോട്ടങ്ങൾ. ഏറ്റവും നന്നായി കാണാവുന്നത് – കളക്കാട്മുണ്ടൻതുറ NP (തമിഴ്നാട്‌).

നിലനില്പിനുള്ള ഭീഷണി

തിരുത്തുക

ആവാസവ്യവസ്ഥയുടെ നഷ്‌ടം.

ഇതും കാണുക

തിരുത്തുക
  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 551. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Mudappa, D.; Choudhury, A.; Punjabi, G.A. (2016). "Paradoxurus jerdoni". The IUCN Red List of Threatened Species. 2016. IUCN: e.T16104A45201757. doi:10.2305/IUCN.UK.2016-1.RLTS.T16104A45201757.en. Retrieved 13 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തവിടൻ_വെരുക്&oldid=3466890" എന്ന താളിൽനിന്ന് ശേഖരിച്ചത്