തവിട്ടുചെമ്പൻ ചരൽക്കോഴി
തെക്കെ ഏഷ്യയിൽ കണ്ടുവരുന്ന ഒരിനം പക്ഷിയാണ് ചരൽക്കോഴി. ചരലുകൾ നിറഞ്ഞ പ്രദേശങ്ങളോടാണ് ഇവക്ക് കൂടുതൽ ഇഷ്ടം. കേരളത്തിൽ അപൂർവ്വമായി മാത്രമേ കണ്ടുവരുന്നുള്ളു. മനോഹരമായ കറുപ്പും വെളുപ്പും വരകൾ കണ്ണിനു മുകളിൽ കാണാം.കഴുത്തിലും മാറത്തും തിളങ്ങുന്ന ചെമ്പുനിറം, വാലിനടിയിൽ വെള്ള, പുറം തവിട്ടു കലർന്ന ചാരനിറം.[2] പറക്കുന്ന സമയത്ത് വെളുത്ത വയറും അറ്റങ്ങളിൽ കറുത്ത പട്ടയോടുകൂടിയ ചിറകും കാണാം.[3][4] വെള്ള നിറത്തിലും നീളമേറിയ കാലുകളും ഇവക്കുണ്ട്.[5]
ചരൽക്കോഴി | |
---|---|
രാജസ്ഥാനിലെ കിയോലാഡിയോ നാഷണൽ പാർക്കിൽ നിന്നെടുത്ത ചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. coromandelicus
|
Binomial name | |
Cursorius coromandelicus (Gmelin, 1789)
|
നിലത്താണ് ചരൽക്കോഴികളെ എപ്പോഴും കാണാൻ കഴിയുക. നന്നായി പറക്കാൻ കഴിയുന്ന പക്ഷിയാണെങ്കിലും ശത്രുക്കളെ കണ്ടാൽ ഓടിഒളിക്കാനാണ് ഇവ ആദ്യം ശ്രമിക്കുക. വളരെ വേഗത്തിൽ ഓടാനുള്ള കഴിവും ഈ പക്ഷികൾക്കുണ്ട്.[2]
വെറും നിലത്ത് പ്രത്യേക ഒരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇവ മുട്ടയിടുന്നത്. ചൂട് വളരെ കൂടുതലുള്ള സമയത്ത് ചരൽക്കോഴികൾ ചിറകുകളിൽ വെള്ള നനച്ചുകൊണ്ടുവന്ന് മുട്ടകൾക്ക് ഈർപ്പം നൽകാറുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Cursorius coromandelicus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 ദക്ഷിണേന്ത്യയിലെ പക്ഷികൾ-സി. റഹിം (ചിന്ത പബ്ലിഷേഴ്സ്-2013)-ISBN 93-82808-40-X
- ↑ Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 184.
- ↑ Sharpe, R Bowdler (1896). Catalogue of the birds in the British Museum. Volume 24. British Museum, London. pp. 39–40.
- ↑ Whistler, Hugh (1949). Popular handbook of Indian birds. Edition 4. Gurney and Jackson. pp. 452–491.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photos and videos Archived 2012-02-12 at the Wayback Machine.