തവളവായ പക്ഷി
നൈറ്റ് ജാർസുമായി ബന്ധമുള്ള നിശാപക്ഷിയാണ് തവളവായ പക്ഷി. ഇന്ത്യ,ശ്രീലങ്ക, ദക്ഷിണ ഏഷ്യ,ആസ്ട്രേലിയ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. തവളയുടേതുപോലുള്ള വിസ്താരമേറിയ വായും ഇരപിടിക്കാൻ പോന്ന പേപ്പർ പോലുള്ള നീണ്ട നാവും ഉള്ളതുകൊണ്ടാണ് 'തവളവായ' എന്ന വിചിത്രമായ പേര് ഇവയ്ക്ക് കൈവന്നത്.
തവളവായ പക്ഷി | |
---|---|
Tawny frogmouth, at night | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genera | |
ജീവശാസ്ത്രം
തിരുത്തുകനിശാപക്ഷിയായ ഇവയ്ക്ക് കബളിപ്പിക്കാൻ പാകത്തിലുള്ള വർണ്ണത്തൂവലുകളാണ് ഉള്ളത്. ഇവയുടെ മേനി നിറയെ നരച്ച തവിട്ടുനിറമാർന്ന മൃദുതൂവലുകളാണ് കാണപ്പെടുന്നത്. മരക്കൊമ്പിലിരിക്കുന്ന ഈ പക്ഷികളെ എളുപ്പം തിരിച്ചറിയാനേ കഴിയില്ല. അത്രയേറെ മരക്കൊമ്പിന്റെ നിറവും പക്ഷിയുടെ നിറവും തമ്മിൽ താദാത്മ്യം പുലർത്തുന്നവയാണ് ഈ പക്ഷികൾ. പകൽ നേരങ്ങളിൽ മരക്കൊമ്പുകളാണ് ഇവയുടെ വിശ്രമകേന്ദ്രം.ഇടതൂർന്ന വനങ്ങളാണ് തവളവായ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. പറക്കുവാൻ ഏറെ പ്രയാസമുള്ള പക്ഷിയാണെങ്കിലും കുറഞ്ഞദൂരം അതിവേഗം പറക്കാൻ ഇവയ്ക്കാകും.പ്രായപൂർത്തിയാകുന്നതോടെ ഇണചേരുന്ന ഇവർ കൂടുണ്ടാക്കുന്നതിൽ മടിയന്മാരാണ്. മരക്കൊമ്പിന്റെ ഇടുക്കിൽ മുട്ടയിടുന്ന പതിവാണ് ഉള്ളത്. എന്നാൽ കുഞ്ഞിന്റെ സംരക്ഷണകാര്യത്തിൽ ആൺ പെൺപക്ഷികൾക്ക് തുല്യപങ്കാളിത്തമാണുള്ളത്. രാത്രികാലങ്ങളിൽ പെൺകിളി അടയിരിക്കുന്നുവെങ്കിൽ പകൽ ആൺകിളിയാണ് അടയിരിക്കുന്നത്. മൂങ്ങയുടെ കൊളുത്തുപോലുള്ള ചുണ്ടുപയോഗിച്ചാണ് ഇവ ഇരപിടിക്കുന്നത്. ലാർവ,വണ്ട്,തേൾ,പഴുതാര തുടങ്ങിയവയാണ് ഇഷ്ടപ്പെട്ട ആഹാരങ്ങൾ. ആസ്ട്രേലിയയിലും ന്യൂഗിനിയയിലുമുള്ള മൂന്ന് പൊഡാർഗസ് വർഗ്ഗത്തിൽപ്പെട്ട വലിയ തവളവായൻപക്ഷികളുടെ ആഹാരം എലി, തവള തുടങ്ങിയ നട്ടെല്ലുള്ള ജീവികളാണ്. ഇവ ചിലപ്പോൾ ഇരയെ ഭക്ഷിക്കുന്നതിനുമുമ്പ് കല്ലിൽ അടിയ്ക്കാറുണ്ട്. [1] 10 ബട്രകൊസ്റ്റോമസ് തവളവായൻപക്ഷിയെ ട്രോപ്പിക്കൽ ഏഷ്യയിൽ കണ്ടുവരുന്നു. ഏപ്രിൽ 2007-ൽ തവളവായപക്ഷിയുടെ ഒരു പുതിയ വർഗ്ഗത്തെ സോളമൻ ദ്വീപിൽ നിന്നും കണ്ടെത്തുകയും ആ പുതിയ വർഗ്ഗത്തെ ഉൾപ്പെടുത്തി റിജിഡിപെന്ന എന്ന ജീനസ് നിലവിൽ വരികയും ചെയ്തു.[2]
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന തവളവായപക്ഷിയ്ക്ക് രാത്രിയിൽ ഉറക്കെ പാടാനുള്ള കഴിവുണ്ട്. പ്രത്യേക രീതിയിൽ അലറി ചിരിക്കുവാൻ കഴിയുന്നത് ഇവയുടെ വിചിത്രമായ മറ്റൊരു പ്രത്യേകതയാണ്. ആകൃതിയിൽ മൂങ്ങയുമായി രൂപസാദൃശ്യം പുലർത്തുന്ന ഈ പക്ഷികൾക്ക് ഏതാണ്ട് 9 ഇഞ്ച് മുതൽ 21ഇഞ്ച് വരെ നീളമുണ്ടായിരിക്കും. നൈറ്റ് ജാർ പക്ഷികളുടെ അടുത്ത ബന്ധു കൂടിയാണിവ. ശരീരപ്രകൃതിയിൽ ഇവ തമ്മിൽ അടുത്ത സാമ്യം പുലർത്തുന്നുണ്ടെങ്കിലും ഇരപിടിക്കുന്ന രീതിയിൽ ഇവ വ്യത്യസ്ത രീതി പിന്തുടരുന്നു. ഇവയിലെ സ്പീഷീസുകളെ ഇന്ത്യ മുതൽ മലേഷ്യ വരെയുള്ള ഭാഗങ്ങളിലായി കണ്ടുവരുന്നു.
ടാക്സോണമി
തിരുത്തുകഡി.എൻ.എ ഹൈബ്രഡൈസേഷൻ പഠനങ്ങൾ കാണിക്കുന്നത് രണ്ടു തവളവായ പക്ഷികളുടെ കൂട്ടങ്ങൾ തമ്മിൽ ഒരു പക്ഷെ അടുത്തബന്ധം ഉണ്ടായിരിക്കയില്ല. എന്നാൽ ഏഷ്യൻ വർഗ്ഗങ്ങളെല്ലാം തന്നെ ബട്രകൊസ്റ്റോമിഡെ എന്ന പുതിയ കുടുംബത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. [3] എന്നിരുന്നാലും തവളവായപക്ഷികളെ പാരമ്പര്യമായി കപ്രിമൽജിഫോംസ് നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റു പഠനങ്ങൾ ഇവയെ ഏതു നിരയിലുൾപ്പെടുത്തമെന്ന സംശയമുളവാക്കുന്നു.[4] പൊഡാരിഫോംസ് നിരയിലുൾപ്പെടുത്താമെന്ന് 1918-ൽ ജോർജ്ജ് മാത്യൂ നിർദ്ദേശിച്ചു.
ചിത്രശാല
തിരുത്തുക-
റ്റൈനി ഫ്റോഗ് മൗത്ത്
-
ശ്രീലങ്ക ഫ്റോഗ് മൗത്ത്
-
ഹോഡ്ഗ്സൺസ് ഫ്റോഗ് മൗത്ത്
-
ഡലിറ്റ് ഫ്റോഗ് മൗത്ത്
-
കുഡ്സ് ഫ്റോഗ് മൗത്ത്
-
സുമാത്രൻഫ്റോഗ് മൗത്ത്
-
ജവാൻ ഫ്റോഗ് മൗത്ത്
-
സൺഡ ഫ്റോഗ് മൗത്ത്
വർഗ്ഗങ്ങൾ
തിരുത്തുക- ജീനസ് പൊഡാർഗസ്
- റ്റൈനി ഫ്റോഗ് മൗത്ത്, Podargus strigoides
- മാർബിൾഡ് ഫ്റോഗ് മൗത്ത്, Podargus ocellatus
- പപ്പുൻ ഫ്റോഗ് മൗത്ത്, Podargus papuensis
- ജീനസ് ബട്രകൊസ്റ്റോമസ്
- ലാർജ് ഫ്റോഗ് മൗത്ത്, Batrachostomus auritus
- ഡലിറ്റ് ഫ്റോഗ് മൗത്ത്, Batrachostomus harterti
- ഫിലിപ്പൈൻ ഫ്റോഗ് മൗത്ത്, Batrachostomus septimus
- കുഡ്സ് ഫ്റോഗ് മൗത്ത്, Batrachostomus stellatus
- ശ്രീലങ്ക ഫ്റോഗ് മൗത്ത്, Batrachostomus moniliger
- ഹോഡ്ഗ്സൺസ് ഫ്റോഗ് മൗത്ത്, Batrachostomus hodgsoni
- ഷോർട്ട് റ്റെയിൽഡ് ഫ്റോഗ് മൗത്ത്, Batrachostomus poliolophus
- ജവാൻ ഫ്റോഗ് മൗത്ത്, Batrachostomus javensis
- ബ്ളിത്ത്സ് ഫ്റോഗ് മൗത്ത്, Batrachostomus affinis
- സൺഡ ഫ്റോഗ് മൗത്ത്, Batrachostomus cornutus
- ജീനസ് റിജിഡിപെന്ന
- സോളമൻസ് ഫ്റോഗ് മൗത്ത്, Rigidipenna inexpectata
അവലംബം
തിരുത്തുക- ↑ Perrins, Christopher (2003). Firefly Encyclopedia of Birds. Firefly Books. p. 342. ISBN 1-55297-777-3.
- ↑ Cleere; et al. (2007). "A new genus of frogmouth (Podargidae) from the Solomon Islands – results from a taxonomic review of Podargus ocellatus inexpectatus Hartert 1901". Ibis. 149: 271–286. doi:10.1111/j.1474-919x.2006.00626.x.
- ↑ Sibley, Charles G.; Alquist, John E.; Monroe, Jr., Burt L. (July 1988). "A Classification of the Living Birds of the World Based on Dna-Dna Hybridization Studies" (PDF). The Auk. 105 (3): 409–423. JSTOR 4087435.
- ↑ Mayr, G (2002). "Osteological evidence for paraphyly of the avian order Caprimulgiformes (nightjars and allies)" (PDF). Journal für Ornithologie. 143 (1): 82–97. ISSN 0021-8375.
പുറം കണ്ണികൾ
തിരുത്തുക- Frogmouth videos on the Internet Bird Collection
- Video: Finding the Sri-Lanka Frogmouth, Southern India Archived 2012-04-22 at the Wayback Machine.
- Scientists discover new genus of frogmouth bird in Solomon Islands