തരാനെ അലിദൂസ്തി
ഇറാനിയൻ അഭിനേത്രിയാണ് തരാനെ അലിദൂസ്തി ഇംഗ്ലീഷ് Taraneh Alidoosti, പേർഷ്യൻ: ترانه عليدوستی, ജനനം 12 ജനുവരി 1984). 89ാമത് അക്കാദമി അവാർഡ് നേടിയ [[ദ സെയിൽസ്മാൻ]] എന്ന ചിത്രത്തിലെ നായികയായിരുന്നു.[1] 2012, ൽ ഫിലിം മന്തിലി മാഗസിൻ നടത്തിയ നൂറ്റാണ്ടിലെ പോളിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .[2][3]
Taraneh Alidoosti | |
---|---|
ജനനം | |
ദേശീയത | Iranian |
തൊഴിൽ | |
സജീവ കാലം | 2002–present |
കുട്ടികൾ | Hana |
ബന്ധുക്കൾ | Hamid Alidoosti (Father) |
അഭിനയ ജീവിതം
തിരുത്തുകപതിനേഴാം വയസിൽ അഭിനയിക്കാനാരംഭിച്ചു. അയാം തരാന 15 എന്ന ചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശം. മികച്ച നടിക്കുള്ള ബ്രോൺസ് ലെപ്പേഡ് ലൊക്കാർണോ ഫെസ്റ്റിവലിൽ 2002 ൽ നേടി. [4] ഇരുപതാമത് ഫജർ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള ക്രിസ്റ്റൽ സിമോർഗ് പരസ്കാരവും ലഭിച്ചിട്ടുണ്ട്. ആദ്യ മൂന്നു ചിത്രങ്ങളിലെ വേഷങ്ങൾക്കും ഫജർ ചലച്ചിത്രോത്സവങ്ങളിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശം ലഭിച്ചു. നാടകങ്ങളിലും അഭിനയിക്കാറുണ്ട്. അസ്ഗർ ഫർഹാദി ചിത്രങ്ങളിലെ അവരുടെ അഭിനയം ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.
അക്കാദമി അവാർഡും പ്രതിഷേധവും
തിരുത്തുകയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധമായി 89ാ മത് ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ നിന്നും അലിദൂസ്തി വിട്ടു നിന്നു.[5]അലിദൂസ്തി അഭിനയിച്ച് അസ്‌കർ ഫർഹാദി സംവിധാനം ചെയ്ത ദ സെയിൽസ്മാൻ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ ആ വർഷം പുരസ്കാരം നേടി. ഇറാനികൾക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയായാണെങ്കിൽ കൂടി ഓസ്‌കാർ പുരസ്‌കാര ചടങ്ങ് താൻ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററിൽ കുറിച്ചു.
ഫിലിമോഗ്രാഫി
തിരുത്തുകഫിലിം
തിരുത്തുക- 2002: Iഅയാം തരാന, 15 (من ترانه پانزده سال دارم)
- 2004: ദ ബ്യൂട്ടിഫുൾ സിറ്റി (شهر زیبا)
- 2006: ഫയർവർക്ക്സ് വെനസ്ഡേy (چهارشنبه سوری)
- 2008: കാനൺ (کنعان )
- 2008: ഷിറിൻ (شیرین)
- 2008: താർഡിഡ് (تردید)
- 2009: എബൗട്ട് എല്ലി (درباره الی)
- 2010: വാട്ട്എവർ ഗോഡ് വാണ്ട്സ് (هرچی خدا بخواد)
- 2011: ലൈഫ് വിത്ത് കോൾഡ് ഐസ് (زندگی با چشمانی بسته)
- 2011: അറ്റ് ദ എൻഡ് ഓഫ് എയ്ത്ത് സ്ട്രീറ്റ് (انتهای خیابان هشتم)
- 2012: മോഡസ്റ്റ് റിസപ്ഷൻ (پذیرایی ساده)
- 2013: ദ ഷൈലോ യെല്ലോ സ്കൈ (آسمان زرد کم عمق)
- 2014: ദ വെഡ് ലോക്ക് (زندگی مشترک آقای محمودی و بانو)
- 2014: ആറ്റം ഹാർട്ട് മദർ (مادر قلب اتمی)
- 2015: അബ്സലൂട്ട് റസ്റ്റ് (استراحت مطلق)
- 2016: The Salesman (فروشنده)
TV
തിരുത്തുക- 2015: Shahrzad (شهرزاد)
പുരസ്കാരങ്ങൾ
തിരുത്തുക- 2002: Fajr Film Festival Won Crystal Simorgh for Best Actress - I'm Taraneh 15
- 2002: Locarno International Film Festival Won for Best Actress - I'm Taraneh 15
- 2004: Fajr Film Festival Nominated Crystal Simorgh for Best Actress - The Beautiful City
- 2012: Cinefan Festival of Asian and Arab Cinema Won Competition Award - Modest Reception
- 2013: Vesoul International Film Festival Won Special Mention of the International Jury - Modest Reception
- 2013: Fajr Film Festival Nominated Crystal Simorgh for Best Actress in a Leading Role - The Shallow Yellow Sky
- 2016: Hafez Award Nominated for Best Actress Drama - Shahrzad
അവലംബം
തിരുത്തുക- ↑ "Alidoosti in Imvbox". Archived from the original on 2014-10-06. Retrieved 2017-03-01.
- ↑ Film Magazine
- ↑ Caffecinema
- ↑ "Locarno holds up a mirror to the Middle East". Swissinfo. Archived from the original on 2013-12-16. Retrieved 2010-11-01.
- ↑ Dehghan, Saeed Kamali. "Iranian Oscar contender: I'll boycott awards over Trump's 'racist' visa ban". Retrieved 28 January 2017.
പുറം കണ്ണികൾ
തിരുത്തുക- Official Weblog
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തരാനെ അലിദൂസ്തി
- (പേർഷ്യൻ) Taraneh Alidoosti Archived 2002-08-03 at the Wayback Machine. at Iranactor.com
- (പേർഷ്യൻ) Taraneh Alidoosti Archived 2010-11-16 at the Wayback Machine. at SourehCinema.com
- (പേർഷ്യൻ) Taraneh Alidoosti Archived 2011-10-05 at the Wayback Machine. at Cinetmag.com
- (പേർഷ്യൻ) Taraneh Alidoosti Photo Gallery Archived 2017-02-03 at the Wayback Machine. at photo-aks.com
- തരാനെ അലിദൂസ്തി ട്വിറ്ററിൽ
- തരാനെ അലിദൂസ്തി ഇൻസ്റ്റാഗ്രാമിൽ