ഒരു പ്രമുഖ ഇറാനി തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് അസ്ഗർ ഫർഹാദി. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി പുരസ്കാരം 2012 ൽ നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.[1]

അസ്ഗർ ഫർഹാദി
അസ്ഗർ ഫർഹാദി (വിയന്ന 2009)
ജനനം (1972-01-01) ജനുവരി 1, 1972  (52 വയസ്സ്)
തൊഴിൽതിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും
സജീവ കാലം1997–മുതൽ
ജീവിതപങ്കാളി(കൾ)പരീസബക്ത്വാർ (1990-present)
കുട്ടികൾസറീന (b. 1992)

ജീവിതരേഖ

തിരുത്തുക

ഇറാനിലെ പുതുയുഗ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് അസ്ഗർ ഫർഹാദി.[2] ടെഹ്റാൻ സർവ്വകലാശാലയിൽ നിന്നും നാടക പഠനത്തിൽ ബിരുദവും ടാർബിയാത്ത് മൊദാരസ് (Tarbiat Modarres ) സർവ്വകലാശാലയിൽ നിന്നും സംവിധാനത്തിലും ബിരുദാനന്തര ബിരുദവും നേടി. ഇറാനിലെ യംഗ് സിനിമ സൊസൈറ്റിയുടെ 8 mm,16 mm ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഇറാൻ ഉൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടിയും പ്രവർത്തിച്ചു. എ ടേൽ ഓഫ് ദ സിറ്റി തുടങ്ങിയ ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തു.

ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് ആയിരുന്നു പ്രഥമ ചിത്രം.2006ൽ കേരളത്തിൽ നടന്ന പതിനൊന്നാം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജതചകോരം അസ്ഗർ ഫർഹാദിക്കായിരുന്നു. അദ്ദേഹത്തിൻറെ ഫയർവർക്സ് വെനസ്ഡേ നിരൂപകശ്രദ്ധ നേടി. എബൗട്ട് എല്ലിയിലൂടെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിച്ചു . ഐ.എഫ്.എഫ്.കെരാജ്യാന്തരമേളയിൽ തുടർച്ചയായ സിനിമകളിലൂടെ രണ്ടു ചകോരം സ്വന്തമാക്കിയ ആദ്യ സംവിധായകനെന്ന ബഹുമതിയും ഫർഹാദിക്കാണ്. ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം എബൗട്ട് എല്ലി നേടിയിരുന്നു. ഈ ചിത്രം ഇറാനിൽ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് പരിഗണിക്കപ്പെടുകയും ചെയ്തു. വിവിധ ചലച്ചിത്രമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് 'നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ'. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നല്ല സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. ഗോൾഡൻ ബർളിൻ പുരസ്‌കാരമുൾപ്പടെ നാല്പതോളം മറ്റ് പുരസ്‌കാരങ്ങളും ചിത്രം വാങ്ങിക്കൂട്ടി.[3] മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 69-മത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു.[4]

മതപരമായ വിലക്കുകൾ നേരിടുന്ന ഇറാനിയൻ സിനിമകളിൽ നിയന്ത്രണങ്ങൾ നിരവധിയാണ്. സർക്കാർ വിലക്കേർപ്പെടുത്തിയ സംവിധായകരായ ജാഫർ പനാഹി ,ബഹ്മൻ ഗോബാദി എന്നിവരെ അനുകൂലിച്ചു സംസാരിച്ചതിന് സംവിധായകൻ അസ്ഗർ ഫർഹാദിക്ക് കുറെ ദിവസങ്ങൾ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.[5]

സംവിധാനം ചെയ്ത ചിത്രങ്ങൾ

തിരുത്തുക
Year English title Original title Transliteration
2003 ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് رقص در غبار Raghs dar ghobar
2004 ദ ബ്യൂട്ടിഫുൾ സിറ്റി شهر زیبا Shahr-e ziba
2006 ഫയർ വർക്ക്സ് വെനസ്ഡെ چهارشنبه سوری Chaharshanbe-soori
2009 എബൗട്ട് എല്ലി درباره الی Darbareye Elly
2011 നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ[6] جدایی نادر از سیمین Jodaeiye Nader az Simin

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-07. Retrieved 2012-02-28.
  2. http://www.metrovaartha.com/2009/12/19023418/asgar.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://veekshanam.com/content/view/15030/27/[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2012-01-17.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-28. Retrieved 2012-02-28.
  6. "റോസാദലങ്ങൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 30. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസ്ഗർ_ഫർഹാദി&oldid=4092427" എന്ന താളിൽനിന്ന് ശേഖരിച്ചത്