തരവത്ത് അമ്മാളുഅമ്മ
മലയാളത്തിലെ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മ (26 ഏപ്രിൽ 1873 - 6 ജൂൺ 1936).[1]. നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അച്ഛൻ പാലക്കാട് ജില്ലയിലെ കൊടുവായൂർ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻനായർ. അമ്മ തരവത്ത് കുമ്മിണി അമ്മ. കൊച്ചി തമ്പുരാൻ സാഹിത്യ സഖി ബിരുദം നൽകിയെങ്കിലും അവർ അത് നിരസിച്ചു.[2]
തരവത്ത് അമ്മാളുഅമ്മ | |
---|---|
![]() | |
ജനനം | ഏപ്രിൽ 26, 1873 |
മരണം | ജൂൺ 6, 1936 | (പ്രായം 63)
ദേശീയത | ![]() |
അമ്മാളുഅമ്മ 1914 ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു.[3] തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയത് അമ്മാളു അമ്മയായിരുന്നു.[4]
ജീവിതരേഖ തിരുത്തുക
1873 ഏപ്രിൽ 26-ന്, തഹസിൽദാർ ആയിരുന്ന തറവാട്ട് കുമ്മിണിയമ്മയുടെയും ചിഞ്ചംവീട്ടിൽ ശങ്കരൻ നായരുടെയും തരവത്ത് കുമ്മിണിയമ്മയുടെയും മകളായി ഇന്നത്തെ പാലക്കാട് ജില്ലയിൽ തറവത്ത് വീട്ടിൽ ആണ് അമ്മാളു അമ്മ ജനിച്ചത്.[5][6] ടിപ്പു സുൽത്താന്റെ അധിനിവേശ കാലത്ത് മലബാറിൽ നിന്ന് പാലക്കാട് പറളിയിലേക്ക് വന്നവരാണ് അമ്മാളു അമ്മയുടെ പൂർവികർ.[7] അവർക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു, ഡോക്ടർ ടി.എം. നായർ.[5] അവരെ എഴുത്തും പ്രാഥമിക പാഠങ്ങളും പഠിപ്പിച്ചത് ഒരു സ്വദേശി ടീച്ചറാണ്. ഇതോടൊപ്പം സംസ്കൃതവും സംഗീതവും അവർ വീട്ടിൽ പഠിച്ചു.[8] അതിനുശേഷം അവർ പിതാവിൽ നിന്ന് ഗണിതവും പിന്നീട് തമിഴ് ഭാഷയും പഠിക്കാൻ തുടങ്ങി.[8]
അവർ മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ നന്നായി പ്രാവീണ്യം നേടിയിരുന്നു.[5] കൊച്ചി മഹാരാജാവ് അവർക്ക് "സാഹിത്യ സഖി" പുരസ്കാരം നൽകാൻ തയ്യാറായെങ്കിലും അവർ അത് നിരസിച്ചു. അന്നത്തെ കൊച്ചിരാജ്യത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ "സാഹിത്യ സഖി" നിരസിച്ച ഒരേയൊരു എഴുത്തുകാരി ആയിരുന്നു അമ്മാളുവമ്മ.[7]
1936 ജൂൺ 6-ന് അമ്മാളുവമ്മ അന്തരിച്ചു.[5]
വ്യക്തി ജീവിതം തിരുത്തുക
അമ്മാളു അമ്മ മൂന്നു പ്രാവശ്യം വിവാഹം കഴിച്ചു.[6] 15-ാം വയസ്സിൽ അവർ ആദ്യം വിവാഹം കഴിച്ചു. പുന്നത്തൂർ കോവിലകത്തിന്റെ തമ്പുരാനായിരുന്ന അവരുടെ ആദ്യഭർത്താവ് രണ്ടു കുട്ടികളുടെ ജനനത്തിനു ശേഷം അദ്ദേഹം അവരെ വിട്ടുപോയി.[7] അമ്മയുടെ നിർബന്ധത്തിനു വഴങ്ങി വൈദ്യനായിരുന്ന രാമപുരത്തെ കൃഷ്ണവാര്യരെ രണ്ടാമത് വിവാഹം കഴിച്ചു. മൂന്ന് പെൺമക്കൾ ജനിച്ച് അധികം താമസിയാതെ വാര്യർ മരിച്ചു.[7] ആദ്യ രണ്ട് വിവാഹങ്ങളിലെ കുട്ടികളിൽ പലരും പല സമയങ്ങളിലായി മരിച്ചു, രണ്ട് പെൺമക്കൾ മാത്രം ബാക്കിയായി.[7] മൂന്നാമത് വിവാഹം ചെയ്തത് വടക്കുംതറ വാര്യത്ത് ഉണ്ണികൃഷ്ണ വാര്യരെ ആയിരുന്നു.[7]
ആക്ടിവിസം തിരുത്തുക
അന്നത്തെ തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയപ്പോൾ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്കും കുടുംബത്തിനും അഭയം നൽകി അമ്മാളു അമ്മ തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഇടം നേടി.[5]
ഒരു ഫെമിനിസ്റ്റും സ്ത്രീ സമത്വവാദിയും കൂടിയായ അമ്മാളു അമ്മ, സ്ത്രീകൾ സാഹിത്യാഭിരുചിക്ക് പുരുഷന്മാരെപ്പോലെയോ അതിലധികമോ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.[7] ഒരിക്കൽ, ലക്ഷ്മി ഭായ് മാസികയിൽ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ സാഹിത്യവാസന എന്ന ലേഖനത്തിൽ "സ്ത്രീകൾക്ക് സാഹിത്യത്തിൽ അഭിരുചി ഉണ്ടെന്ന് ചിലർക്ക് സംശയമുണ്ടെന്ന് എനിക്കറിയാം. എന്നാൽ സാഹിത്യത്തിന്റെ സത്ത എല്ലാ സ്ത്രീകളിലും ഉണ്ടെന്ന് ഞാൻ പറയും" എന്ന് എഴുതി.[8][9]
കൃതികൾ തിരുത്തുക
- ലീല - ഒരു നോവൽ
- ഭക്തമാല - 3 ഭാഗങ്ങൾ
- ബുദ്ധചരിതം
- ബാലബോധിനി
- ഭക്തമാലയിലെ ചെറുകഥകൾ
- കോമളവല്ലി - ഒരു നോവൽ (2 ഭാഗങ്ങൾ)
- സർവ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം
- കൃഷ്ണഭക്തിചന്ദ്രിക
- ബുദ്ധഗാഥാചന്ദ്രിക
- ഒരു തീർഥയാത്ര
- ശ്രീശങ്കരവിജയം
- ശിവഭക്തവിലാസം
അവലംബം തിരുത്തുക
- ↑ പുനർജീവനം കൃതിക്കും കർത്താവിനും
- ↑ തരവത്ത് അമ്മാളുഅമ്മ, ജീവചരിത്രം, കേരള സാഹിത്യ അക്കാദമി
- ↑ തരവത്ത് അമ്മാളുഅമ്മ. "എന്റെ ഡിറ്റക്ടീവുകൾ". മാതൃഭുമി. പി. കെ. രാജശേഖരൻ. മൂലതാളിൽ നിന്നും 2014-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 നവംബർ 2014.
- ↑ കേരളം ജില്ലകളിലൂടെ- മാതൃഭൂമി ബുക്ക്സ് 2013 പേജ് 142
- ↑ 5.0 5.1 5.2 5.3 5.4 ഏപ്രിൽ, 13; 2021 (2021-04-13). "തരവത്ത് അമ്മാളു അമ്മ". Kerala Women. Government of Kerala. ശേഖരിച്ചത് 2023-03-07.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ 6.0 6.1 "തരവത്ത് അമ്മാളു അമ്മ; 1914 ൽ ഡിറ്റക്ടീവ് നോവലെഴുതിയ മലയാളി സ്ത്രീ". Mathrubhumi. ശേഖരിച്ചത് 2023-03-07.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 Rajeev Kumar, M (2021-09-24). "ദിഗംബര സ്മരണകൾ; "സാഹിത്യസഖി" വാങ്ങാൻ കൂട്ടാക്കാത്ത തരവത്ത് അമ്മാളു അമ്മ; എം.രാജീവ് കുമാർ". anweshanam.com. ശേഖരിച്ചത് 2023-03-10.
- ↑ 8.0 8.1 8.2 "തരവത്ത് അമ്മാളുവമ്മ". Kerala Women. Government of Kerala. 2020-03-01. ശേഖരിച്ചത് 2023-03-10.
- ↑ "International Women's Day: Reminiscing first-gen of feminist writers from Kerala". English Mathrubhumi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-03-10.