തമ്പി പയ്യപ്പിള്ളി
ഒരു ചവിട്ടുനാടക കലാകാരനാണ് തമ്പി പയ്യപ്പിള്ളി. മികച്ച നാടൻകലയ്ക്കായുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2012-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1] 2017ലെ കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് നേടി.
തമ്പി പയ്യപ്പിള്ളി | |
---|---|
ജനനം | തമ്പി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചവിട്ടുനാടക കലാകാരൻ |
അറിയപ്പെടുന്നത് | കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ്]] |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ ഗോതുരുത്ത് പയ്യപ്പിള്ളി കുടുംബത്തിൽ പാപ്പുവിന്റെയും ത്രേസ്യാമ്മയുടെയും ആറുമക്കളിൽ ഇളയവനായി ജനിച്ചു. ചവിട്ടുനാടകത്തിൽ കാറൽസ്മാൻ രാജാവിനെയാണ് ഇദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ വേഷം തമ്പി 250 ഓളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 16-ആം വയസ്സിലാണ് തമ്പി ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. സത്യപാലൻ എന്ന നാടകത്തിൽ താരോർ രാജാവിന്റെ ഭടനെയാണ് അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. ഗോതുരുത്ത് ചവിട്ടുനാടക കലാസമിതിയുടെ മുഖ്യനടനും ആശാനുമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഓട്ടോ ഡ്രൈവറാണ്. ഭാര്യ:ആനി, മക്കൾ:നിബി, ബിനി.
പുരസ്കാരങ്ങൾ
തിരുത്തുക- 2017 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്[2]
- കേരള സംഗീതനാടക അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "സംഗീതനാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു". മാതൃഭൂമി. 2012 ജനിവരി 11. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2020-07-22.