തന്ത്രികൾ
ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ശാസ്ത്രാനുസരണം നിശ്ച യിച്ചു നടത്തുകയോ നടത്തിക്കുകയോ ചെയ്യുന്നവർ തന്ത്രികൾ എന്ന പേരിൽ അറിയപ്പെടുന്നു. ക്ഷേത്രകാർമികൻ, പുരോഹിതൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രാചീനകാലം മുതൽ തന്ത്രം കാരായ്മാവകാശമായിരുന്നു. ദൈവികമായ കാര്യങ്ങളെക്കുറിച്ചു വിധി പറയുന്നതിനുള്ള അധികാരം തന്ത്രികളിലാണു നിക്ഷിപ്തമായിട്ടുള്ളത്. തന്ത്രികൾ ക്ഷേത്രത്തിലനുഷ്ഠിക്കുന്ന പ്രവൃത്തികളാണ് തന്ത്രം എന്ന പേരിലറിയപ്പെടുന്നത്.
കോഴിക്കോട്ടിരി (കൊട്ടിയൂരമ്പലം),പുഴക്കര ചേന്നാസ് (ഗുരുവായൂരമ്പലം), താഴമൺ (ശബരിമല ക്ഷേത്രം), കുഴിക്കാട്ടില്ലം (തിരുവല്ല വല്ല്യമ്പലം) ഭദ്രകാളിമറ്റപ്പിള്ളി, ഇതൊക്കെ കേരളത്തിലെ പ്രസിദ്ധ താന്ത്രിക കുടുംബമാണ് .
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം,ആറാട്ട്, , പള്ളിവേട്ട തുടങ്ങിയുള്ള ചടങ്ങുകളൊക്കെ നിർവഹിക്കുന്നത് തന്ത്രിമാരാണ്.
ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ എന്ന് കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തിൽ പരാമർശം ഉണ്ട്.
നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ തന്ത്രിയെപ്പോലെ പൂജിച്ചിടാം എന്ന് ചിത്രരാമായണവും തന്ത്രി നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ ഭരണം നടത്തുന്നതിന് അധികാരി'എന്ന് ട്രിവാൻഡ്രം സാൻസ്ക്രിറ്റ് മാനുവലിൽ നാഗമയ്യയും തന്ത്രിമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു.
ഇതുകൂടികാണുക
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തന്ത്രികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |