തത്തമ്മച്ചെടി

ചെടിയുടെ ഇനം

സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണിത്. തത്തയുടെ രൂപത്തോട് സാദൃശ്യമുള്ള പൂവുകളാണ് ഇതിന്റെ പ്രധാന ആകർഷണം. ഉദ്യാനസസ്യമായും നട്ടുവളർത്തുന്ന ഈ ചെടിയുടെ പല തരം ഉപജാതികളായി ഉണ്ട്[1][2]. ശാസ്ത്രനാമം:Euphorbia tithymaloides. പ്രാദേശികമായി ഇത് പല പേരുകളിലും അറിയപ്പെടുന്നു. സസ്യത്തിലെ കറ ഉയർന്ന നിലവാരമുള്ള ജൈവഡീസൽ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു[3][4].

തത്തമ്മച്ചെടി
Christmas Candle, Devil's Backbone, Redbird Cactus, et al.
Green leaf var. of Euphorbia tithymaloides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
E. tithymaloides
Binomial name
Euphorbia tithymaloides
Synonyms
  • Pedilanthus tithymaloides (L.) Poit.
  • Pedilanthus tithymaloides subsp. tithymaloides
  • Tithymalus tithymaloides (L.) Croizat

നല്ല ചുവപ്പ്/റോസ് നിറത്തിലുള്ള ഇതിന്റെ പൂവിൽ നിറയെ തേനുണ്ടാകും[5]. ഇതിലെ തേൻ കുട്ടികൾ ഭക്ഷിക്കാറുണ്ട്. പറമ്പിന് വേലിയായി വളർത്താനും ഗാർഡന്റെ അതിരായും[6] വീടിനകത്തും[7] ഇത് ഉപയോഗിച്ചുവരുന്നു. ശരാശരി 2 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവയുടെ ഇലകൾ കള്ളിച്ചെടിയുടേതിന് സമാനമായി കട്ടിയുള്ളതാണ്. ഇലയും കമ്പും പൊട്ടിച്ചാൽ പാലു പോലെ വെളുത്ത് പശിമയുള്ള നീര് ലഭിക്കും. ഇത് മുറുവുണക്കാനും മറ്റും നാട്ടുവൈദ്യമായി ഉപയോഗിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

ചിത്രശാല

തിരുത്തുക
  1. Steinmann, "The Submersion of Pedilanthus into Euphorbia (Euphorbiaceae)," Acta Botanica Mexicana, 2003, p. 45.
  2. "Euphorbia tithymaloides L." Encyclopedia of Life. 2010. Accessed 2010-08-29.
  3. Chandra and Kehri, Biotechnology of "Va mycorrhiza": Indian Scenario, 2006, p. 268.
  4. Neumann, Kumar, and Sopory, Recent Advances in Plant Biotechnology and Its Applications, 2008, p. 354.
  5. Wijnands, The Botany of the Commelins, 1983, p. 105.
  6. Liogier and Martorell, Flora of Puerto Rico and Adjacent Islands: A Systematic Synopsis, 2000, p. 105.
  7. Pienaar, The South African "What Flower Is That?", 2000, p. 253.
"https://ml.wikipedia.org/w/index.php?title=തത്തമ്മച്ചെടി&oldid=2806938" എന്ന താളിൽനിന്ന് ശേഖരിച്ചത്