പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്തിരുന്ന കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു വിഭാഗം ജാതിയാണ് തണ്ടാൻ എന്നും അറിയപ്പെടുന്നു (scheduled caste). തണ്ടാന്മാർക്കിടയിൽ ഇളഞ്ഞി, പുവർ, ഇരുനെല്ലി, പിളക്കുടി എന്നിങ്ങനെ നാല് ഉപജാതികളുണ്ട്. മലബാറിൽ ഇതേ പേരിൽ ഉള്ള പദവികളോ മറ്റുമായും പാലക്കാട് ജില്ലയിലെ O.B.C തണ്ടാൻ വിഭാഗമായും ഈ തണ്ടാൻ ജാതിക്ക് ബന്ധമില്ല, പാലക്കാട് തണ്ടാൻ സ്ഥാനപ്പേരും, തിരുവനന്തപുരം തണ്ടാൻ ജാതിയും ആണ്. അതിനാൽ ഇവർ കൂടുതലായി വസിക്കുന്നത് തിരുവനന്തപുരം , കൊല്ലം ജില്ലകളിലാണ്. തണ്ടാൻ എന്ന ജാതി പട്ടികജാതിയായി കണക്കാക്കപ്പെടുന്നു. [1] ഇന്ന് കേരള സർക്കാർ ഇവരെ പട്ടിക ജാതി യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

ആചാരങ്ങൾ

തിരുത്തുക

പണ്ട് 7-നും 12-നുമിടയ്ക്കു പ്രായമുള്ള പെൺകുട്ടികൾക്ക് 'കഴുത്ത് കെട്ട്' അഥവാ 'കെട്ടുകല്യാണം' എന്ന ചടങ്ങു നടത്തുന്ന പതിവുണ്ടായിരുന്നു. പെൺകുട്ടികളുടെ മച്ചമ്പിമാരായിരുന്നു വരന്മാരായി കെട്ടുകല്യാണത്തിൽ പങ്കെടുത്തിരുന്നത്. ഒന്നിലധികം പേർക്ക് ഒരുമിച്ചായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്. താലികെട്ടും അതിനു ശേഷം വധുവിന്റെ പിതാവ് വരന് ഒരു പ്രതിഫലം കൊടുക്കുന്നതും ചെയ്യുന്നതോടെ ചടങ്ങ് അവസാനിച്ചിരുന്നു.

കുടുംബത്തിലെ ഏറ്റവും മൂത്തവർ മരിക്കുമ്പോൾമാത്രം ദഹിപ്പിക്കുകയും മറ്റുള്ളവരെ കുഴിച്ചിടുകയുമായിരുന്നു പതിവ്. പത്തു ദിവസം നീണ്ടുനില്ക്കുന്ന മരണാനന്തരചടങ്ങുകൾ ആചരിച്ചിരുന്നു. ചരമവാർഷികം ആഘോഷിക്കുന്നത് സമുദ്രതീരത്താണ്. പരേതാത്മാവിനെ ഊട്ടുന്നതിന്റെ പ്രതീകമെന്നോണം വേവിച്ച ആഹാരം കടലിലേക്ക് എറിയുക പതിവാണ്. ശാസ്താംപാട്ടിന്റെ ഉപജ്ഞാതാക്കളും തണ്ടാർ സമുദായത്തിലാണ് . പൂജാരിമാരായ തണ്ടാക്കുറുപ്പന്മാർ ക്ഷൗരജോലിയും നിർവഹിച്ചിരുന്നു.

മുഖ്യ ആരാധനാമൂർത്തി ഭദ്രകാളിയാണ്. വസൂരിയുടെ മൂർത്തിയെന്നു വിശ്വസിക്കപ്പെടുന്ന മറുതയേയും ചിലർ ചിത്രഗുപ്തനേയും ആരാധിച്ചിരുന്നു. ആരാധനാമൂർത്തികൾക്ക് നിവേദ്യമായി കള്ള് നൽകുന്ന പതിവുണ്ടായിരുന്നു. ലോഗൻ, തേഴ്സ്റ്റൺ, പദ്മനാഭമേനോൻ തുടങ്ങിയ ചരിത്രകാരന്മാർ ഈ സമുദായത്തിന്റേയും അവരുടെ പഴയകാലത്തുണ്ടായിരുന്ന ആചാരങ്ങളുടേയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  1. "ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ഓർഡർ അമെൻഡ്മെന്റ് ബിൽ 2006" (PDF). മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എമ്പവർമെന്റ്: പന്ത്രണ്ടാം റിപ്പോർട്ട്. Retrieved 2013 സെപ്റ്റംബർ 8. {{cite web}}: Check date values in: |accessdate= (help)
  2. "sc list kerala".

"തണ്ടാൻ". സർവ്വവിജ്ഞാനകോശം. Retrieved 2013 സെപ്റ്റംബർ 8. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി] പ്രജിൽ പീറ്റയിൽ- തീയ്യ വംശം;ഒരു പഠനം

"https://ml.wikipedia.org/w/index.php?title=തണ്ടാൻ_(ജാതി)&oldid=4023595" എന്ന താളിൽനിന്ന് ശേഖരിച്ചത്