തകഴി കുട്ടൻപിള്ള
കേരളത്തിലെ പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്നു തകഴി കുട്ടൻപിള്ള. കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്നു തകഴി കുട്ടൻപിള്ള. പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത് കുട്ടൻപിള്ള ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ് (1972)
- സംഗീതനാടക അക്കാദമി അവാർഡ്
- കേരള കലാമണ്ഡലം പുരസ്കാരം
- വട്ടിക്കാംതൊടി പുരസ്കാരം
- കേരള സർക്കാരിന്റെ കഥകളി പുരസ്കാരം (2006)
ചരമം
തിരുത്തുകഏറെ നാൾ മറവിരോഗബാധിതനായി കിടന്ന കുട്ടൻപിള്ള 2007 സെപ്റ്റംബർ 17-നു പുലർച്ചെ 4 മണിക്ക് അന്തരിച്ചു[1].
അവലംബം
തിരുത്തുക- ദീപിക ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-09-26 at the Wayback Machine.