ഡ്രോപ്പ്ബോക്സ്

ഡ്രോപ്പ്ബോക്‌സ് ഇൻ‌കോർപ്പറേറ്റ്

ക്ലൗഡ് സ്റ്റോറേജ്, ഫയൽ സിൻക്രൊണൈസേഷൻ, പേഴ്സണൽ ക്ലൗഡ്, ക്ലയന്റ് സോഫ്‌റ്റ്‌വെയർ എന്നിവ വാഗ്ദാനം ചെയ്യുന്ന യുഎസിലെ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ ഡ്രോപ്പ്ബോക്‌സ് ഇൻ‌കോർപ്പറേറ്റ് നടത്തുന്ന ഫയൽ ഹോസ്റ്റിംഗ് സേവനമാണ് ഡ്രോപ്പ്ബോക്സ്. സീഡ് ആക്സിലറേറ്റർ വൈ കോമ്പിനേറ്ററിൽ നിന്നുള്ള പ്രാരംഭ ധനസഹായത്തോടെ എംഐടി വിദ്യാർത്ഥികളായ ഡ്രൂ ഹ്യൂസ്റ്റണും അരാഷ് ഫെർഡോസിയും ചേർന്ന് ഒരു സ്റ്റാർട്ടപ്പ് കമ്പനിയായി 2007-ൽ ഡ്രോപ്പ്ബോക്സ് സ്ഥാപിച്ചു.[4]

ഡ്രോപ്പ്ബോക്സ്
വികസിപ്പിച്ചത്Dropbox, Inc.
ആദ്യപതിപ്പ്സെപ്റ്റംബർ 2008; 16 വർഷങ്ങൾ മുമ്പ് (2008-09)
ഭാഷ
ഓപ്പറേറ്റിങ് സിസ്റ്റംAndroid, iOS, Linux, macOS, Microsoft Windows, Windows Phone
ലഭ്യമായ ഭാഷകൾ22 languages
ഭാഷകളുടെ പട്ടിക
Chinese (traditional and simplified), English, French, German, Indonesian, Italian, Korean, Malaysian, Polish, Portuguese (Portugal's and Brazilian), Russian, Spanish (Castilian and Latin American), Ukrainian
തരംOnline backup service
അനുമതിപത്രംCombined GPLv2 and proprietary software[2] (Linux Nautilus)
വെബ്‌സൈറ്റ്www.dropbox.com
Dropbox, Inc.
Formerly
Evenflow, Inc. (2007–2009)
Public company
Traded as
വ്യവസായം
സ്ഥാപിതംമേയ് 2007; 17 വർഷങ്ങൾ മുമ്പ് (2007-05)
സ്ഥാപകൻs
ആസ്ഥാനംSan Francisco, California, U.S.
പ്രധാന വ്യക്തി
  • Drew Houston (CEO)
  • Timothy Young (President)
  • Tim Regan (CFO)
ഉത്പന്നങ്ങൾ
വരുമാനംIncrease US$2.32 billion (2022)
Decrease US$181 million (2022)
Increase US$553 million (2022)
മൊത്ത ആസ്തികൾIncrease US$3.11 billion (2022)
Total equityDecrease US$−309 million (2022)
ജീവനക്കാരുടെ എണ്ണം
3,118 (December 2022)
വെബ്സൈറ്റ്www.dropbox.com Edit this on Wikidata
Footnotes / references
[3]

സുരക്ഷാ ലംഘനങ്ങളും സ്വകാര്യത ആശങ്കകളും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം ഡ്രോപ്പ്ബോക്‌സ് വിമർശനം നേരിടുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.[5]

2014 മുതൽ ചൈനയിൽ ഡ്രോപ്പ്ബോക്‌സ് ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്.[6][7]

ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഒരു പ്രത്യേക ഫോൾഡർ സൃഷ്ടിച്ചുകൊണ്ട് ഡ്രോപ്പ്ബോക്സ് ഫയലുകൾ ഒരു കേന്ദ്ര ഭാഗത്ത് കൊണ്ടുവരുന്നു.[8] ഈ ഫോൾഡറുകളിലെ ഉള്ളടക്കങ്ങൾ ഡ്രോപ്പ്‌ബോക്‌സിന്റെ സെർവറുകളിലേക്കും ഉപയോക്താവ് ഡ്രോപ്പ്ബോക്‌സ് ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന മറ്റ് കമ്പ്യൂട്ടറുകളിലേക്കും ഉപകരണങ്ങളിലേക്കും സമന്വയിപ്പിച്ചിരിക്കുന്നു, എല്ലാ ഉപകരണങ്ങളിലും ഒരേ ഫയലുകൾ അപ്ടുഡേറ്റായി(up-to-date) നിലനിർത്തുന്നു. ഡ്രോപ്പ്ബോക്‌സ് ഒരു ഫ്രീമിയം ബിസിനസ്സ് മോഡൽ ഉപയോഗിക്കുന്നു, അവിടെ ഉപയോക്താക്കൾക്ക് സെറ്റ് സ്‌റ്റോറേജ് വലുപ്പമുള്ള സൗജന്യ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, കൂടുതൽ ശേഷിയും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാണ്. ഡ്രോപ്പ്ബോക്സ് ബേസിക് ഉപയോക്താക്കൾക്ക് രണ്ട് ജിഗാബൈറ്റ് സൗജന്യ സ്റ്റോറേജ് സ്പേസ് നൽകുന്നു.[9]ഡ്രോപ്പ്ബോക്സ് മൈക്രോസോഫ്റ്റ് വിൻഡോസ്, ആപ്പിൾ മാക്ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾക്കുള്ള കമ്പ്യൂട്ടർ ആപ്പുകളും ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് ഫോൺ സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും വേണ്ടിയുള്ള മൊബൈൽ ആപ്പുകളും വാഗ്ദാനം ചെയ്യുന്നു.[10]2013 മാർച്ചിൽ, കമ്പനി ഒരു ജനപ്രിയ ഇമെയിൽ ആപ്ലിക്കേഷനായ മെയിൽബോക്‌സ് ഏറ്റെടുത്തു, കൂടാതെ 2014 ഏപ്രിലിൽ കമ്പനി ഫോട്ടോ, വീഡിയോ ഗാലറി ആപ്ലിക്കേഷനായ ഡ്രോപ്പ്ബോക്സ് കറൗസൽ(Carousel) അവതരിപ്പിച്ചു.മെയിൽബോക്‌സും കറൗസലും 2015 ഡിസംബറിൽ ഷട്ട് ഡൗൺ ചെയ്തു, രണ്ട് ആപ്പുകളിൽ നിന്നുമുള്ള പ്രധാന ഫീച്ചറുകൾ സാധാരണ ഡ്രോപ്പ്‌ബോക്‌സ് സേവനത്തിൽ നടപ്പിലാക്കി.[11] 2015 ഒക്ടോബറിൽ, അതിന്റെ കോളാബുറേറ്റ് ഡോക്യുമെന്റ് എഡിറ്ററായ ഡ്രോപ്പ്ബോക്സ് പേപ്പർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.[12]

ചരിത്രം

തിരുത്തുക

ഡ്രോപ്പ്ബോക്സ് സ്ഥാപകനായ ഡ്രൂ ഹ്യൂസ്റ്റൺ എംഐടിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌ കൂടെ കൂടെ മറന്ന് പോകുമായിരുന്നു, അതിന് ശേഷമാണ് ഡ്രോപ്പ്ബോക്സ് ആശയം വിഭാവനം ചെയ്തത്.[13]

ഡ്രോപ്പ്ബോക്‌സിന് മുമ്പ് 2007 മെയ് മാസത്തിൽ[14]ഹ്യൂസ്റ്റൺ ഈവൻഫ്ലോ ഇങ്ക്. (Evenflow, Inc). കമ്പനി സ്ഥാപിച്ചു, താമസിയാതെ വൈ(Y) കോമ്പിനേറ്ററിൽ നിന്ന് സീഡ് ഫണ്ടിംഗ് നേടി.[15]2008-ലെ ടെക്‌ക്രഞ്ച് ഡിസ്‌റപ്റ്റ് എന്ന വാർഷിക ടെക്‌നോളജി കോൺഫറൻസിലാണ് ഡ്രോപ്പ്ബോക്‌സ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.[16]പ്രോക്സി, ഇങ്ക്.(Proxy, Inc.), ഈവൻഫ്ലോ ഇവ തമ്മിലുള്ള ട്രേഡ്മാർക്ക് തർക്കങ്ങൾ കാരണം, ഡ്രോപ്പ്ബോക്സിന്റെ ഔദ്യോഗിക ഡൊമെയ്ൻ നാമം 2009 ഒക്ടോബർ വരെ "getdropbox.com" എന്നായിരുന്നു, നിലവിലെ ഡൊമെയ്നായ "dropbox.com" ഉപയോഗിക്കുന്നു.[16] 2009 ഒക്ടോബറിൽ, ഈവൻഫ്ലോ, ഇങ്ക്. ഡ്രോപ്പ്ബോക്‌സ് ഇങ്ക്. എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[17]

2011 ഒക്ടോബറിൽ ടെക്ക്രഞ്ചിന്റെ "ഫൗണ്ടർ സ്റ്റോറീസിന്" നൽകിയ അഭിമുഖത്തിൽ, ഡ്രോപ്പ്ബോക്സിന്റെ ആദ്യകാലങ്ങളിൽ ഒരു ഡെമോ വീഡിയോ പുറത്തിറക്കിയിരുന്നതായി ഹ്യൂസ്റ്റൺ പറഞ്ഞു, അതിന്റെ ഒരു വ്യൂവർ(viewer) അരാഷ് ഫെർഡോസി ആയിരുന്നു. ഈ വീഡിയോ ഫെർദൗസിക്ക് "വളരെ മതിപ്പുളവാക്കി" അവർ ഒരു പങ്കാളിത്തം രൂപീകരിച്ചു. മത്സരത്തെ സംബന്ധിച്ച്, ഹ്യൂസ്റ്റൺ ഇപ്രകാരം പറഞ്ഞു, "ആശയം വിശദീകരിക്കാൻ എനിക്ക് എളുപ്പമാണ്, അത് പ്രവർത്തിയിൽ കൊണ്ടുവരാൻ ശരിക്കും ബുദ്ധിമുട്ടാണ്."[18]

  1. Horn, Daniel; Baid, Mehant (2016-06-29). "Lossless compression with Brotli in Rust". Archived from the original on March 1, 2022. Retrieved 2022-03-18.
  2. "Dropbox, Inc. 2022 Annual Report (Form 10-K)". U.S. Securities and Exchange Commission. 23 February 2022.
  3. Kolodny, Lora (2018-03-23). "Start-up factory Y Combinator notched its first IPO with Dropbox, and others are on the horizon". CNBC (in ഇംഗ്ലീഷ്). Archived from the original on April 8, 2022. Retrieved 2022-03-18.
  4. Johnson, Dave. "Is Dropbox secure? Here's how Dropbox has improved its security measures, and what you can do to protect yourself". Business Insider (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on March 18, 2022. Retrieved 2022-03-18.
  5. Leskin, Paige. "Here are all the major US tech companies blocked behind China's 'Great Firewall'". Business Insider (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 2, 2020. Retrieved 2022-03-22.
  6. JON RUSSELL. Dropbox is blocked again in China, both apps and web-based service appear affected. Archived January 20, 2021, at the Wayback Machine.. thenextweb.com 2014-06-19. [2019-01-08].
  7. Wen, Howard (Feb 8, 2022). "How to use Dropbox for team collaboration". Archived from the original on September 30, 2022. Retrieved September 30, 2022.
  8. Barclay Ballard (2022-08-31). "Google Drive vs Dropbox: Which cloud solution is right for you?". TechRadar (in ഇംഗ്ലീഷ്). Archived from the original on September 20, 2022. Retrieved 2022-09-16.
  9. Ricknäs, Mikael (2015-01-22). "Dropbox for Windows Phone hints at Microsoft's cross-platform future". Computerworld (in ഇംഗ്ലീഷ്). Archived from the original on September 20, 2022. Retrieved 2022-09-16.
  10. Solomon, Brian. "Dropbox Gives Up On Mailbox, Carousel". Forbes (in ഇംഗ്ലീഷ്). Archived from the original on September 20, 2022. Retrieved 2022-09-16.
  11. Newton, Casey (October 15, 2015). "Dropbox announces Paper, its take on collaborative document editing". The Verge. Vox Media. Archived from the original on November 8, 2020. Retrieved February 17, 2017.
  12. Ying, Jon (February 5, 2009). "Meet the Team! (Part 1)". Dropbox Blog. Dropbox. Archived from the original on July 21, 2018. Retrieved February 8, 2017.
  13. "Dropbox inventor determined to build the next Apple or Google". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). 2012-01-15. Archived from the original on March 31, 2022. Retrieved 2022-03-30.
  14. Shontell, Alyson. "This Is Drew Houston's 2007 Y Combinator Application For A Company That's Now Worth $4 Billion, Dropbox". Business Insider (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 10, 2022. Retrieved 2022-03-30.
  15. 16.0 16.1 Kincaid, Jason (October 13, 2009). "Dropbox Acquires The Domain Everyone Thought It Had: Dropbox.com". TechCrunch. AOL. Archived from the original on July 10, 2011. Retrieved February 8, 2017.
  16. "Form S-1 Registration Statement - Dropbox, Inc". www.sec.gov. 2018-02-23. Archived from the original on November 28, 2020. Retrieved 2018-10-22. We were incorporated in May 2007 as Evenflow, Inc., a Delaware corporation, and changed our name to Dropbox, Inc. in October 2009.
  17. Shontell, Alyson. "This Is Drew Houston's 2007 Y Combinator Application For A Company That's Now Worth $4 Billion, Dropbox". Business Insider (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 10, 2022. Retrieved 2022-06-15.
"https://ml.wikipedia.org/w/index.php?title=ഡ്രോപ്പ്ബോക്സ്&oldid=3957362" എന്ന താളിൽനിന്ന് ശേഖരിച്ചത്