ഡ്രാക്കുള 2000
2000-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് ഡ്രാക്കുള 2000. അന്താരാഷ്ട്രതലത്തിൽ ഡ്രാക്കുള 2001,[1] എന്നും ഈ ചലച്ചിത്രം അറിയപ്പെടുന്നു. പാട്രിക് ലൂസിയർ സംവിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. വെസ് ക്രാവൻ ആണ് നിർമാതാവ്. ആധുനിക ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
ഡ്രാക്കുള 2000 | |
---|---|
സംവിധാനം | പാട്രിക് ലൂസിയർ |
നിർമ്മാണം | വെസ് ക്രാവൻ |
രചന | ജോയൽ സോയ്സൺ |
അഭിനേതാക്കൾ | ജെറാർഡ് ബട്ട്ലർ ക്രിസ്റ്റഫർ പ്ലമ്മർ ജോണി ലീ മില്ലർ ജെന്നിഫർ എസ്പൊസിറ്റോ ജസ്റ്റിൻ വാഡെൽ |
സംഗീതം | മാർക്കോ ബെൽട്രാമി |
ഛായാഗ്രഹണം | പീറ്റർ പാവു |
ചിത്രസംയോജനം | പീറ്റർ ഡെവാനീ ഫ്ലാനഗൻ |
വിതരണം | ഡയമെൻഷൻ ഫിലിംസ് |
റിലീസിങ് തീയതി | ഡിസംബർ 22, 2000 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $28,000,000 (ഉദ്ദേശം) |
സമയദൈർഘ്യം | 99 മിനിട്ട് |
കഥസംഗ്രഹം
തിരുത്തുകലണ്ടനിലേക്കുള്ള കൌണ്ട് ഡ്രാക്കുളയുടെ പലായനമാണ് ചലച്ചിത്രത്തിന്റെ ആരംഭം. കാർഫാക്സ് ആബിയിലേക്ക് മോഷ്ടാക്കൾ പ്രവേശിക്കുന്നു. നിധി പ്രതീക്ഷിച്ച് കാർഫാക്സ് ആബിയിലെ ഏറ്റവും അടിയിലെ നിലവറയിൽ അവർ കടന്നു. എന്നാൽ അവിടെ സീലു ചെയ്ത ഒരു ശവപ്പെട്ടി മാത്രമാണ് അവർ കണ്ടുപിടിക്കാനായത്. എന്നാൽ അതിൽ ഡ്രാക്കുളയുടെ ജീർണ്ണിച്ച ശരീരമാണെന്ന് അവരറിയുന്നില്ല. ശവപ്പെട്ടി മോഷ്ടിക്കുന്നതിനിടെ നിലവറയിലെ സുരക്ഷ സംവിധാനങ്ങൾ മൂലം ഒരാൾ മരിക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇതു തന്നെയാണ് തങ്ങൾ പ്രതീക്ഷിച്ച നിധി എന്ന് വിശ്വസിച്ച് ശവപ്പെട്ടിയും കൊണ്ട് അവർ ന്യൂയോർക്കിലേക്ക് രക്ഷപെടുന്നു.
കഥാപാത്രങ്ങൾ
തിരുത്തുക- ജെറാർഡ് ബട്ട്ലർ – ഡ്രാക്കുള
- ക്രിസ്റ്റഫർ പ്ലമ്മർ – മാത്യൂ/അബ്രഹാം വാൻ ഹെൽസിങ്
- ജോണി ലീ മില്ലർ – സൈമൺ ഷീപ്പാർഡ്
- ജസ്റ്റിൻ വാഡെൽ – മേരി ഹെല്ലർ
- ഡാനി മാസ്റ്റർസൺ – നൈറ്റ്ഷേഡ്
- ജെറി റ്യാൻ – വലേരി ഷാർപ്പ്
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക