ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ്

ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് (എസ്എംസി, ഡോ.എം.എസ്. സി.എസ്.ഐ എം.സി.എച്ച്, എസ്.എം.സി.എസ്.ഐ) 2002- ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അതിർത്തിയായ കാരക്കോണത്തുള്ള സോമർവെൽ മെമ്മോറിയൽ മിഷൻ ഹോസ്പിറ്റൽ [1] എന്നറിയപ്പെടുന്ന പഴയ ആശുപത്രിയെ 2002-ൽ ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജുമായി കൂട്ടിചേർക്കപ്പെട്ടു. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ള ഒരു സ്വയംഭരണസ്ഥാപനവും ഒരു ന്യൂനപക്ഷ സ്ഥാപനവുമാണ് ഈ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജും അതിനോടനുബന്ധിച്ച മറ്റു സ്ഥാപനങ്ങളും സൗത്ത് കേരളാ ഡയോസീസ് ഓഫ് ദ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ആണ് നടത്തുന്നത്. ദക്ഷിണ കേരള മെഡിക്കൽ മിഷൻ ആണ് കാര്യനിർവ്വഹണം നടത്തുന്നത്.

ദക്ഷിണ കേരള മെഡിക്കൽ മിഷൻ 1955- ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീ രജിസ്ട്രേഷൻ ആക്ട് XII പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ സൊസൈറ്റി ആണ്. സൗത്ത് കേരള മെഡിക്കൽ മിഷൻ ഓഫീസും സി.എസ്.ഐ സൗത്ത് കേരള ഡയോസസിന്റെ ഹെഡ് ഓഫീസും തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിലാണ് പ്രവർത്തിക്കുന്നത്. ഡോ.ജെ ബെന്നറ്റ് എബ്രഹാം ആണ് ഇവിടത്തെ ഡയറക്ടർ.


തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ തെക്കോട്ട് അമരവിള ,ധനുവച്ചപുരം വഴി കാരക്കോണത്തെത്താം. കന്യാകുമാരി റോഡിൽ നിന്നും പാറശ്ശാല വഴി കാരക്കോണത്തേയ്ക്ക് 6 കി.മീ.ദൂരവും കാണപ്പെടുന്നു. തിരുവനന്തപുരം പാറശ്ശാല റോഡിനുമിടയിലുള്ള പരശുവയ്ക്കൽ വഴിയും, തിരുവനന്തപുരത്തുനിന്നും വെള്ളറട വഴിയും ഇവിടെയെത്താൻ സാധിക്കും. തിരുവനന്തപുരം സെൻട്രൽ മുതൽ നാഗർകോവിൽ വരെയുളള റെയിൽവേ സ്റ്റേഷനിടയിലുള്ള ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്തിച്ചേരാവുന്നതാണ്.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക