ധനുവച്ചപുരം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ് ധനുവച്ചപുരം[1] കൊല്ലയിൽ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നതും ധനുവച്ചപുരം ആസ്ഥാനം ആയിട്ടാണ്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം നൂറു മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് ഇത്. ധനുവച്ചപുരത്തെ നെയ്യാറ്റിൻകരയുടെ വിദ്യാഭ്യാസ കേന്ദ്രം എന്ന് വേണമെങ്കിൽ പറയാം ഒട്ടവനവധി കോളേജുകളും സ്കൂളുകളും ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒപ്പം ഒരു റയിൽവേ സ്റ്റേഷനും ഇവിടെ ഉണ്ട്[2]

ധനുവച്ചപുരം
രാജ്യം India
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

പേരിനു പിന്നിൽ

തിരുത്തുക

ധനുവച്ചപുരം എന്ന പേരിനു പിന്നിൽ മഹാഭാരതകഥയുമായി ബന്ധം ഉണ്ട്. പണ്ട് പഞ്ചപാണ്ഡവർ ഇത് വഴി സഞ്ചരിക്കുന്നസമയത്ത് അവരിൽ ഒരാൾ ആയ അർജുനൻ അമ്പ് എയ്തതിനു ശേഷം തൻറെ ധനുസ് ഈ സ്ഥലത്ത് വെച്ച് അത് താഴെ വെച്ചെന്നും അങ്ങനെ ഈ സ്ഥലം ധനുവച്ചപുരം ആയി എന്നും പറയപെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
 • വി.ടി.എം.എൻ എസ്സ് എസ്സ് കോളേജ്[3]
 • ധനുവച്ചപുരം ഗവണ്മെൻറ് ഐ ടി ഐ കോളേജ്[4]
 • ഐ എച്ച് ആർ ഡി കോളേജ് [5]
 • വി.ടി.എം.എൻ എസ്സ് എസ്സ് ഹയർസെക്കൻഡറി സ്കൂൾ
 • എൻ കെ എം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ[6]
 1. http://www.onefivenine.com/india/villages/Thiruvananthapuram/Perumkadavila/Dhanuvachapuram
 2. https://indiarailinfo.com/arrivals/dhanuvachapuram-davm/2774
 3. http://vtmnsscollege.ac.in/
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-24. Retrieved 2018-12-15.
 5. https://en.wikipedia.org/wiki/College_of_Applied_Science,_Dhanuvachapuram
 6. https://schoolwiki.in/%E0%B4%8E%E0%B5%BB.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A7%E0%B4%A8%E0%B5%81%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82
"https://ml.wikipedia.org/w/index.php?title=ധനുവച്ചപുരം&oldid=3805388" എന്ന താളിൽനിന്ന് ശേഖരിച്ചത്