ജോസ് കെ. മാനുവൽ

(ഡോ.ജോസ് കെ.മാനുവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. ജോസ് കെ. മാനുവൽ
പ്രമാണം:Josekmanuel.jpg
ജനനം
തൊഴിൽനിരൂപകൻ , പ്രൊഫസ്സർ

ജീവിതരേഖ

തിരുത്തുക

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഭാഷാ സാഹിത്യ വിഭാഗമായ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അസോസിയേറ്റ് പ്രൊഫസറാണ് ജോസ് കെ. മാനുവൽ. നിലവിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ഡയറക്ടർ. സിനിമാപഠനവും നവമാധ്യമപഠനവുമാണ് ജോസ് കെ. മാനുവലിൻ്റെ പ്രധാന പഠനമേഖലകൾ. 24 ഗ്രന്ഥങ്ങളും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. കേരള സർ‌വകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കണ്ണൂർ സർവ്വകലാശാല, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കർപ്പകം യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. സിനിമയിലും നവമാധ്യമ പഠനങ്ങളിലുമായി ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ 2022 വരെ 10 പേർ പി.എച്ച്.ഡി യും , 48 പേർ എം.ഫില്ലും നേടി. ജോസ് കെ. മാനുവലിൻ്റെ ഗ്രന്ഥങ്ങൾ പല സർവകലാശാലയിലേയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  1. ഉത്തരാധുനികത: ചരിത്രവും വർത്തമാനവും (പഠനം)
  2. സൈബർ ആധുനികത @ മലയാളം (പഠനം)
  3. നാടകം: നവീന വിചാരമാതൃകകൾ (പഠനം)
  4. പുതുസിനിമ: ഭാവന ഭാഷ ഭാവുകത്വം (പഠനം)
  5. ശരീരഭാഷ അവതരണവും അർത്ഥഗ്രഹണവും (പഠനം)
  6. നാടകവും സിനിമയും: ഒരു താരതമ്യ വിശകലനം (പഠനം)
  7. ന്യൂ ജനറേഷൻ സിനിമ (പഠനം)
  8. തിരക്കഥാസാഹിത്യം:സൗന്ദര്യവും പ്രസക്തിയും (പഠനം)
  9. കഥയും തിരക്കഥയും (പഠനം)
  10. സിനിമയിലെ ശരീരഭാഷ: ഒരു രസാനുഭവ സിദ്ധാന്തപഠനം (പഠനം)
  11. സിനിമയുടെ പാഠങ്ങൾ: വികലനവും വീക്ഷണവും (പഠനം)
  12. തിരക്കഥാരചന: കലയും സിദ്ധാന്തവും (പഠനം)
  13. നവമാധ്യമങ്ങൾ: ഭാഷ സാഹിത്യം സംസ്കാരം (എഡി.) (പഠനം)
  14. കാർഷികസംസ്കൃതിയും മലയാളസാഹിത്യവും (എഡി.) (പഠനം)
  15. സൈബർ ആധുനികത: സംവാദം സംസ്കാരം സംലയനം (എഡി.)(പഠനം)
  16. മാറുന്ന മലയാളസിനിമ: ഭാഷ സംസ്കാരം സമൂഹം (എഡി.) (പഠനം)
  17. കാലത്തിനൊപ്പം ഒരു പെൺകുട്ടി (ചെറുകഥ സമാഹാരം)
  18. ഹർത്താൽ ഒരു കേരളീയ ഉത്സവം (ചെറുകഥ സമാഹാരം)
  19. കഥയ്ക്കു മുകളിലൂടെ ഡൈവ് ചെയ്ത് കഥാകൃത്ത് (ചെറുകഥ സമാഹാരം)
  20. മറിയ കേരളത്തിൽ കണ്ടത് (ചെറുകഥ സമാഹാരം)
  21. അഭിലോഷിക (നോവൽ)
  22. യഹൂര (നോവൽ) [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ചലച്ചിത്രപഠനത്തിനുള്ള കേരള സംസ്ഥാന അവാർഡ് 2003ലും 2010ലും ലഭിച്ചു.
  • 2003ലും 2005ലും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
  • വൈജ്ഞാനിക സാഹിത്യഅവാർഡ്
  • തകഴി അവാർഡ്
  • പൊൻകുന്നം വർക്കി കഥ അവാർഡ്
  • കാവ്യവേദി നോവൽ അവാർഡ്
"https://ml.wikipedia.org/w/index.php?title=ജോസ്_കെ._മാനുവൽ&oldid=3775973" എന്ന താളിൽനിന്ന് ശേഖരിച്ചത്