ഡോൺ പെഡ്റോ റോഡ്റിഗ്സ്
പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ അറബിക്കടൽ കേന്ദ്രീകരിച്ചു പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ രണവീരനാണ് ഡോൺ പെഡ്റോ റോഡ്റിഗ്സ് എന്ന 'അലി മരക്കാർ'. മൂന്നാം കുഞ്ഞാലിയുടെപുത്രനാണ് കഥാപുരുഷൻ ചോമ്പാല നാവിക കേന്ദ്ര അധിപൻ ക്യാപ്റ്റൻ: കുട്ടി അഹ്മദ് മരക്കാറിന്റെ' സഹോദരനുമാണ്. പതിറ്റാണ്ടുകൾ നീണ്ട പോർച്ചുഗീസ് അടിമ ജീവിത തടവറ ബേധിച്ച് യുദ്ധ മുഖത്ത് പുതിയ വീരേതിഹാസങ്ങൾ രചിച്ച ഈ യോദ്ധാവിന് സാമൂതിരിയാൽ കുഞ്ഞാലി പട്ടം നൽകപ്പെട്ടില്ലെങ്കിലും അഞ്ചാം കുഞ്ഞാലി എന്ന വിശേഷണത്തിനർഹനാണ്. [1] [2] അഞ്ചാം കുഞ്ഞാലി മരയ്ക്കാർ വേറെയുണ്ട്. കുഞ്ഞി കലന്ദർ മരയ്ക്കാർ എന്നാണ് അഞ്ചാം കുഞ്ഞാലിയുടെ പേര്.1667ൽ കുഞ്ഞി കലന്ദറിന് കുഞ്ഞാലി സ്ഥാനം നൽകിയതായി സാമൂതിരി ഗ്രന്ഥവരിയിൽ കാണാം. കുഞ്ഞി കലന്ദർ മരയ്ക്കാരാണ് കോട്ടക്കലിൽ ഇന്ന് കാണുന്ന വലിയ പീടികയിൽ എന്ന കുഞ്ഞാലി മരയ്ക്കാർ സ്മാരകം പണിതത്.[3]
്. അന്നത്തെ രീതിയനുസരിച്ച് മതപഠനവും വെട്ടും തടവും സ്വായത്തമാക്കി കടൽ യുദ്ധ മുറകളിൽ പരിശീലനം നേടാനായി മരക്കാർ പടയിൽ പ്രവേശനം നേടി. 1591ൽ കുഞ്ഞാലി മൂന്നാമൻറെ കാലത്തായിരുന്നു ബാലനായ കുട്ടി അലിയുടെ രംഗ പ്രവേശനം. പിൽകാലത്ത് നാലാം കുഞ്ഞാലിയായി മാറിയ മുഹമ്മദ് അലി മരക്കാരിന്റെ കീഴിലുള്ള പോർവ്യൂഹത്തിലായിരുന്നു യുദ്ധ പരിശീലനങ്ങൾ കുട്ടി അലി ആ തറവാടാണ് ഇന്നത്തെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം. ഇരിങ്ങൽ കോട്ടക്കലാണ് ഇത് സ്ഥിതി ചെയ്യുുന്നത്.പൂർത്തീകരിച്ചു കൊണ്ടിരുന്നത്. [4] മുഹമ്മദ് അലി മരക്കാർ കുട്ടി അലിയുടെ സഹോദരിയെ വിവാഹം ചെയ്തിരുന്നുവെന്ന് ചില ചരിത്രകാരന്മാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
1592 ഇൽ മാലി ദ്വീപിനടുത്ത കാർഡിവയിൽ വെച്ച് നടന്ന പോർച്ചുഗീസ് കോഴിക്കോട് യുദ്ധത്തിലാണ് ' അലി' ശത്രു കരങ്ങളിൽ അകപ്പെടുന്നത്. ഉപ സേനാധിപൻ മുഹമ്മദ് അലി മരക്കാരിന്റെ കീഴിൽ മൂന്ന് കപ്പലുകളിലായി മരക്കാർ പടയും, പതിനഞ്ച് യുദ്ധ കപ്പലുകളിലായി അഡ്മിറൽ ഡോൺ ഫുർട്ടാഡോയുടെ കീഴിലുള്ള പറങ്കി പടയും തമ്മിലുണ്ടായ കഠോര യുദ്ധത്തിൽ വിജയം ഫുർട്ടാഡോക്കായിരുന്നു. മരക്കാർ പടയുടെ കപ്പൽ പിടിച്ചെടുത്ത പറങ്കി പട അതിലുള്ളവരെ ബന്ദികളാക്കി മാറ്റി. പതിനഞ്ച് വയസ്സിനു മേലുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി. പ്രായ രേഖക്ക് താഴെയുള്ളവരെ അടിമകളാക്കി ഗോവയിലേക്ക് കൊണ്ട് പോയി. പതിമൂന്നുകാരനായ കുട്ടി അലിയും അതിലുൾപ്പെടുന്നു.[5]
ജനുസ്സിനെ ബഹുമാനിച്ച പറങ്കികൾ കുട്ടി അലിയെ തടവുകാരുടെ മേൽനോട്ടക്കാരനാക്കി നിയമിച്ചു. മതം മാറ്റി ഡോൺ പെഡ്റോ റോഡ്റിഗ്സ് എന്ന പേര് ചാർത്തി, 'ഹെന്ന' എന്ന പോർച്ചുഗീസ് കന്യകയെ വിവാഹം ചെയ്തു കൊടുത്തു. പരിഗണനകൾ നൽകിയിരുന്നുവെങ്കിലും മറ്റടിമകളെ പോലെ ചങ്ങലകളിൽ ബന്ധിതനായിരുന്നു റോഡ്രിഗ്സും. [6] [7]
മരക്കാർ കോട്ട അധിപനും നാലാം കുഞ്ഞാലിയുമായ മുഹമ്മദ് അലി മരക്കാർ അതിക്രൂരമായ രക്തസാക്ഷിത്വം ഏറ്റു വാങ്ങുമ്പോൾ അഗ്നി സ്ഫുരിക്കുന്ന മിഴികളോടെ മൂക സാക്ഷിയായി റോഡ്രിഗ്സും കാണികൾക്കിടയിൽ സ്ഥാനം പിടിച്ചിരുന്നു. 1608 ഇൽ പോർച്ചുഗീസ് ഗോവയിലെ തടവുകാരനായ യൂറോപ്യൻ സഞ്ചാരി പിറാൾഡ് ഡി ലാവൽ പോർട്ടുഗീസ് തടവറയിൽ നീണ്ട 17 വർഷം പൂർത്തിയാക്കിയ പ്രതികാര ദാഹിയായ റോഡ്രിഗ്സിനെ കണ്ട കാര്യം തൻറെ യാത്ര ചരിത്ര വിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [8] നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും എണ്ണി താൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഒരു നാൾ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രനാകുമെന്നും അന്ന് തൊട്ട് പറങ്കികളുടെ അന്ത്യത്തിൻറെ ആരംഭം കുറിക്കുമെന്നുമായിരുന്നു റോഡ്രിഗ്സിൻറെ പ്രതിജ്ഞ. കാലമേറെ കഴിയും മുൻപ് അത് സംഭവിച്ചു. രാത്രിയുടെ നിശബ്ദത്തിൽ ചങ്ങലകൾ ബേധിച്ച് കുടുംബ സമേതം റോഡ്രിഗ്സ് ഗോവ വിട്ടു. പോർച്ചുഗീസ് തുറയിൽ നിന്നും കവർന്നെടുത്ത ചെറിയ വള്ളത്തിലായിരുന്നു ഈ രക്ഷപ്പെടൽ. റോഡ്രിഗ്സിന്റെ ഭാഷ കടമെടുത്താൽ 'പറങ്കികളുടെ അന്ത്യത്തിൻറെ ആരംഭം കുറിച്ചു കൊണ്ടുള്ള യാത്ര'
പോരാട്ടങ്ങൾ
തിരുത്തുകകൊങ്കണത്തിലും, മംഗറൗത്തിലും കുറച്ചു നാൾ തമ്പടിച്ച റോഡ്രിഗസ് അദ്ധ്യാത്മ സന്യാസികളെ കണ്ട് ദുഅ വാങ്ങി തരീഖ ബൈഐത് ചെയ്തു. നാമ മാത്രമായ എന്നാൽ അസാമാന്യ ധീരരായ ഒരു കൂട്ടം അനുയായികളുമായി കണ്ണൂരിലും, വടക്കേകരയിലുമെത്തി തൻറെ കുടുംബവുമായി സന്ധിച്ചു. ചീനിയം വീട്ടിൽ തങ്ങളെ കണ്ട് ആശീർവാദം വാങ്ങി അഞ്ച് പടവുകളും (ചെറിയ യുദ്ധ ഓടങ്ങൾ) സംഘടിപ്പിച്ച് ധൈര്യവും, വീര്യവും കൈമുതലാക്കി മലബാറിലെയും കൊങ്കണത്തെയും ചെറുകൂട്ടം യോദ്ധാക്കൾക്കൊപ്പം പറങ്കികളെയും തേടി അറബി കടലിൻറെ വിരിമാറിലേക്ക് അലി മരക്കാർ രംഗപ്രവേശിതനായി. [9] തന്നെ ജ്ഞാനസ്നാനം ചെയ്ത പുരോഹിതനെയും തേടി ആയിരുന്നു റോഡ്രിഗ്സിൻറെ ആദ്യ പുറപ്പാട്. കന്യാകുമാരി വഴി ലങ്കയിലെത്തിയ അലി മരക്കാർ തനദിവ ദ്വീപിലെ സാൻ ജോൺ തീരം ആക്രമിച്ചു. നിരവധി പോർച്ചുഗീസ് ഭടന്മാരെ അരിഞ്ഞു തള്ളി പാതിരിയെ ബന്ധസ്ഥനാക്കി. താൻ ആരാണെന്ന് വെളിപ്പെടുത്തിയ ശേഷം വധിച്ചു.[10] ആദ്യ ശപഥം പൂർത്തീകരിച്ചതിനെ തുടർന്ന് അലി മരക്കാറിൻറെ ദൃഷ്ടി പറങ്കികളുടെ സമുദ്ര ആധിപത്യത്തിലേക്ക് പതിച്ചു. കാറ്റിൻറെ ഗതിയിൽ സഞ്ചരിക്കുന്ന ഭീമാകാരമായ പോർച്ചുഗീസ് കപ്പൽ കൂട്ടങ്ങളെ കൊടും കാറ്റായി മാറി കടപുഴക്കിയെറിഞ്ഞു.
ഒന്നിന് പിറകെ ഒന്നായി പറങ്കി കേന്ദ്രങ്ങൾ മലബാർ നാവികാരാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരുന്നു. പോർച്ചുഗീസ് കപ്പലുകൾക്ക് കടലിലിറങ്ങാൻ ഭയമായി. പ്രേത നൗകകൾ പോലെ എല്ലായിടത്തും റോഡ്രിഗ്സിൻറെ പോർപറവകൾ പറങ്കി കപ്പലുകളെ വേട്ടയാടി. സിലോണിലും, മലാക്കയിലും, ജാഫ്നയിലും, ഹോർമൂസിലും, കച്ചിലും, മലബാറിലും, കോറാ മണ്ഡൽ തീരങ്ങളിലും റോഡ്റിഗ്സ് പറങ്കികളെ നിദ്രാവിഹീനരാക്കി . ഒരു കുഞ്ഞാലി അഞ്ചാമൻ പിറവിയെടുക്കരുതെന്ന് പോർച്ചുഗീസ് അധികാര സഭ തീരുമാനിച്ചു. 'ജനറൽ ഡോം കോൺസ്റ്റാന്റിനോ ഡിസ' അലി മരക്കാറെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കി. ജാഫ്ന രാജ്യത്തിൽ നിന്നും 'കരൈയാർ രാജാവിൻറെ' അധീനതയിലുണ്ടായിരുന്ന നെടുൻതീവ് (വകസ് ദ്വീപ്) പിടിച്ചെടുത്ത പറങ്കികൾ അവിടം ബലവത്തായ കോട്ട നിർമ്മിച്ചു കൊണ്ട് അക്രമണപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു. കുഞ്ഞാലി നാലാമൻറെ വിയോഗത്തിന് ശേഷം ആശ്രയമറ്റ് കഴിഞ്ഞിരുന്ന ജാഫ്ന രാജ്യത്തിന് 'അലി മരക്കാരിന്റെ' കടന്ന് വരവ് ശുഭ പ്രതീക്ഷയേകി. ജാഫ്ന രാജാവ് കാങ്കിലി രണ്ടാമനും, തിരുവഞ്ചൂർ രാജാവ് രഘുനാഥ നായ്ക്കും പോർച്ചുഗീസിനെതിരായ പോരാട്ടത്തിന് അലി മരക്കാരുടെ സഹായം തേടി. [11]. തിരുവഞ്ചൂരിലും, കരൈയാറിലുമുള്ള പറങ്കികളെ തുരത്തി സിലോണിലേക്കും, ജാഫ്നയിലേക്കും പോരാട്ടം വ്യാപിപിച്ച അലിമരക്കാർ അവിടങ്ങളിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് നാവിക ശക്തിയെ ചിന്നഭിന്നമാക്കി. [12] പോർച്ചുഗീസുകാർ ആനകളെ കടത്തി കൊണ്ട് പോയിരുന്ന സിലോണിലെ ഇല്യ ദാസ് എലിഫൻറ (കരൈതീവ്/ കേട്സ് ദ്വീപ്) ആക്രമിച്ചു പിടിച്ചെടുത്തു. മാന്നാർ ക്യാപ്റ്റന് കീഴിൽ പോർച്ചുഗീസ് പട തിരിച്ചടിക്കാൻ വന്നെങ്കിലും 500 പോർച്ചുഗീസ് പടയാളികളെ കൊന്നൊടുക്കി കൊണ്ട് പെഡ്രോസ് അജയനായി നിലയുറപ്പിച്ചു. [13] ഏറെ നാൾ കഴിയും മുൻപേ പോർച്ചുഗീസ് ലങ്കയുടെ മറ്റൊരു ശക്തി കേന്ദ്രമായ ദ്വീപും ആക്രമിച്ച അലി മരക്കാർ പോർച്ചുഗീസ് പടയാളികളെ ഒന്നടങ്കം നിഗ്രഹിച്ചു കോട്ട പിടിച്ചെടുത്തു.
ജനറൽ ഡോം കോൺസ്റ്റാന്റിനോ ഡിസ പുകഴ്പെറ്റ യുദ്ധ തന്ത്രജ്ഞനായ ക്യാപ്റ്റൻ വിറ്റോറിയോ ഡി അബ്രുവിൻറെ കീഴിൽ രണ്ട് ഗാലിയറ്റ്സ് അടക്കം 14 പടക്കപ്പലുകളെ റോഡ്രിഗ്സിനെ നേരിടാനായി അയച്ചു. മന്നാറിൽ തമ്പടിച്ചിരുന്ന 18 യുദ്ധ നൗകകളും അബ്രുവിൻറെ പട വ്യൂഹത്തോടൊപ്പം ചേർന്നു. അഞ്ച് പോർ പടവുകളിലായി അലി മരക്കാരും സംഘവും വെടിമരുന്ന് ശേഖരിക്കാൻ യാത്രയായ വിവരമറിഞ്ഞ ക്യാപ്റ്റൻ വിറ്റോറിയോ സഞ്ചാര പഥത്തിൽ വലയെറിഞ്ഞു കാത്തു നിന്നു. വെടിമരുന്ന് ശേഖരിച്ചു മടങ്ങിയ റോഡ്രിഗ്സ് പറങ്കികൾ വിരിച്ച വലയിലേക്ക് നീന്തി കയറി. മലബാറിൻറെ അഞ്ച് നൗകകളെ ഭീമാകാരമായ പടക്കപ്പലുകൾ ഉൾപ്പെട്ട 32 പോർച്ചുഗീസ് യാനങ്ങൾ വളഞ്ഞു. അപ്രതീക്ഷിതമായി വന്നുകയറിയ പ്രതിസന്ധിയിൽ പതറാതെ റോഡ്രിഗ്സ് തൻറെ യുദ്ധപാടവം പുറത്തെടുത്തു. അതിധീരമായി പൊരുതിയ മലബാർ നാവികർ അതി കഠിനമായ പോരാട്ടത്തിലൂടെ പോർച്ചുഗീസ് നാവിക വ്യൂഹത്തെ താറുമാറാക്കി കളഞ്ഞു . നിരവധി ശത്രു പടയാളികളെ യമപുരിക്കയച്ച് പന്ത്രണ്ട് പടക്കപ്പലുകൾ പിടിച്ചെടുത്തു. സൈന്യാധിപന്മാരടക്കം 300 പോർച്ചുഗീസ് പടയാളികൾ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ സൈന്യാധിപൻ അബ്രു അടക്കം നിരവധി ഭടന്മാരെ പെഡ്രോസ് തടവുകാരാക്കി പിടിച്ചു. [14] പോർച്ചുഗീസ് സാമ്ര്യാജ്യത്തിന് ലഭിച്ച കനത്ത പ്രഹരമായിരുന്നു ഇവ . ചുരുക്കം നൗകകളും, പടയാളികളും സൃഷ്ടിച്ച ഈ യുദ്ധ ഇദ്രജാലം പോർച്ചുഗീസ് സൈന്യത്തെയൊന്നടങ്കം വിസ്മയിപ്പിച്ചു. വെറും അഞ്ച് പോർ പടവുകൾ ഉപയോഗിച്ചു ഭീമാകാരമായ പോർച്ചുഗീസ് കപ്പൽ പട വ്യൂഹങ്ങളെ തകർത്ത് തരിപ്പണമാക്കിയ റോഡ്രിഗസിൻറെ യുദ്ധവീര്യം പോർച്ചുഗീസ് സഞ്ചാരികളെ പോലും അത്ഭുതപ്പെടുത്തി.[15]
പെഡ്രോയുടെ അടുത്ത ലക്ഷ്യം പോർച്ചുഗീസ് ലങ്ക പൂർണ്ണമായും കീഴടക്കലാണെന്നു ഭയന്ന അധികാര നേതൃത്വം ഭയവിഹ്വലരായി പരക്കം പാഞ്ഞു. ലെസ്ബണിലേക്ക് നിരന്തരം കുറികളയച്ചു [16] പറങ്കികൾ ഭയന്നത് നടന്നില്ല, പിടിച്ചെടുത്ത ഭൂമികൾ അതത് രാജാക്കന്മാർക്ക് വിട്ട് കൊടുത്ത് ആർജ്ജിച്ച സമ്പത്തുമായി പെഡ്രോ കളം വിട്ടു. ലങ്ക പൂർണ്ണമായും കൈപിടിയിലൊതുക്കാനുള്ള സുവർണ്ണാവസരമായിരുന്നു അലി മരക്കാർ പാഴാക്കി കളഞ്ഞത്. അലി മരക്കാരിന്റെ പോരാട്ട വീര്യത്തിൽ അത്ഭുത പരിതന്ത്രരായ ജാഫ്ന രാജാവും, തിരുവഞ്ചൂർ നായ്ക്കും നാവികാധിപ സ്ഥാനം വഹിക്കാൻ സമ്മർദ്ദം ചെലുത്തിയതാണ് അലി മരക്കാരിന്റെ പിന്മാറ്റത്തിന് കാരണമെന്ന് അനുമാനിക്കപ്പെടുന്നു. മോഹവാഗ്ദാനം തിരസ്കരിച്ച അദ്ദേഹം യുദ്ധനീക്കത്തിന് അറുതി വരുത്തി മടങ്ങി. തൻറെ മുൻഗാമികൾക്ക് സിലോണിലെ മൈഥുനയിൽ നിന്നും കോഴിക്കോട്ടെ സാമൂതിരിയിൽ നിന്നും ലഭിച്ച തിക്താനുഭവങ്ങളായിരിക്കാം ഏതെങ്കിലും രാജാവിൻറെ കീഴിൽ പടനായകത്വം വഹിക്കാൻ അലി മരക്കാർ തയ്യാറാകാതിരുന്നതിന് കാരണം. അലി മരക്കാരിന്റെ ഈ തിരസ്കരണം ജാഫ്ന രാജാവിനെ സംബന്ധിച്ചയിടത്തോളം തീരാ നഷ്ടമായിരുന്നു. പിന്നീടുണ്ടായ യുദ്ധത്തിൽ പോർച്ചുഗീസ് പടയെ പ്രതിരോധിക്കാനാവാതെ ആ രാജവംശം തകർന്നടിഞ്ഞു. രാജാവ് കാങ്കിലി രണ്ടാമനെ നിഷ്ടൂരമായി പറങ്കികൾ വധിച്ചു. [17] [18]
കുഞ്ഞാലി നാലാമന് ശേഷം നേതൃത്വം നഷ്ട്ടപ്പെട്ട മരക്കാർ പടയിലെ സമർത്ഥരായ നാവിക പടയാളികൾക്ക് അലി മരക്കാരിന്റെ വരവ് പുതിയൊരൂർജ്ജം സമ്മാനിച്ചിരുന്നു. പോർപടവുകളും, ആയുധങ്ങളും സജ്ജീകരിച്ച് കൊണ്ട് അവർ പടനായകൻറെ മച്ചുനന് പിന്നിൽ അണിനിരന്നു. അലി മരക്കാരിന്റെ വരവറിഞ്ഞ സാമൂതിരി സൗഹൃദ ഹസ്തം നീട്ടിയെങ്കിലും റോഡ്രിഗ്സ് നിരാകരിച്ചു. മുസ്ലിം വർത്തകന്മാരുടെയും, മലയാള രാജ്യങ്ങളുടെയും പിന്തുണ ആവോളം റോഡ്രഗ്സിന് ലഭിച്ചിരുന്നു. മധുര, ഉള്ളാൾ, ജാഫ്ന രാജാക്കന്മാരും അലി മരക്കാരെ പിന്തുണച്ചു. മലബാർ നാവികരുടെ ആക്രമണങ്ങളെ ചെറുക്കാൻ മുന്നൂറും നാനൂറുമടങ്ങുന്ന കൂട്ടങ്ങളായി മാത്രം പോർച്ചുഗീസ് കപ്പലുകൾ സഞ്ചരിച്ചിരുന്നത്. അത് കൊണ്ടും ഫലമുണ്ടായില്ല. ഭീമാകാരമായ ഇത്തരം കപ്പൽ വ്യൂഹങ്ങളെയും മുന്നും പിന്നും നോൽക്കാതെ റോഡ്രിഗ്സ് ആക്രമിച്ചു കീഴടക്കിയിരുന്നു. [19] സമർത്ഥനായ നാവിക പോരാളി ജോർജ്ജ് ഡി കാസറ്റിയോയുടെ കീഴിലുള്ള കപ്പൽ വ്യൂഹം അലി മരക്കാറിൻറെ പോർക്കപ്പലുമായി തിക്കോടിയിൽ വെച്ച് മുഖാമുഖം സന്ധിച്ചു. നൊടിയിടെ വിജയം നേടാമെന്ന വ്യാമോഹത്തിൽ ഡി കാസറ്റിയോ യുദ്ധകാഹളം മുഴക്കി. അതി കഠിനമായ യുദ്ധം നേരിടാനാവാതെ പോർച്ചുഗീസ് കപ്പലുകൾ പല ഭാഗത്തുമായി ചിതറി. അവശേഷിച്ച പറങ്കി പടയാളികളെ ഒന്നൊഴിയാതെ വക വരുത്തി റോഡ്രിഗ്സ് കപ്പലുകൾ പിടിച്ചെടുത്തു. അതി ദാരുണമായ പരാജയ വാർത്തയറിഞ്ഞ പോർച്ചുഗീസ് അധികാരികൾ പതിനൊന്ന് യുദ്ധക്കപ്പലുകൾ കോഴിക്കോട്ടേക്ക് അയച്ചു. പോരാട്ടത്തിൽ കേളികേട്ട ജോൺ ഹെൻട്രി ഡിസൂസയായിരുന്നു കപ്പൽ പട വ്യൂഹത്തെ നയിച്ചത്. അലി മരക്കാരുമായി ഒരു യുദ്ധം സംഘടിപ്പിക്കുന്നതിൽ പരാജയപ്പെട്ട ഡിസൂസ കോഴിക്കോട് തുറമുഖം ആക്രമിച്ചു ചരക്കുകളുമായി പുറപ്പെടാനിരുന്ന സാമൂതിരിയുടെ കപ്പൽ അഗ്നിക്കിരയാക്കി. [20] പോർച്ചുഗീസ് ശക്തി ദുർഘമായ ഗോവ തുറമുഖം പലവട്ടം റോഡ്രിഗ്സിനാൽ ആക്രമിക്കപ്പെട്ടു. ഗോവയിൽ വെച്ചുണ്ടായ പോരാട്ടങ്ങളിൽ പോലും നിരവധി കപ്പലുകൾ പിടിച്ചെടുക്കാൻ റോഡ്രിഗ്സിനായെന്നു പോർച്ചുഗീസ് രേഖകൾ വ്യക്തമാക്കുന്നു. ഓരോ ആക്രമണത്തിലും അനവധി പറങ്കികളെ വക വരുത്തി 30 -40 കപ്പലുകൾ മലബാർ നാവികർ പിടിച്ചെടുത്തിരുന്നു. [21] പോർച്ചുഗീസ് നാവിക ശക്തിയുടെ നട്ടെലൊടിച്ച അലി മരക്കാരിന്റെ ആക്രമണങ്ങൾ നേരാവണ്ണം പ്രതിരോധിക്കാനാവാതെ പോർച്ചുഗീസ് അഡ്മിറൽമാർ ആടിയുലഞ്ഞു. പുതിയ സാധ്യതകൾ തേടി മലബാറിലേക്കെത്തിയ ഡച്ചുകാർ പോർച്ചുഗീസ് ആധിപത്യത്തിൻറെ അന്ത്യം വേഗത്തിലാക്കി. പോർച്ചുഗീസുകാരല്ലാത്ത യൂറോപ്യരെ ഒന്നും തന്നെ അലി മരക്കാർ അക്രമിച്ചിരുന്നില്ല. പോർച്ചുഗീസ് കപ്പലുകളെ ആക്രമിക്കാൻ മലബാർ നാവികരെ സഹായിക്കുന്ന നിലപാടായിരുന്നു ലന്തക്കാർ കൈകൊണ്ടിരുന്നത്. [22]
ഇതിഹാസം
തിരുത്തുകകുട്ടി അലിയും സംഘവും പോർച്ചുഗീസ് വാണിജ്യ നീക്കത്തിന് പ്രഹരമേൽപ്പിച്ച സംഭവികാസങ്ങൾ അന്നത്തെ സഞ്ചാരികളുടെ ഡയറികുറിപ്പുകളിൽ നിന്നും ലഭ്യമാണ്. മലബാർ തീരത്ത് സന്ദർശനം നടത്തിയ വർഷത്തിൽ കാരവാൻ ഇനത്തിൽ പെട്ട 160 പോർച്ചുഗീസ് കപ്പലുകൾ മലബാർ നാവികർ പിടിച്ചെടുത്തുവെന്ന് ഹെൻട്രി ഡെഫീൻസ് സാക്ഷീകരിക്കുന്നു.[23] സഞ്ചാരി 'വില്യം ഫിവിഞ്ചിൻറെ' ലിഖിതത്തിൽ അദ്ദേഹമുണ്ടായിരുന്ന മാസത്തിൽ മാത്രം ഒരു ഹോർമസ് കപ്പൽ, മൂന്ന് യുദ്ധപടവുകൾ, കരാക്ക് -കാരവൽ ഇനങ്ങളിൽ പെട്ട 16 കപ്പലുകളും മലബാർ ഗറില്ലകൾ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്തിരുന്നുവെന്ന വിവരണം കാണാം[24] പെഡ്രോസിനെ നേരിടാനുള്ള ഉത്തരവുകൾ സ്വീകരിക്കുന്നതിൽ നിന്നും യുദ്ധ നിപുണരായ പോർച്ചുഗീസ് ക്യാപ്റ്റന്മാർ ഒന്നടങ്കം ഒഴിഞ്ഞു മാറിയിരുന്നു എന്ന പോർച്ചുഗീസ് രേഖകൾ ഇദ്ദേഹം വിതച്ച ഭീതിയുടെയും, ഭീകരതയുടേതും വ്യാപ്തി വെളിവാക്കുന്നു. [25] പതിനേഴാം നൂറ്റാണ്ടിൻറെ പകുതിക്ക് മുൻപേ പോർച്ചുഗീസ് സാമ്രാജ്യം മലബാറിൽ തകർന്നടിഞ്ഞു. അതോടെ റോഡ്രിഗ്സും അപ്രത്യക്ഷനായി. പിതാമഹന്മാരിൽ നിന്നും വിത്യസ്തനായി ആർജ്ജിച്ച സമ്പത്തുമായി റോഡ്രഗ്സ് കുടുംബ സമേതം മാലി ദ്വീപിൽ വാസമുറപ്പിച്ചു എന്നാണ് അനുമാനിക്കപ്പെടുന്നത്. [26]അധ്യാത്മ ജീവിതത്തോട് പ്രതിപത്തിയുണ്ടായിരുന്ന ഇദ്ദേഹം ശിഷ്ട ജീവിതം ആത്മീയതയ്ക്കും, കച്ചവടത്തിനുമായി മാറ്റിവെച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
ഡോം പെഡ്രോസ് അറബിക്കടലിൽ പോരാട്ട കവിതകൾ രചിച്ചിരുന്ന കാലത്തെ യൂറോപ്യൻ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്.
“ അക്കാലത്ത് ഇന്ത്യൻ സമുദ്രങ്ങളിലെ സർവ്വാധിപത്യം മലബാർ പോരാളികളുടെ കൈകളിലായിരുന്നു”.
ഇവ കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Dr ck kareem,Kerala Muslim History Directory Part-1,(1997)page188
- ↑ nambiar ok, Our Seafaring In The Indian Ocean. (1975)Page 66
- ↑ കുഞ്ഞി കലന്ദറെ പറ്റിയുള്ള സാമൂതിരി ഗ്രന്ഥവരി
- ↑ kerala muslim history statistics and directory charithram publications kochi 1997 xx11
- ↑ Pyrard de Laval, Viagem de Pyrard,(The Voyage of François Pyrard of Laval)vol II, page.24
- ↑ Teotonia de Souza,Essays in Goan History, Concept Publishing Company, 1989 - Goa. pages. 35-36
- ↑ Teotonia de Souza, Goan History, page. 35
- ↑ Our Seafaring In The Indian Ocean page 66
- ↑ Nambiar O.K, Our Seafearing in the Indian Ocean, Bangalore, 1975 page 67
- ↑ rrc chauhan, Kunjali's Naval Challenge to the Portuguese,goan history, page35
- ↑ Constantino de Sa’s letter mentioned in Gaspar Correa, Lendas da India, Tomo III, Part I, Coimbra, 1931, pages.338-340
- ↑ Fernāo de Queiroz, Pereira, S.G. (trans.), “Temporal and Spiritual Conquest of Ceylon”, Colombo, 1930, page.628, cited in Teotonia de Souza, Goan History, page. 35
- ↑ Gaspar Correa, Tomo III, Part I, pages.338-340
- ↑ Kunjali’s naval chalange,Essays in Goan History,page 37--
- ↑ ferria y souza page 31
- ↑ Gaspar Correa, Lendas da India, Tomo III, Part I, Coimbra, 1931 Correa, pages.338-340.
- ↑ Aldrich, Robert (18 January 2018). Banished Potentates: dethroning and exiling indigenous monarchs under British and French colonial rule, 1815-1955. Oxford University Press. page. 25
- ↑ Silva, Chandra Richard De (2009). Portuguese Encounters with Sri Lanka and the Maldives: Translated Texts from the Age of Discoveries. Ashgate Publishing, Ltd. pages. 109-137
- ↑ voyage to the east indies ,vol 2 ,page 246
- ↑ Dr:ck kareem,Kerala Muslim History Directory Part-1 page189
- ↑ Our Seafaring In The Indian Ocean page67
- ↑ pyrald de lavel ,voyage to the east indies ,vol 1 ,page 359
- ↑ somers collection of the tracks page vol 3 page 337
- ↑ .w foster early travel in india oxford 1921 page 128
- ↑ Frederick Charles Danvers, The Portuguese in India-History of the Rise and Decline, Vol. II,London, 1894, page. 203.
- ↑ Teotonia de Souza, page.37
- ↑ early travel in india, pages 127-28