കുഞ്ഞാലി മരക്കാരുമാർക്കും വാരിയം കുന്നത്തിനും മുമ്പേ പറങ്കികൾക്കെതിരായ അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ വിപ്ലവ സൂര്യനായി ജ്വലിച്ചു നിന്ന ധീര നായകനായിരുന്നു ബലിയ ഹസൻ. അദ്ദേഹം അറക്കൽ ആലിരാജയുടെ വലം കൈയും സേനാനായകനുമായിരുന്നു. അറക്കൽ രാജവംശത്തിന്റെ ക്യാപ്റ്റൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

കടൽകൊള്ളയിൽ കുപ്രസിദ്ധനായിരുന്ന ദോൺ ദുവാർതെ ഡി മെനെസസിന്റെ മകൻ ഹെൻറിക് ഡി മെനെസസിന്റെ കാലത്ത് കണ്ണൂരിൽ പോർച്ചുഗീസുകാരുടെ സെന്റ് ആഞ്ചലോസ് കോട്ടയിൽ വെച്ചാണ് ആ ധീര ദേശാഭിമാനിയെ പറങ്കിപ്പട്ടാളം വധശിക്ഷക്ക് വിധേയമാക്കിയത്. സമുദ്രത്തിന്റെ സഞ്ചാര വഴികളും നാഡിമിടിപ്പുകളും കൃത്യമായി അറിയുന്ന ബലിയ ഹസൻ പോർച്ചുഗീസുകാർക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഉൾക്കടലിൽ ചെന്ന് നിരവധി മിന്നലാക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഏതെങ്കിലും ഒരു ചരിത്ര സിനിമയിൽ ചെറിയ റോളിൽ മിന്നിമറിയേണ്ട കഥാപാത്രമല്ല അദ്ദേഹത്തിന്റെത്. വലിയ തോതിൽ കൂടുതൽ ആഴത്തിൽ ഖനനം ചെയ്തെടുക്കപ്പെടേണ്ട ചരിത്രമാണത്.കുഞ്ഞാലി മരക്കാർ എന്ന കേരള ചരിത്രത്തിലെ വീരേതിഹാസം ഈയടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ഒരു സിനിമയെ പ്രതിയായിരുന്നു. ഒരു ചരിത്രത്തെ പുനരാവിഷ്കരിക്കുമ്പോൾ വായിച്ചും കേട്ടും ഏറെ പരിചിതമായ ഒരു മഹാപുരുഷന്റെ കഥാപാത്ര സൃഷ്ടിയിലെ വൈകല്യങ്ങൾ ചരിത്രബോധമുള്ള ഏതൊരാളുടെയും നീരസം ക്ഷണിച്ചു വരുത്തിയേക്കും എന്നതിന് തെളിവാണ് ആ പാത്രരൂപീകരണത്തെച്ചൊല്ലിയുണ്ടായ വിമർശനങ്ങൾ. കുഞ്ഞാലി മരക്കാറുടെ ജീവിതം അത്രമേൽ കണിശതയോടെയും ഒട്ടൊക്കെ വ്യക്തതയോടെയും രേഖപ്പെടുത്തിയതിനാലാണിത്. എന്നാൽ അറക്കൽ ബലിയ ഹസനെക്കുറിച്ച വീര കഥകൾ തലമുറകളായി വടക്കെ മലബാറിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആധികാരിക രേഖകളിൽ അദ്ദേഹം വലിയ തോതിൽ തമസ്കരിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് തന്നെ വടക്കൻ കേരളത്തിന്റെ ചരിത്രം പറയുമ്പോഴോ അവ തിരക്കഥയായ് രൂപാന്തരപ്പെടുമ്പോഴോ കൂടുതൽ വിശദാംശങ്ങളില്ലാതെയാണ് അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കാറുള്ളത്.

പേരിലെ ഭിന്നതകൾ

പ്രമുഖ ചരിത്ര പണ്ഡിതൻ ടി.മുഹമ്മദിന്റെ ‘മാപ്പിള സമുദായം ചരിത്രം സംസ്കാരം’ എന്ന പുസ്തകത്തിൽ വലിയ ഹസൻ എന്നാണ് ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്(പേജ് നമ്പർ: 83, ഖണ്ഡിക: 2). ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാന കോശത്തിലും വലിയ ഹസൻ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത് (വാല്യം 2, പേജ് 619). എന്നാൽ അലക്സാണ്ടർ ജേക്കബ് IPS ശ്രീ ഭക്തി എന്ന പേരിലിറങ്ങിയ സോവനീറിൽ ഇംഗ്ലീഷിൽ എഴുതിയ ലേഖനത്തിൽ ബലിയ ഹസൻ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ഹസൻ എന്ന് ആദരവു കലർന്ന രീതിയിൽ വിളിക്കുന്ന പേര് ലോപിച്ച് ബലിയ ഹസൻ എന്നായതായിരിക്കാം എന്നാണ് ഇതേക്കുറിച്ച് പ്രമുഖ പ്രാദേശിക ചരിത്രകാരനായ വി.കെ കുട്ടുസാഹിബ് അഭിപ്രായപ്പെടുന്നത്ഒരു കാലത്ത് അറക്കൽ രാജസ്വരൂപം, മേഖലയിൽ സർവ്വ വിജയങ്ങളും നേടി ശക്തിയാർജ്ജിച്ചിരുന്നു. എത്രത്തോളമെന്നാൽ 1771 ൽ ഡച്ചുകാർ പോർച്ചുഗീസുകാരുടെ സെന്റ് ആഞ്ചലോ കോട്ട അറക്കൽ ആലി രാജക്ക് വിറ്റു. ഇത് മേഖലയിൽ അറക്കൽ രാജാവ് ആലി രാജയുടെ അധികാരത്തെ അരക്കിട്ടുറപ്പിച്ചു. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരും അറക്കൽ രാജസ്വരൂപത്തെ ഒരു പോലെ ഭയന്നു. വടക്കെ മലബാറിലെ ഏലം, കുരുമുളക് മുതലായവയുടെ മൊത്തക്കുത്തക ആലി രാജക്കായിരുന്നു. കൂടാതെ നല്ല ഒരു കപ്പൽക്കൂട്ടവും അദ്ദേഹത്തിനുണ്ടായിരുന്നു. പറങ്കികൾക്ക് മലബാറിലെ ഏലത്തിലും കുരുമുളകിലും വ്യാപാരക്കണ്ണുണ്ടായിരുന്നു. നേരത്തെ മലബാറുമായും സാമൂതിരിയുമായും മാന്യമായ കച്ചവട ബന്ധം സൂക്ഷിച്ചിരുന്ന അറബികളെ പറങ്കികൾ നോട്ടമിട്ടു. അറബികളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് പറങ്കികൾ സാമൂതിരിയോട് ആവശ്യപ്പെട്ടു. എന്നാൽ സാമൂതിരി അതിന് തയ്യാറായില്ല. സാമൂതിരി പോർച്ചുഗീസുകാരുമായി ഇതിന്റെ പേരിൽ തെറ്റി. ഇതറിഞ്ഞ കോലത്തിരി രാജാവ് ഒരു തോണിയിൽ തന്റെ മന്ത്രിയെയും പരിവാരങ്ങളെയും വലിയ സമ്മാനങ്ങളുമായി പറങ്കി സൈന്യത്തിനടുത്തേക്കയക്കുകയുണ്ടായി. പറങ്കികൾ മടങ്ങുന്ന വഴിക്ക് അന്നത്തെ വലിയതുറമുഖങ്ങളിലൊന്നായ ധർമ്മ പട്ടണം എന്ന ധർമ്മടത്തിറങ്ങാൻ ശ്രമിച്ചു. വ്യാപാരപരമായ അധിനിവേശമായിരുന്നു ലക്ഷ്യം. എന്നാൽ ബലിയ ഹസന്റെ നേതൃത്വത്തിൽ 200 ഓളം വരുന്ന സംഘം പറങ്കിപ്പടയെ ചെറുത്തു നിന്നു. വലിയ പന്തങ്ങൾ എണ്ണയിൽ മുക്കി തീ പിടിപ്പിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. ബലിയ ഹസന്റെ ചെറുത്തുനിൽപ് തന്ത്രങ്ങൾക്കു മുന്നിൽ പറങ്കിപ്പട നിസ്സഹായരായി. ഇതേ സമയം പറങ്കികൾ കോലത്തിരി രാജാവ് ഒരു തോണിയിൽ തന്റെ മന്ത്രിയെയും പരിവാരങ്ങളെയും വലിയ സമ്മാനങ്ങളുമായി പറങ്കി സൈന്യത്തിനടുത്തേക്കയക്കുകയുണ്ടായി. പറങ്കികൾ മടങ്ങുന്ന വഴിക്ക് അന്നത്തെ വലിയതുറമുഖങ്ങളിലൊന്നായ ധർമ്മ പട്ടണം എന്ന ധർമ്മടത്തിറങ്ങാൻ ശ്രമിച്ചു. വ്യാപാരപരമായ അധിനിവേശമായിരുന്നു ലക്ഷ്യം. എന്നാൽ ബലിയ ഹസന്റെ നേതൃത്വത്തിൽ 200 ഓളം വരുന്ന സംഘം പറങ്കിപ്പടയെ ചെറുത്തു നിന്നു. വലിയ പന്തങ്ങൾ എണ്ണയിൽ മുക്കി തീ പിടിപ്പിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. ബലിയ ഹസന്റെ ചെറുത്തുനിൽപ് തന്ത്രങ്ങൾക്കു മുന്നിൽ പറങ്കിപ്പട നിസ്സഹായരായി. ഇതേ സമയം പറങ്കികൾ കോലത്തിരി രാജാവുമായി സൗഹൃദത്തിലായി. ആലി രാജയുമായി നല്ല ബന്ധമായിരുന്നു കോലത്തിരിക്കാർ അന്ന് കാത്തു സൂക്ഷിച്ചിരുന്നത്. അതിനാൽ അറക്കൽ രാജകുടുംബവും കോലത്തിരിക്കാരും തമ്മിൽ പരസ്പര വിശ്വാസവും ധാരണയുമുണ്ടായിരുന്നു. ഇതിനിടെയാണ് ബലിയ ഹസ്സനെ കോലത്തിരി രാജാവ് സൗഹൃദത്തിന്റെ ഭാഗമായി അവിടേക്ക് ക്ഷണിക്കുന്നത്അതിലെ ‘ചതി’ അദ്ദേഹം മനസ്സിലാക്കിയില്ല. കോലത്തിരികൾ അദ്ദേഹത്തെ പറങ്കികൾക്ക് പിടിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് ചരിത്ര സന്ദർഭങ്ങൾ നോക്കിയാൽ മനസ്സിലാകുന്നത്. പറങ്കികൾ പകയുടെയുടെയും പ്രതികാരത്തിന്റെയും അഗ്നി തുപ്പുന്ന കണ്ണുകളാൽ ബലിയ ഹസ്സനെ കാത്തു നിൽക്കുകയായിരുന്നു. അവരുടെ രാഷ്ട്രീയപരവും സാമ്പത്തികവും വാണിജ്യപരവുമായ താൽപര്യങ്ങളെയും അതുവഴിയുള്ള അധിനിവേശ മോഹങ്ങളെയും നിരന്തരം തളർത്തിയ ബലിയ ഹസ്സനെ അവർക്ക് ജീവനോടെ വേണമായിരുന്നു. അറക്കൽ രാജാവ് ബലിയ ഹസ്സനെ വിട്ടുകിട്ടാൻ വലിയൊരു തുക മോചന ദ്രവ്യമായി നൽകാമെന്നേറ്റെങ്കിലും പറങ്കികൾ അതിന് സമ്മതിച്ചില്ല. വലിയൊരു തുക മോചനദ്രവ്യമായി കിട്ടുന്നതിനേക്കാൾ പറങ്കികൾ ലക്ഷ്യം വെച്ചത് ബലിയ ഹസ്സനെ ഇല്ലാതാക്കുന്നതിലൂടെ അറക്കൽ ആലി രാജയെ ദുർബലപ്പെടുത്തുകയും അതിലൂടെ കൈവരുന്ന വിശാലമായ സാമ്രാജ്യത്വ മൂലധന താൽപര്യങ്ങളുമായിരിക്കണം. എന്നാൽ ബലിയ ഹസ്സന്റെ രക്തസാക്ഷിത്വത്തോടെ അറക്കൽ-കോലത്തിരി ബന്ധം അങ്ങേയറ്റം വഷളാവുകയും പല ഘട്ടങ്ങളിൽ അവർ പരസ്പരം രൂക്ഷമായ സംഘട്ടനങ്ങൾനടക്കുകയുമുണ്ടായി.കുഞ്ഞാലി മരക്കാരുടെ ജീവിതം വിശദാംശങ്ങളോടെ രേഖപ്പെട്ടതു പോലുള്ള ആനുകൂല്യം ബലിയ ഹസ്സന്റെ ജീവിത രേഖകൾക്കില്ലാതെ പോയി എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ബലിയ ഹസ്സന്റെ രക്തസാക്ഷിത്വത്തിന് ശേഷമുണ്ടായ പോർച്ചുഗീസ്-കോലത്തിരി സഖ്യത്തിനെതിരായ രൂക്ഷമായ പോരാട്ടത്തിൽ അറക്കലുകാരുടെ കൂടെ ഡച്ചുകാർ സഖ്യം ചേർന്നിരുന്നു. അതു കൊണ്ടു തന്നെ ഡച്ച് ഗസറ്റുകളിൽ ഇതേക്കുറിച്ച സുപ്രധാനമായ വിവരങ്ങളുണ്ട്. അതിൽ നിന്നെടുത്തതെന്ന് കരുതപ്പെടുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ലേഖനമാണ് മുൻ IPS ഉദ്യോഗസ്ഥനായ അലക്സാണ്ടർ ജേക്കബിന്റേത്. അതിൽ അദ്ദേഹംഇപ്രകാരം എഴുതുന്നു:

“Henrique De Menzes (1524-25) succeeded Vasco Da Gama. Immediately on his arrival at Cannanore the new Viceroy ordered the execution of Bali Hassan. The Arakkal Ali raja offered at the Portuguese a handsome ransom for his release. The kolethiri himself visited the Viceroy in person and pleaded with him to spare the life of Muslim captain. all such efforts ended in failure and Bali Hassan was executed in the Portuguese fort at kannur.” (Sreebhakthi sovener. page:37)

പ്രമുഖ ചരിത്രകാരൻ ടി.മുഹമ്മദ് എഴുതുന്നു:

“കോലത്തിരിമാരും ആലി രാജാക്കൻമാരും തമ്മിൽ സൗഹൃദത്തിലാണ് വർത്തിച്ചിരുന്നത്പക്ഷെ വലിയ ഹസനെ വാസ്കോഡ ഗാമക്ക് കോലത്തിരി അടിയറ വെക്കുകയും പറങ്കികൾ അദ്ദേഹത്തെ നിഷ്കരുണം വധിക്കുകയും ചെയ്തതോടെ ഈ മമത തികഞ്ഞ ശാത്രവമായി മാറി. ഇതിനു ശേഷം കോലത്തിരിമാരും ആലി രാജാക്കൻമാരും തമ്മിൽ നിരന്തര പിണക്കങ്ങളും യുദ്ധങ്ങളുമുണ്ടായിരുന്നു.” (Page: 83. മാപ്പിള സമുദായം ചരിത്രം സംസ്കാരം).

IPH പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാന കോശത്തിൽ ഇങ്ങിനെ കാണാം:

“പറങ്കികളുമായുള്ള പോരാട്ടങ്ങളിൽ പലപ്പോഴും അറക്കൽ രാജവംശത്തെ കോലത്തിരി രാജാക്കൻമാർ സഹായിച്ചിട്ടുണ്ട്. എന്നാൽ നാവിക വീരനായ വലിയ ഹസനെ കോലത്തിരിയുടെ പട്ടാളക്കാർ പിടികൂടി പറങ്കികൾക്ക് ഏൽപിച്ചതിനെ തുടർന്ന് ഈ സൗഹൃദം തകർന്നു”. (വാള്യം 2, 619

"https://ml.wikipedia.org/w/index.php?title=അറക്കൽ_ബലിയ_ഹസ്സൻ&oldid=3850732" എന്ന താളിൽനിന്ന് ശേഖരിച്ചത്