ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ്
(ഡൊണാൾഡ് ട്രമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു[6] ഡൊണാൾഡ് ജോൺ ട്രംപ് . അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയിരുന്നു . 2016ൽ വളരെ അപ്രതീക്ഷിതമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനോട് പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ട്രമ്പ് ആകെ 538ൽ 312 ഇലക്ട്രൽ കോളേജ് വോട്ട് നേടി അമേരിക്കയുടെ നാൽപ്പത്തി ഏഴാമത് നിയുക്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കും. എതിരാളിയായി മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ വനിത പ്രസിഡൻ്റ് സ്ഥാർത്ഥി കമല ഹാരീസിന് 226 വോട്ടുകൾ മാത്രമെ നേടാൻ കഴിഞ്ഞുള്ളൂ.

ഡൊണാൾഡ് ട്രമ്പ്
Donald J. Trump
നിയുക്ത അമേരിക്കൻ പ്രസിഡൻ്റ്
ഓഫീസിൽ
20 ജനുവരി 2025
Vice Presidentജെ.ഡി. വാൻസ്
മുൻഗാമിജോ ബൈഡൻ
അമേരിക്കയുടെ 45-മത് പ്രസിഡൻ്റ്
ഓഫീസിൽ
2017 - 2020
Vice Presidentമൈക്ക് പെൻസ്
മുൻഗാമിബറാക്ക് ഒബാമ
പിൻഗാമിജോ ബൈഡൻ
അമേരിക്കൻ പ്രതിനിധി സഭാംഗം
ഓഫീസിൽ
2024, 2020, 2016
മണ്ഡലം
  • ഫ്ലോറിഡ സംസ്ഥാനം(2024,2020)
  • ന്യൂയോർക്ക് സംസ്ഥാനം (2016)[1][2]
വ്യക്തിഗത വിവരങ്ങൾ
ജനനം
ഡൊണാൾഡ് ജോൺ ട്രംപ്

(1946-06-14) ജൂൺ 14, 1946  (78 വയസ്സ്)
ക്വീൻസ്, ന്യൂയോർക്
രാഷ്ട്രീയ കക്ഷിRepublican
(2012–present; 2009–11;
1987–99)[3]
Previous party affiliations:
പങ്കാളികൾ
Relations
കുട്ടികൾഡൊണാൾഡ് ട്രമ്പ് ജൂനിയർ
ഇവാൻക ട്രംപ്
ഏറിക് ട്രംപ്
ടിഫാനി ട്രംപ്
ബാരോൺ ട്രമ്പ്
മാതാപിതാക്കൾs
വസതിs
വിദ്യാഭ്യാസം
അൽമ മേറ്റർ
ജോലി
ഒപ്പ്
വെബ്‌വിലാസംwww.donaldjtrump.com
The Trump Organization

ജോ ബൈഡൻ പ്രസിഡൻ്റായി 2020 മുതൽ 2024 വരെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് വർഷത്തെ ഭരണത്തിന് ശേഷമാണ് ഡൊണാൾഡ് ട്രമ്പിൻ്റെ തിരിച്ചുവരവ്.

ജീവിതരേഖ

തിരുത്തുക

ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ജനിച്ചു .[7] ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലേക്ക് മാറി.[8] വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു.[9] 1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.[10]

1971-ൽ പിതാവിൻ്റെ റിയൽ എസ്റ്റേറ്റ് നിർമ്മാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ട്രമ്പ് ഓർഗനൈസേഷൻ എന്ന പേരിൽ നിർമ്മാണ കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയി. ലോക രാജ്യങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് ക്ലബുകളും ആരംഭിച്ചു. മാൻഹട്ടണിൽ 1983-ൽ ട്രമ്പ് ടവർ എന്ന പേരിൽ ഒരു ടവർ പ്രവർത്തനം ആരംഭിച്ചു. പിന്നീടിത് ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിണമിച്ചു. 1994-ൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൻ്റെ സഹ പാർട്ട്ണറായ ട്രമ്പ് വിമാന സർവീസ്, ഗെയിം, പെർഫ്യൂം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണ വിഭവങ്ങൾ, വാച്ചുകൾ എന്നിവ ട്രമ്പ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കി.[11][12]

രാഷ്ട്രീയ ജീവിതം

തിരുത്തുക

തുടർച്ച ഇല്ലാതെ രണ്ട് തവണ അമേരിക്കയുടെ പ്രസിഡൻ്റാവുന്ന രണ്ടാമനാണ് ഡോണാൾഡ് ട്രമ്പ്. ആദ്യത്തെയാൾ ഗ്രോവർ ക്ലീവ്‌ലാൻഡ് അമേരിക്കയുടെ 22-മത്തെയും(1885-1889) 24-മത്തെയും(1893-1897) പ്രസിഡൻ്റായിരുന്നു.

നാല് തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതൽ കാലം (12 വർഷം) (1933-1945) അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ ഇരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റിന് ശേഷം കൂടുതൽ തവണ (3) മത്സരിച്ച രണ്ടാമനാണ് ട്രമ്പ്.

റിച്ചാർഡ് നിക്സൺ 1960-ൽ ജോൺ എഫ് കെന്നഡിയോട് പരാജയപ്പെട്ട ശേഷം പിന്നീട് 1968-ലും 1972-ലും വിജയിച്ചിരുന്നു. 1951-ലാണ് അമേരിക്കൻ പ്രസിഡന്റ് പദവി രണ്ട് ടേമാക്കി ചുരുക്കിയത്.

രാഷ്ട്രീയം ഡൊണാൾഡ് ട്രമ്പിന് ഒരു ഹോബി പോലെയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നല്ല രീതിയിൽ തന്നെ സംഭാവനകൾ നൽകിയിരുന്ന ട്രമ്പ് 1987 വരെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്നു.

1987-ൽ റിപ്പബ്ലിക് പാർട്ടിയിൽ ചേർന്ന ട്രമ്പ് പിന്നീട് പാർട്ടി വിട്ട് റിഫോം പാർട്ടിയിൽ ചേർന്നെങ്കിലും നേരത്തെ പ്രവർത്തിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ മടങ്ങിയെത്തി. 2016 വരെ ഒരു ഭരണപദവിയും വഹിക്കാതെ തന്നെ രാഷ്ട്രീയക്കാരൻ അല്ലാത്തതിൻ്റെ ബലത്തിൽ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായ ട്രമ്പ് പുതുമകളുടെ ബലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ ആദ്യമായി അമേരിക്കയുടെ പ്രസിഡൻറ് പദവിയിൽ എത്തി ചേർന്നു.

മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവ് ബിൽ ക്ലിൻ്റൻ്റെ ഭാര്യയായ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് 2016 ൽ ട്രമ്പ് ആദ്യമായി അമേരിക്കൻ പ്രസിഡന്റായത്. സാമ്പത്തിക പുരോഗമനം വന്ന നാല് വർഷത്തെ ട്രമ്പിൻ്റെ ഭരണകാലത്ത് തന്നെ 2019 ആണ്ടിൻ്റെ അവസാനം ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിച്ചതിനെ തുടർന്ന് ട്രമ്പിൻ്റെ കരിയറിലും വഴിത്തിരിവ് വന്നു. മഹാമാരി വരുത്തി വച്ച സാമൂഹിക-സാംസ്കാരിക മാറ്റങ്ങളും തൊഴിൽ ഇല്ലായ്മയും ട്രമ്പിൻ്റെ ഭരണ നേട്ടങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി.

കോവിഡിനെയും അതിനെതിരായ വാക്സിനെയും കാലാവസ്ഥ മാറ്റങ്ങളെയും മറ്റും ട്രമ്പ് തള്ളിപ്പറഞ്ഞത് ലോക രാജ്യങ്ങൾക്കിടയിൽ വൻ വിമർശനം ഉയർത്തി. കോവിഡ് മഹാമാരി നിറഞ്ഞ് നിന്ന 2020-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനോട് പരാജയപ്പെട്ടെങ്കിലും 2024 വരെ ട്രമ്പ് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു.

2024-ൽ യുദ്ധ ഭീതിയിൽ ലോകം നിൽക്കുമ്പോൾ തന്നെ തൻ്റെ ഭരണകാലത്ത് യുദ്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നും ഇറാഖ്, സിറിയ രാജ്യങ്ങൾ കയ്യടക്കി മുന്നേറിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് & ലിവാൻ്റ് എന്ന ആഗോള തീവ്രവാദി സംഘടനയായ ഐഎസ്ഐഎസിനെ അടിച്ചമർത്തിയ യുദ്ധമാണ് നടന്നത് എന്നാണ് ട്രമ്പിൻ്റെ അവകാശ വാദം.

2020 നവംബർ 5ൻ്റെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ജോ ബൈഡനോട് പരാജയം സമ്മതിക്കാതെ ട്രമ്പ് അനുകൂലികൾ അമേരിക്കൻ പാർലമെൻ്റ് സമുച്ചയത്തിന് നേർക്ക് നടത്തിയ ആക്രമണ സംഭവങ്ങൾ ട്രമ്പിന് ജനാധിപത്യ വിരുദ്ധൻ എന്ന പേര് സമ്മാനിച്ചു. ഇതിനെ തുടർന്ന് രണ്ട് തവണ ഇംപീച്ച്മെൻ്റ് നേരിട്ടു. എണ്ണമറ്റ കേസുകളിലൂടെ പിന്നീട് മുന്നോട്ട് പോയ ട്രമ്പിനെ കാത്തിരുന്നത് അനവധി നിരവധി വിവാദ സംഭവങ്ങളാണ്.

ക്രിമിനൽ കേസുകളിൽ കോടതികളിൽ നിന്ന് പ്രതികൂല വിധികൾ വന്നതോടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചു എന്ന് പലരും പറഞ്ഞെങ്കിലും കടമ്പകൾ എല്ലാം വിജയകരമായി പിന്നിട്ട് 2024 നവംബർ 6ന് ഫ്ലോറിഡയിൽ നടന്ന റാലിയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയ പ്രഖ്യാപനം നടത്തിയ ട്രമ്പ് 2025 ജനുവരി 20ന് അമേരിക്കയുടെ നാൽപ്പത്തി ഏഴാമത് പ്രസിഡൻ്റായി വൈറ്റ് ഹൗസിൽ അധികാരമേൽക്കും.

2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ തന്നെ തനിക്ക് എതിരെ നടന്ന വധശ്രമങ്ങളെ അതിജീവിച്ച ട്രമ്പ് ആ സംഭവങ്ങളെ ദൈവനിയോഗം, ദൈവാനുഗ്രഹം എന്നാണ് വിശേഷിപ്പിച്ചത്.

ചെറുപ്പകാലത്ത് ഒരാൾ ജീവിത വിജയം നേടുന്നത് ബിസിനസ് നടത്തിയാണ് എന്നും രാഷ്ട്രീയമല്ല ബിസിനസാണ് ചെറുപ്പക്കാർ തിരഞ്ഞെടുക്കേണ്ടത് എന്നുമാണ് ട്രമ്പിൻ്റെ വിശ്വാസം. 2000 ആണ്ടിൽ റിഫോം പാർട്ടിയിലൂടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഇറങ്ങി രാഷ്ട്രീയത്തിൽ സജീവമായ ട്രമ്പ് 2012-ൽ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ പ്രൈമറികളിൽ മത്സരിച്ചു.

2016-ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ട്രമ്പ് 2017 മുതൽ 2021 വരെ അമേരിക്കയുടെ നാൽപ്പത്തി അഞ്ചാമത് പ്രസിഡണ്ടായിരുന്നു. ഭരണ കാലയളവിൽ അമേരിക്കൻ പ്രതിനിധി സഭയിൽ രണ്ട് തവണ ഇംപീച്ച്മെൻ്റ് നേരിട്ടെങ്കിലും അമേരിക്കൻ സെനറ്റിൽ ഇംപീച്ച്മെൻ്റിനെ അതിജീവിച്ചു.

2020-ലെ പ്രസിഡൻ്റ് ഇലക്ഷനിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡനോട് പരാജയപ്പെട്ടു.

2024-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൊഴിൽ ഇല്ലായ്മ, വിലക്കയറ്റം, മെക്സിക്കൻ അതിർത്തി വഴിയുണ്ടായ നിയമ വിരുദ്ധമായ കുടിയേറ്റത്തിലെ റെക്കോർഡ് വർധനവ് എന്നിവ ഇലക്ഷൻ പ്രചരണ വിഷയമാക്കിയ ട്രമ്പ് മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗെയിൻ എന്ന മുദ്രാവാക്യം ഉയർത്തി.

ഡെമോക്രാറ്റിക് പാർട്ടിയുടെ വനിത പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച കമല ഹാരിസിനെതിരെ 538-ൽ 312 ഇലക്ട്രൽ കോളേജ് വോട്ടുകൾ നേടി 2024-ലെ തിരഞ്ഞെടുപ്പിൽ ട്രമ്പ് ചരിത്ര വിജയം നേടി. ഇത്തവണത്തെ ഫലത്തിൽ ആകെ വോട്ടിലും ഇലക്ട്രൽ കോളേജ് വോട്ടുകളിലും ആദ്യമായി ട്രമ്പ് മുന്നിലെത്തി.[13][14][15][16]

  1. ഡൊണാൾഡ് ട്രമ്പിനെതിരായ ഇലക്ഷൻകേസ് റദ്ദാക്കി
  2. ട്രമ്പിൻ്റെ റിയൽഎസ്റ്റേറ്റ് സാമ്രാജ്യം
  3. 3.0 3.1 3.2 3.3 Bush says Trump was a Democrat longer than a Republican 'in the last decade' | PolitiFact Florida. Politifact.com. Retrieved October 21, 2015.
  4. The man responsible for Donald Trump's never-ending presidential campaign – News Local Massachusetts. Boston.com (January 22, 2014). Retrieved October 21, 2015.
  5. Donald Trump. Forbes. Retrieved October 21, 2015.
  6. ഒന്നാമനായി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ഡൊണാൾഡ് ട്രമ്പ്
  7. "Certificate of Birth". Department of Health – City of New York – Bureau of Records and Statistics. Archived from the original on May 12, 2016. Retrieved October 23, 2018 – via ABC News.
  8. Viser, Matt (August 28, 2015). "Even in college, Donald Trump was brash". The Boston Globe. Retrieved May 28, 2018.
  9. Ehrenfreund, Max (September 3, 2015). "The real reason Donald Trump is so rich". The Washington Post. Retrieved January 17, 2016.
  10. "Two Hundred and Twelfth Commencement for the Conferring of Degrees" (PDF). University of Pennsylvania. May 20, 1968. pp. 19–21. Archived from the original (PDF) on July 19, 2016.
  11. പ്രസിഡൻ്റ് ട്രമ്പ് തന്നെ സർവേയിലും മുന്നിൽ
  12. ട്രമ്പൻ ജയം
  13. ട്രമ്പിന് മിന്നുംജയം കാരണങ്ങൾ
  14. ട്രമ്പിൻ്റെ രണ്ടാമൂഴം
  15. ട്രമ്പിൻ്റെ രണ്ടാംവരവും ഭാരതവും
  16. ബിസിനസ് മാഗ്നറ്റായ കോടീശ്വരൻ ട്രമ്പ്
"https://ml.wikipedia.org/w/index.php?title=ഡോണൾഡ്_ട്രംപ്&oldid=4286663" എന്ന താളിൽനിന്ന് ശേഖരിച്ചത്