ഒരു അമേരിക്കൻ സംഗീതസഞ്ചാലകനും എഴുത്തുകാരനുമാണ് ഡേവിഡ് ജയിംസ് വുഡാർഡ് (/ˈwʊdɑːrd/ ;[1] ജനനം ഏപ്രിൽ 6, 1964). 1990-കളിൽ, വിഷയത്തിന്റെ മരണത്തിന് മുമ്പോ അന്തിമഘട്ടങ്ങളിലോ ഉപയോഗിക്കാനുള്ള പ്രത്യേകസംഗീതം ചിട്ടപ്പെടുത്തുന്ന തന്റെ ബുദ്ധമതാചാരം വിശദമാക്കാനായി, മുമ്പേ ചെയ്യുക എന്നർത്ഥമുള്ള പദവും ചരമഗീതം എന്നർത്ഥമുള്ള പദവും കൂട്ടിച്ചേർത്ത്, പ്രിക്വിയം (prequiem) എന്ന കൃത്രിമപദത്തിന് അദ്ദേഹം രൂപം കൊടുത്തു.[2][3] വുഡാർഡ് സംഗീതസഞ്ചാലകനായും സംഗീതസംവിധായകനായും സേവനം ചെയ്തിട്ടുള്ള ലോസ് ആഞ്ചലസ് മെമ്മോറിയൽ സർവീസസിൽ, അപകടത്തിൽപ്പെട്ട് അത്യാസന്നനിലയിലായ ലിയോൺ പ്രപോർട്ടിന്റെയും പരിക്കേറ്റ പത്നി ലോലയുടെയും ബഹുമാനാർത്ഥം ഏഞ്ചൽസ് ഫ്ലൈറ്റ് ഫ്യൂണിക്കുലാർ റെയിൽവേയിൽ വെച്ച് നടന്ന 2001-ലെ പൗരസംബന്ധമായ ചടങ്ങും ഉൾപ്പെടുന്നു.[4][5]:125 ഒരു ടൽത്തീരത്തിന്റെ അതിർവരമ്പിൽ വീണ കാലിഫോർണിയ ബ്രൗൺ പെലിക്കൻ ഉൾപ്പടെ വന്യജീവികൾക്ക് വേണ്ടിയുള്ള ചരമഗീതവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.[6][a] സ്വരാങ്കനം തയ്യാറാക്കുമ്പോൾ നിറമുള്ള മഷികൾ ഉപയോഗിക്കാൻ താത്പര്യപ്പെടുന്നതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.[7]:173

ഡേവിഡ് വുഡാർഡ്
2020 ൽ വുഡാർഡ്
2020 ൽ വുഡാർഡ്
ജനനം (1964-04-06) ഏപ്രിൽ 6, 1964  (60 വയസ്സ്)
സാന്താ ബാർബറ, കാലിഫോർണിയ, യു.എസ്‌.എ.
തൊഴിൽഓർക്കസ്ട്ര കണ്ടക്ടർ, എഴുത്തുകാരൻ
ദേശീയത
സാഹിത്യ പ്രസ്ഥാനംഉത്തരാധുനികത
പങ്കാളിസോൻജ വെക്റ്റോമോവ്
കയ്യൊപ്പ്
വെബ്സൈറ്റ്
davidwoodard.com

ഇന്ത്യാനയിലെ ടെറാ ഹോട്ടിൽ വെച്ച് നടത്തപ്പെടുന്ന തന്റെ വധശിക്ഷയുടെ വേളയിൽ ഒരു പ്രിക്വിയം കുർബ്ബാന നടത്താൻ വുഡാർഡിനോട് തിമോത്തി മക്വെയ് ആവശ്യപ്പെടുകയുണ്ടായി.[8]:30 മക്വെയുടെ “ഭീകരപ്രവർത്തനം” അംഗീകരിച്ചും, എന്നാൽ ആശ്വാസം നൽകാൻ താത്പര്യപ്പെട്ടും, യു എസ് പി ടെറാ ഹോട്ടെയുടെ സമീപത്തുള്ള വി. മാർഗരറ്റ് മേരി പള്ളിയിലെ പ്രാദേശിക സുഷിരവാദ്യസംഘത്തോട് ചേർന്ന്, പിറ്റേന്ന് പ്രഭാതത്തിലെ ദൃക്സാക്ഷികൾ ഉൾപ്പെടുന്ന പ്രേക്ഷകരുടെ മുൻപാകെ, “ആവേ ആത്ക്വെ വാലെ” (Ave Atque Vale) എന്ന തന്റെ സംഗീതരചനയുടെ അവസാനഭാഗം അവതരിപ്പിച്ചു.[9]:240–241 വുഡാർഡിന്റെ സ്വരാങ്കനം മുഴുവൻ ആശീർവദിക്കാൻ ആർച്ചുബിഷപ്പ് ഡാനിയേൽ എം. ബിക്ലൈനും പിന്നീട് കർദ്ദിനാൽ റോജർ മഹോണിയും ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നിവേദനം നൽകുകയുണ്ടായി.[10]:37[11][12]:34–41

വുഡാർഡിന്റെ സ്വപ്നയന്ത്രത്തിന്റെ (Dreamachine) പകർപ്പുകൾ, ശാന്തമായി മനസ്സിനെ സ്വാധീനിക്കുന്ന വിളക്ക്, ലോകമെമ്പാടുമുള്ള കലാമ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹിത്യ ജേണലായ ഡിയർ ഫൊയണ്ടിലേക്കുള്ള (Der Freund) അദ്ദേഹത്തിന്റെ സംഭാവനകളിൽ സ്പീഷിസുകൾ തമ്മിലുള്ള കർമ്മം, സസ്യങ്ങളുടെ ബോധം, പാരഗ്വായൻ അധിവസിതദേശം നുയേവ ഹെർമാനിയ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ഉൾപ്പെടുന്നു.[13][14]:247

വിദ്യാഭ്യാസം

തിരുത്തുക

സ്വകാര്യമായും, ദ ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസേർച്ച്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്റ ബാർബറ എന്നിവടങ്ങളിലുമായാണ് വുഡാർഡ് വിദ്യാഭ്യാസം നേടിയത്.

നുയേവ ഹെർമാനിയ

തിരുത്തുക

2003-ൽ കാലിഫോർണിയയിലെ ജുനിപ്പർ ഹിൽസിന്റെ (ലോസ് ആഞ്ചലസ് കൗണ്ടി) കൗൺസിൽമാനായി വുഡാർഡ് തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ, പാരഗ്വായിലെ നുയേവ ഹെർമാനിയയുമായി ഒരു സഹോദരനഗരബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. തന്റെ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകാൻ, വുഡാർഡ് മുൻകാലത്തെ സസ്യഭുക്ക്/ഫെമിനിസ്റ്റ് ഉട്ടോപ്യയിലേക്ക് സഞ്ചരിക്കുകയും അതിന്റെ മുൻസിപ്പൽ നേതൃത്വത്തെ കാണുകയും ചെയ്തു. ആദ്യ സന്ദർശനത്തിന് ശേഷം, “ധാർമ്മികമായും ബൗദ്ധികമായും ക്ഷയിച്ച”[15]:39–40 ജനതയെ കണ്ടതിനാൽ, ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും എന്നാൽ തന്റെ ഭാവിലേഖനങ്ങൾക്കുള്ള പഠനവിഷയം സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തെ പ്രത്യേകമായി ആകർഷിച്ചത്]], 1886-നും 1889-നും ഇടയ്ക്കുള്ള കാലയളവിൽ ഇപ്പറഞ്ഞ കോളനി സ്ഥാപിക്കുകയും അവിടെ താമസിക്കുകയും ചെയ്ത സൈദ്ധാന്തികാസൂത്രകനായ [[റിച്ചാർഡ് വാഗ്നർ, എലിസബത്ത് ഫോസ്റ്റർ-നിറ്റ്ഷേ, ഭർത്താവ് ബെർണാഡ് ഫോസ്റ്റർ എന്നിവരുടെ പ്രോട്ടോ-ട്രാൻസ്ഹ്യൂമനിസ്റ്റ് ആശയങ്ങളാണ്.[16][17]:28–31

2004-ൽ നുയേവ ഹെർമാനിയയുടെ സ്ഥാപക ആദർശവാദങ്ങളുടെ സുസ്ഥിരവശങ്ങളെ അംഗീകരിച്ചുകൊണ്ട് “അവർ ജംഗിൾ ഹോളി ലാൻഡ്” എന്ന സംഘഗാനം വുഡാർഡ് ചിട്ടപ്പെടുത്തി.[18]:41–50[19]:240–256

 
വുഡാർഡും ബറോയും സ്വപ്നയന്ത്രത്തിന്റെയൊപ്പം, ഉദ്ദേശം 1997

2004 മുതൽ 2006വരെ നുയേവ ഹെർമാനിയയിലേക്ക് നിരവധി പര്യവേക്ഷണയാത്രകൾ വുഡാർഡ് നടത്തുകയും യു.എസ്. ഉപരാഷ്ട്രപതി ഡിക് ചിനി നിന്ന് പിന്തുണ നേടുകയും ചെയ്തു.[20] 2011-ൽ, നുയേവ ഹെർമാനിയയെ[21]:113–138 സംബന്ധിച്ചുള്ള അവരുടെ വലിയ കത്തിടപാടുകൾ, ലൈബ്നിസ് സർവ്വകലാശാല ഹനോവർ ഇംപ്രിന്റായ, വിയഹാൻ ഫെർലാഗിന്റെ (Wehrhahn Verlag) കീഴിൽ പ്രസിദ്ധീകരിക്കാൻ സ്വിസ് എഴുത്തുകാരൻ ക്രിസ്ത്യൻ ക്രാഹ്റ്റിന് വുഡാർഡ് അനുമതി നൽകി.[22]:180–189 ഫ്രാങ്ക്ഫർട്ടർ ഓൾ‌ഗെമെയിൻ സൈതുങ് പ്രതികരിക്കുന്നത് ഇങ്ങനെ, “[എഴുത്തുകാർ] ജീവിതവും കലയും തമ്മിലുള്ള അതിരുകളെ തുടച്ചുനീക്കുന്നു.”[23]:32 ക്രാഫ്റ്റിന്റെ പിൻകാലത്തെ നോവലായ ഇമ്പീരിയത്തിന്റെ (Imperium) “ആത്മീയ തയ്യാറെടുപ്പ് സൃഷ്ടി” ഫൈവ് ഇയേഴ്സിൽ (Five Years)[24] ഉൾപ്പെടുന്നുവെന്ന് ഡെർ സ്പീഗൽ സ്ഥാപിക്കുന്നു.[25]

ആൻഡ്രൂ മക്കാൻ പറയുന്നതനുസരിച്ച്, “യഥാർത്ഥ താമസക്കാരുടെ പിൻതലമുറ വളരെ കുറഞ്ഞ സാഹചര്യങ്ങളിൽ ജീവിച്ച സ്ഥലത്തേക്ക്”, വുഡാർഡ് യാത്രപുറപ്പെടുകയും “സമൂഹത്തിന്റെ സാംസ്കാരികരൂപം പോഷിപ്പിക്കാനും, എലിസബത്ത് ഫോസ്റ്റർ-നിറ്റ്ഷേ കുടുംബം താമസിച്ച സ്ഥലത്ത് ഒരു ചെറു ബെയ്റൂത്ത് ഒപ്പേറ ഹൗസ് പണിയാനുമായി” നീങ്ങുകയും ചെയ്തു.[26] സമീപവർഷങ്ങളിൽ, ബി&ബി സൗകര്യവും, താൽകാലിക ചരിത്രമ്യൂസിയവും ഉള്ള രമണീയമായ ലക്ഷ്യസ്ഥാനമായി നുയേവ ഹെർമാനിയ മാറി.

സ്വപ്നയന്ത്രം

തിരുത്തുക

1989 മുതൽ 2007 വരെ സ്വപ്നയന്ത്രത്തിന്റെ (Dreamachine) പകർപ്പുകൾ വുഡാർഡ് നിർമ്മിച്ചു. ബ്രയൻ ഗൈസിൻ, ഇയാൻ സമ്മർവിൽ എന്നിവർ ചേർന്ന് രൂപം കൊടുത്ത ഒരു സ്ട്രോബോസ്കോപ്പിക് ഉപകരണമാണത്.[27][28] കൊക്കൊബൊലൊ അല്ലെങ്കിൽ പൈൻ കൊണ്ട് നിർമ്മിച്ച ചാലകയന്ത്രമുള്ള അടിഭാഗത്തിന്റെ മേൽ ഒരു വൈദ്യുതവിളക്ക് വെച്ച് അതിനെ ചെമ്പുകൊണ്ടോ കടലാസ് കൊണ്ടോ നിർമ്മിക്കപ്പെട്ട ദ്വാരങ്ങളുള്ള വൃത്തസ്തംഭത്താൽ വലയം ചെയ്യുന്നു. കണ്ണുകളടച്ച് നോക്കുമ്പോൾ, അവ ഉന്മത്തത അല്ലെങ്കിൽ സ്വപ്നത്തിന് തുല്യമായ മാനസ്സിക അവസ്ഥകൾ നൽകുന്നുവെന്ന് വുഡാർഡ് സമർത്ഥിക്കുന്നു.[29][b]

വില്യം എസ്. ബറോയുടെ 1996-ലെ ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട് ഭൂതകാലവീക്ഷണദൃശ്യമായ പോർട്ട്സ് ഓഫ് എൻട്രിയിലേക്ക് (Ports of Entry)[30][31] ഒരു സ്വപ്നയന്ത്രം സംഭാവന നൽകാമെന്ന് സമ്മതിക്കുകയും, മുതിർന്ന എഴുത്തുകാരനെ സുഹൃത്താക്കി അദ്ദേഹത്തിന്റെ 83-ാമത്തെയും അവസാനത്തെയുമായ പിറന്നാൾ ദിനത്തിൽ കടലാസ്, പൈൻ “ബൊഹീമിയൻ മാതൃകയിലുള്ള” സ്വപ്നയന്ത്രം വുഡാർഡ് നൽകുകയും ചെയ്തു.[32][33]:23 2002-ൽ ഒരു സ്വകാര്യ സമാഹർത്താവിന് സോദബൈ‘സ് മുൻയന്ത്രം ലേലത്തിലൂടെ വിറ്റു. രണ്ടാമത്തെ യന്ത്രം ബറോ എസ്റ്റേറ്റിൽ നിന്നും കാൻസാസിലെ ലോറൻസിലുള്ള സ്പെൻസർ മ്യൂസിയം ഓഫ് ആർട്ടിലേക്ക് ദീർഘകാലവായ്പയുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുകയാണ്.[34] 2019-ലെ ഒരു വിമർശനാത്മക പഠനത്തിൽ, ഏതാണ്ട് വിസ്മൃതിയിലായ സ്വപ്നയന്ത്രത്തോടുള്ള വുഡാർഡിന്റെ “ആശയഭഞ്ജനാത്മകമായ” സമീപനത്തെ ബീറ്റ് പണ്ഡിതൻ രാജ് ചന്ദർലാപഠി പുനരവലോകനം ചെയ്യുന്നു.[35]:142–146

കുറിപ്പുകളും റഫറൻസുകളും

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. ബാറ്റണ് പകരം കൊടിൽ ഉപയോഗിച്ചാണ് വുഡാർഡ് പെലിക്കൻ ചരമഗീതം നിർവ്വഹിച്ചത്.
  2. 1990-ൽ സ്വപ്നയന്ത്രത്തിന്റെ വിപരീതമാണെന്ന് തോന്നിപ്പിക്കുംവിധം പ്രഭാവങ്ങളുള്ള ഫെറാലിമിനൽ ലൈക്കന്ത്രോപൈസർ (Feraliminal Lycanthropizer) എന്ന സൈക്കോടെക്നോഗ്രാഫിക് യന്ത്രം വുഡാർഡ് നിർമ്മിച്ചു.
  1. റോച്ച്, പി.ജെ., ഹാർട്ട്മാൻ, ജെ., സെറ്റർ, ജെ., & ജോൺസ്, ഡി., എഡിറ്റർമാർ, Cambridge English Pronouncing Dictionary, 17 മത് പതിപ്പ്. (കേംബ്രിഡ്ജ്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006), പേ. 563.
  2. കാർപെന്റർ, എസ്., "In Concert at a Killer's Death", ലോസ് ഏഞ്ചൽസ് ടൈംസ്, മെയ് 9, 2001.
  3. റാപ്പിംഗ്, എ., വുഡാർഡ്ന്റെ ചിത്രം (സിയാറ്റിൽ: ഗെറ്റി ഇമേജുകൾ, 2001).
  4. റീച്ച്, കെ., "Family to Sue City, Firms Over Angels Flight Death", ലോസ് ഏഞ്ചൽസ് ടൈംസ്, മാർച്ച് 16, 2001.
  5. ഡോസൺ, ജെ., Los Angeles' Angels Flight (മൗണ്ട് പ്ലസന്റ്, എസ്‌സി: ആർക്കേഡിയ പബ്ലിഷിംഗ്, 2008), പേ. 125.
  6. Manzer, T., "Pelican's Goodbye is a Sad Song", പ്രസ്സ്-ടെലിഗ്രാം, ഒക്ടോബർ 2, 1998.
  7. ക്രാഹ്റ്, സി., & നിക്കൽ, ഇ., Gebrauchsanweisung für Kathmandu und Nepal: Überarbeitete Neuausgabe (മ്യൂണിക്ക്: Piper Verlag, 2012), പേ. 173.
  8. ഗുന്തർ, എം., Gesichter Amerikas: Reportagen aus dem Land der unbegrenzten Widersprüche (ബോട്ട്രോപ്പ്: Henselowsky Boschmann Verlag, 2006), പേ. 30.
  9. സിലെറ്റി, എം.ജെ., Sounding the last mile: Music and capital punishment in the United States since 1976, പിഎച്ച്ഡി പ്രബന്ധം, ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാല, 2018, പേ. 240–241.
  10. വാൾ, ജെ.എം., "Lessons in Loss", ക്രിസ്ത്യൻ സെഞ്ച്വറി, ജൂലൈ 4-10, 2001, പേ. 37.
  11. വ്ലോയിഡ്, കെ.വാൻ ഡെർ, വുഡാർഡ്നെക്കുറിച്ചുള്ള ലേഖനം, Requiem Survey, ഫെബ്രുവരി 5, 2006.
  12. വുഡാർഡ്, ഡ., "Musica lætitiæ comes medicina dolorum", വിവർത്തനം ചെയ്തത് S. Zeitz, Der Freund, നമ്പർ 7, മാർച്ച് 2006, പേ. 34–41.
  13. Carozzi, I., "La storia di Nueva Germania", Il Post, ഒക്ടോബർ 13, 2011.
  14. പോറോംബ്ക, എസ്., & കോൺ‌ടാക്റ്റർ, ഇ.എച്ച്., എഡിറ്റർമാർ, 55 Klassiker des Kulturjournalismus (ബെർലിൻ: B&S Siebenhaar Verlag, 2008), പേ. 247.
  15. ടെനാഗ്ലിയ, എഫ്., Momus—A Walking Interview (ടൂറിൻ/മിലാൻ: നോച്ച് പബ്ലിഷിംഗ്, 2015), പേ. 39–40.
  16. കോബർ, എച്ച്., "In, um und um Germanistan herum", Die Tageszeitung, മെയ് 18, 2006.
  17. ലിച്ച്മെസ്, എം., "Nietzsche und Wagner im Dschungel: David Woodard & Christian Kracht in Nueva Germania", Zwielicht 2, 2007, പേ. 28–31.
  18. സ്കൈഡെമാൻഡൽ, എൻ., "Der Traum in der Maschine", Der Freund, നമ്പർ 1, സെപ്റ്റംബർ 2004, പേ. 41–50.
  19. Horzon, R., Das weisse Buch (ബെർലിൻ: Suhrkamp, 2011), പേ. 240–256.
  20. എപ്സ്റ്റൈൻ, ജ., "Rebuilding a Home in the Jungle" Archived 2016-10-09 at the Wayback Machine., സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ, മാർച്ച് 13, 2005.
  21. Schröter, J., "Interpretive Problems with Author, Self-Fashioning and Narrator", in ബിർക്കെ, കോപ്പെ, എഡിറ്റർമാർ, Author and Narrator (ബെർലിൻ: De Gruyter, 2015), പേ. 113–138.
  22. വുഡാർഡ്, "In Media Res", 032c, വേനൽ 2011, പേ. 180–189.
  23. ലിങ്ക്, എം., "Wie der Gin zum Tonic", Frankfurter Allgemeine Zeitung, നവംബർ 9, 2011, പേ. 32.
  24. ക്രാഹ്റ് & വുഡാർഡ്, Five Years (ഹാനോവർ: Wehrhahn Verlag, 2011).
  25. ഡയറ്റ്സ്, ജി., "Die Methode Kracht", Der Spiegel, ഫെബ്രുവരി 13, 2012, പേ. 102.
  26. മക്കാൻ, എ.എൽ., "Allegory and the German (Half) Century" Archived 2016-10-09 at the Wayback Machine., Sydney Review of Books, ഓഗസ്റ്റ് 28, 2015.
  27. അലൻ, എം., "Décor by Timothy Leary", ദ് ന്യൂയോർക്ക് ടൈംസ്, ജനുവരി 20, 2005.
  28. സ്റ്റർട്ട്, ജെ.എ., "Brion Gysin's Dreamachine—still legal, but not for long", bookofjoe, ജനുവരി 28, 2005.
  29. വുഡാർഡ്, പ്രോഗ്രാം കുറിപ്പുകൾ, Program, ബെർലിൻ, നവംബർ 2006.
  30. നൈറ്റ്, സി., "The Art of Randomness", ലോസ് ഏഞ്ചൽസ് ടൈംസ്, ഓഗസ്റ്റ് 1, 1996.
  31. ബോൾസ്, ഡി., "Dream Weaver", LA വീക്ക്‌ലി, ജൂലൈ 26-ഓഗസ്റ്റ് 1, 1996.
  32. യുഎസ് എംബസി പ്രാഗ്, "Literární večer s diskusí", ഒക്ടോബർ 2014.
  33. വുഡാർഡ്, "Burroughs und der Steinbock", Schweizer Monat, മാർച്ച് 2014, പേ. 23.
  34. കാർപെന്റർ, "A vision built for visionaries", ലോസ് ഏഞ്ചൽസ് ടൈംസ്, ഒക്ടോബർ 31, 2002.
  35. ചന്ദർലപതി, ആർ., "Woodard and Renewed Intellectual Possibilities", അകത്ത് Seeing the Beat Generation (ജെഫേഴ്സൺ, എൻ‌സി: മക്ഫാർലാൻഡ് & കമ്പനി, 2019), പേ. 142–146.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഡേവിഡ് വുഡാർഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

  Media related to ഡേവിഡ് വുഡാർഡ് at Wikimedia Commons

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_വുഡാർഡ്&oldid=4119789" എന്ന താളിൽനിന്ന് ശേഖരിച്ചത്