ഡെബി റെയ്നോൾഡ്സ്

അമേരിക്കന്‍ ചലചിത്ര നടന്‍

മേരി ഫ്രാൻസിസ് "ഡെബി" റെയ്നോൾഡ്സ് (ജീവിതകാലം: ഏപ്രിൽ 1, 1932 - ഡിസംബർ 28, 2016) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയും ബിസിനസുകാരിയുമായിരുന്നു. അവരുടെ കലാജീവിതം ഏകദേശം 70 വർഷത്തോളം നീണ്ടുനിന്നു. 1950-ൽ പുറത്തിറങ്ങിയ ത്രീ ലിറ്റിൽ വേഡ്സ് എന്ന ചിത്രത്തിലെ ഹെലൻ കെയ്ൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. സിംഗിൻ ഇൻ റെയിൻ (1952) എന്ന ചിത്രത്തിലെ കാത്തി സെൽഡൻ എന്ന കഥാപാത്രമായിരുന്നു അവർ അവതരിപ്പിച്ച ആദ്യത്തെ പ്രധാന വേഷം. ദി അഫയേഴ്സ് ഓഫ് ഡോബി ഗില്ലിസ് (1953), സൂസൻ സ്ലെപ്റ്റ് ഹിയർ (1954), ബണ്ടിൽ ഓഫ് ജോയ് (1956 ഗോൾഡൻ ഗ്ലോബ് നോമിനേഷൻ), ദി കാറ്റേർഡ് അഫയർ (1956 നാഷണൽ ബോർഡ് ഓഫ് റിവ്യൂവിൽ മികച്ച സഹനടി), "ടാമി" എന്ന ഗാനത്തിന്റെ പ്രകടനം ബിൽബോർഡ് സംഗീത ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിച്ച് ടാമി ആൻഡ് ബാച്ചിലർ (1957) എന്നിവയാണ് അവളുടെ വിജയ ചിത്രങ്ങൾ.[1] 1959-ൽ അവർ തന്റെ ആദ്യത്തെ പോപ്പ് സംഗീത ആൽബം ഡെബി എന്ന പേരിൽ പുറത്തിറക്കി.[2]

ഡെബി റെയ്നോൾഡ്സ്
റെയ്നോൾഡ്സ് 1987ൽ
ജനനം
മേരി ഫ്രാൻസിസ് റെയ്നോൾഡ്സ്

(1932-04-01)ഏപ്രിൽ 1, 1932
മരണംഡിസംബർ 28, 2016(2016-12-28) (പ്രായം 84)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഹോളിവുഡ് ഹിൽസ്, കാലിഫോർണിയ, യു.എസ്.
തൊഴിൽ
  • നടി
  • ഗായിക
  • നർത്തകി
  • വ്യവസായി
സജീവ കാലം1948–2016
ജീവിതപങ്കാളി(കൾ)
  • (m. 1955; div. 1959)
  • ഹാരി കാൾ
    (m. 1960; div. 1973)
  • റിച്ചാർഡ് ഹാംലെറ്റ്
    (m. 1984; div. 1996)
കുട്ടികൾ
ബന്ധുക്കൾബില്ലി ലൂർഡ് (granddaughter)
വെബ്സൈറ്റ്debbiereynolds.com

സിംഗിൻ ഇൻ ദ റെയിൻ (1952), ഹൗ ദ വെസ്റ്റ് വാസ് വോൺ (1962), മോളി ബ്രൗണിനെക്കുറിച്ചുള്ള ജീവചരിത്ര സിനിമയായ ദി അൺസിങ്കബിൾ മോളി ബ്രൗൺ (1964) എന്നിവയിൽ അവർ അഭിനയിച്ചു.[3] ബ്രൗൺ എന്ന കഥാപാത്രം മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി സിംഗിംഗ് നൺ (1966), ഡിവോഴ്‌സ് അമേരിക്കൻ സ്റ്റൈൽ (1967), വാട്ട്സ് ദ മെറ്റർ വിത്ത് ഹെലൻ (1971), ഷാർലറ്റ്സ് വെബ് (1973), മദർ (1996) (ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം), ഇൻ & ഔട്ട് (1997) എന്നിവ അവളുടെ മറ്റ് സിനിമകളിൽ ഉൾപ്പെടുന്നു. ഒരു കാബറേ നർത്തകി കൂടിയായിരുന്നു റെയ്നോൾഡ്സ്. 1979-ൽ നോർത്ത് ഹോളിവുഡിൽ അവർ സ്ഥാപിച്ച ഡെബ്ബി റെയ്നോൾഡ്സ് ഡാൻസ് സ്റ്റുഡിയോ പിന്നീട് അത് ഒരു മ്യൂസിയമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ ലേലത്തിൽ വിറ്റതിന് ശേഷം 2019-ൽ പൊളിച്ചുമാറ്റി.[4]

1969-ൽ, ടെലിവിഷനിൽ ദ ഡെബി റെയ്നോൾഡ്സ് ഷോയിൽ അഭിനയിച്ച അവർക്ക് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. 1973-ൽ, റെയ്നോൾഡ്സ് ഐറിൻ എന്ന മ്യൂസിക്കലിൻറെ ബ്രോഡ്‌വേ പുനരുജ്ജീവനത്തിൽ അഭിനയിക്കുകയും ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയം ചെയ്തു. എ ഗിഫ്റ്റ് ഓഫ് ലവ് (1999) എന്ന ടെലിവിഷൻ ചിത്രത്തിലെ അഭിനയത്തിന് ഡെയ്‌ടൈം എമ്മി അവാർഡിനും വിൽ & ഗ്രേസ് എന്ന ഷോയിൽ ഗ്രേസിന്റെ അമ്മ ബോബിയായി അഭിനയിച്ചതിന് എമ്മി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ, ഡിസ്നിയുടെ ഹാലോവീൻടൗൺ പരമ്പരയിലെ ആഗി ക്രോംവെൽ എന്ന കഥാപാത്രത്തിലൂടെ റെയ്നോൾഡ്സ് പുതിയ, യുവതലമുറയോടൊപ്പം അഭിനയിച്ചു. 1988-ൽ തന്റെ ആത്മകഥ ഡെബി: മൈ ലൈഫ് എന്ന പേരിൽ പുറത്തിറക്കി. 2013-ൽ അവർ രണ്ടാമത്തെ ആത്മകഥ, അൺസിങ്കബിൾ: എ മെമ്മോയർ പുറത്തിറക്കി.

ഒരു ഡാൻസ് സ്റ്റുഡിയോയുടെയും ലാസ് വെഗാസ് ഹോട്ടലിന്റെയും കാസിനോയുടെയും ഉടമസ്ഥാവകാശം ഉൾപ്പെടെ നിരവധി വ്യവസായ സംരംഭങ്ങളും റെയ്‌നോൾഡിന് ഉണ്ടായിരുന്നു, കൂടാതെ 1970 ലെ എം‌ജി‌എം ലേലത്തിൽ നിന്ന് വാങ്ങിയ ഇനങ്ങളിൽ നിന്ന് ആരംഭിച്ച ഫിലിം സ്മാരക ശേഖരങ്ങളുടേയും ഉത്സാഹിയായ സമാഹർത്താവ്‌ കൂടിയായിരുന്നു അവർ. മാനസിക-ആരോഗ്യ കാരണങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ദ താലിയൻസ് എന്ന സംഘടനയുടെ പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു. റെയ്നോൾഡ് തന്റെ 80-കളിലും നാടകം, ടെലിവിഷൻ, സിനിമ എന്നിവയിൽ വിജയകരമായി പ്രകടനം തുടർന്നു. 2015 ജനുവരിയിൽ, റെയ്നോൾഡിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.

  1. Lowry, Brian (December 28, 2016). "Debbie Reynolds, 'Singin' in the Rain' star, dies at 84". CNN. Retrieved December 29, 2016.
  2. "Obituary: Debbie Reynolds, a wholesome Hollywood icon". BBC News. London. December 29, 2016. Retrieved December 29, 2016.
  3. Lowry, Brian (December 28, 2016). "Debbie Reynolds, 'Singin' in the Rain' star, dies at 84". CNN. Retrieved December 29, 2016.
  4. "Debbie Reynolds Dance Studio Demolished in LA". Broadway World (in ഇംഗ്ലീഷ്). Retrieved May 25, 2021.
"https://ml.wikipedia.org/w/index.php?title=ഡെബി_റെയ്നോൾഡ്സ്&oldid=3809892" എന്ന താളിൽനിന്ന് ശേഖരിച്ചത്