1930 കളിൽ രാജഗോപാൽ മുദാലിയാർ സ്ഥാപിച്ചതും നിലവിൽ എസ്ആർഇഐ യുടെ ഉടമസ്ഥതയിലുള്ളതുമായ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് ഡെക്കാൻ ക്രോണിക്കിൾ .[3] ഇത് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡ് (ഡിസിഎച്ച്എൽ) പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ ഡെക്കാൻ പ്രദേശങ്ങളിൽ നിന്നാണ് പത്രത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ഡെക്കാൻ ക്രോണിക്കിളിന് ആന്ധ്രയിലും തെലങ്കാനയിലും എട്ട് പതിപ്പുകളുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അവ പ്രസിദ്ധീകരിക്കുന്നുണ്ട്.[4]

ഡെക്കാൻ ക്രോണിക്കിൾ
തരംദിനപ്പത്രം
Formatബ്രോഡ് ഷീറ്റ്
ഉടമസ്ഥ(ർ)Deccan Chronicle Holdings Limited
എഡിറ്റർ-ഇൻ-ചീഫ്ആദിത്യ സിൻഹ[1]
സ്ഥാപിതം1938
ഭാഷഇംഗ്ലീഷ്
ആസ്ഥാനം36, സരോജിനി ദേവി റോഡ്, സെക്കന്ദരാബാദ്, തെലങ്കാന, ഇന്ത്യ
Circulation1,333,668[2]
OCLC number302708964
ഔദ്യോഗിക വെബ്സൈറ്റ്DeccanChronicle.com

ഡി‌സി‌എച്ച്‌എല്ലിന്റെ ഉടമസ്ഥത എസ്ആർഇഐയ്ക്കാണ്.[5]

ഡെക്കാൻ ചാർജേഴ്സ്

തിരുത്തുക

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡെക്കാൻ ചാർജേഴ്സ് ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുള്ളള ടീം ആയിരുന്നു. ഗായത്രി റെഡ്ഡിയും ഡബ്ല്യുപിപി ഗ്രൂപ്പ് എമ്മും ഡെക്കാൻ ചാർജേഴ്സിന്റെ ഉടമയായിരുന്നു.[6]

ഡി‌സി‌എച്ച്‌എല്ലും (അതിന്റെ ഇപ്പോൾ നിലവിലില്ലാത്ത ഡെക്കാൻ ചാർജേഴ്സും) എസ്ആർഇഐ & കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ ഉടമസ്ഥതയിലാണ്.[7]

  1. "Ms. A. T. Jayanti, former chief Editor of Deccan Chronicle lighting the lamp". Deccan Chronicle Sports. 2009. Archived from the original on 24 March 2018. Retrieved 5 November 2011.
  2. "Deccan Chronicle".
  3. "NCLT approves resolution plan for DCHL | Hyderabad News - Times of India".
  4. "About us". Deccan Chronicle. Retrieved 8 April 2019.
  5. "NCLT approves resolution plan for DCHL | Hyderabad News - Times of India".
  6. Influencing strategy: Gayatri Reddy. Livemint (10 March 2013). Retrieved on 23 December 2013.
  7. "NCLT approves resolution plan for DCHL | Hyderabad News - Times of India".

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെക്കാൻ_ക്രോണിക്കിൾ&oldid=3529152" എന്ന താളിൽനിന്ന് ശേഖരിച്ചത്