ആപ്രിക്കോട്ട് മരം കൊണ്ട് നിർമ്മിച്ച, ഓടക്കുഴൽ പോലെയുള്ള ഒരു അർമേനിയൻ സംഗീത ഉപകരണമാണ് ഡൂഡൂക്ക് (/duːˈduːk/ doo-DOOK; അർമേനിയൻ: դուդուկ IPA: [duˈduk]) അഥവാ ത്സിരാനാപോഗ് (അർമേനിയൻ: ծիրանափող).[1][2][3] അർമേനിയൻ ഡൂഡൂക്കിന്റെ പരിഷ്ക്കരിച്ച മാതൃകകൾ ബൾഗേറിയ, അസർബൈജാൻ, ജോർജിയ, കുർദിസ്ഥാൻ, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്നതായി കാണപ്പെടുന്നു.[4][5] ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഡൂഡൂക്, ബാലബാൻ, മെയ് എന്നീ ഉപകരണങ്ങൾ ഏറെക്കുറെ സമാനമാണ്.[6]

ഡൂഡൂക്ക്
ഡൂഡൂക്ക്
Woodwind instrument
വർഗ്ഗീകരണം Wind instrument with double reed
അനുബന്ധ ഉപകരണങ്ങൾ
Closely related instruments include the Mey (Turkey), Balaban (Azerbaijan, Iran), Yasti Balaban (Dagestan), Duduki (Georgia), Duduk (Armenia), Hichiriki (Japan), Piri (Korea), Guanzi (China), and Kamis Sirnay (Kyrgyzstan),
സംഗീതജ്ഞർ
Djivan Gasparyan, Gevorg Dabaghyan, Vache Hovsepyan, Levon Minassian, Pedro Eustache
നിർമ്മാതാക്കൾ
Karlen Matevosyan, Arthur Grigoryan, Hovsep Grigoryan
Duduk and its music
Armenian children playing the duduk
CountryArmenia
DomainsPerforming arts (music)
Reference00
RegionEurope and North America
Inscription history
Inscription2008 (3rd session)
ListRepresentative

സാധാരണയായി രണ്ട് ഡൂഡൂക്ക് വാദകർ ഒരുമിച്ചാണ് സംഗീതമവതരിപ്പിക്കാറുള്ളത്. ആദ്യത്തെ വാദകൻ മെലഡി വായിക്കുമ്പോൾ, രണ്ടാമത്തെയാൾ ദം എന്നറിയപ്പെടുന്ന, താഴ്ന്ന സ്ഥായിയിലുള്ള സ്ഥിരമായ ഒരു സ്വരം വായിക്കുന്നു. രണ്ട് ഉപകരണങ്ങളുടെയും ശബ്ദം ഒരുമിച്ച് ചേരുമ്പോൾ ശ്രോതാവിന് വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. പരന്നതല്ലാത്ത റീഡ് (ഞാങ്ങണ), സിലിണ്ടർ ആകൃതിയും മൂലം ഒബോ, ബാസൂൺ തുടങ്ങിയ ഉപകരണങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് ഹോണിനോട് സാമ്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നു. ഓബോ അല്ലെങ്കിൽ ഷാം പോലെയുള്ള മറ്റ് ഡബിൾ റീഡ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡൂഡൂക്കിന് അതിൻ്റെ വലുപ്പത്തിന് ആനുപാതികമായി വലിപ്പം കൂടിയ റീഡ് ആണുള്ളത്.

യുനെസ്കോ അർമേനിയൻ ഡൂഡൂക്കിനെയും അതിൻ്റെ സംഗീതത്തെയും 2005-ൽ മാനവികതയുടെ അമൂർത്ത പൈതൃകത്തിൻ്റെ മാസ്റ്റർപീസ് ആയി പ്രഖ്യാപിക്കുകയും 2008-ൽ അത് രേഖപ്പെടുത്തുകയും ചെയ്തു.[7][8] ദി റഷ്യ ഹൗസ്(1990), ഗ്ലാഡിയേറ്റർ (2000) തുടങ്ങിയ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ ഡൂഡൂക്ക് സംഗീതം ഉപയോഗിച്ചിട്ടുണ്ട്.

പേരിനു പിന്നിൽ

തിരുത്തുക

റഷ്യൻ പുസ്തകമായ മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റ് എൻസൈക്ലോപീഡിയ, അമേരിക്കൻ പുസ്തകമായ മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റ്സ്, എ കോംപ്രിഹെൻസീവ് ഡിക്ഷണറി എന്നിവയനിഉസരിച്ച് പേർഷ്യൻ വാക്കായ ‘തുടക്‘ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്.[9][10] ഒരു അർമേനിയൻ ഓൺലൈൻ നിഘണ്ടു പ്രകാരം "തുടക്" എന്നത് "ചുണ്ട്" എന്നർത്ഥം വരുന്ന, 900-1500 CE-ൽ ഉപയോഗിച്ചിരുന്ന, ഒരു തുർക്കി പദമാണ്. തുടക് പിന്നീട് ആധുനിക ടർക്കിഷ് ഭാഷയിൽ ചുണ്ടുകൾ എന്ന് അർത്ഥം വരുന്ന "ദുഡാക്ക്" ആയി പരിണമിച്ചു.[11]

അർമേനിയയിൽ, ഈ ഉപകരണം ത്സിരാനാപോഗ് (tsiranapogh) എന്നും അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

ഡൂഡൂക്കിന്റെ ഉപയോഗത്തിന് 1,500 വർഷം പഴക്കമുണ്ടെന്ന് പാശ്ചാത്യ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ബിസി 1200-ൽ തന്നെ ഈ ഉപകരണം ഉപയോഗിച്ചിരുന്നുവെന്ന് അർമേനിയൻ സംഗീതജ്ഞർ തെളിവുകൾ നിരത്തി വാദിക്കുന്നു.[12] ബിസി 95 മുതൽ 55 വരെ ഭരിച്ചിരുന്ന അർമേനിയൻ രാജാവായ ടൈഗ്രൻ ദി ഗ്രേറ്റിൻ്റെ ഭരണകാലത്താണ് അർമേനിയൻ ഡുഡുക്ക് സംഗീതത്തിൻ്റെ ആരംഭം എന്ന് പറയപ്പെടുന്നു.

പ്രത്യേകതകൾ

തിരുത്തുക
 
ഡൂഡൂക്കിന്റെ റീഡ്

ഡുഡുക്കിൻ്റെ ഇന്നത്തെ രൂപത്തിന് സമാനമായ ആദ്യകാല ഉപകരണങ്ങൾ നിർമ്മിച്ചിരുന്നത് അസ്ഥി ഉപയോഗിച്ചോ പൂർണ്ണമായും ചൂരൽ കൊണ്ടോ ആണ്. ഇന്ന്, ഡുഡുക്ക് പഴകിയ ആപ്രിക്കോട്ട് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[13] ഊതുന്ന ഭാഗത്ത് വീതിയുള്ള ഡബിൾ റീഡ് ഉപയോഗിക്കുന്നു.

ഇതിന്റെ ട്യൂണിംഗ്(ശ്രുതിയിടെ ക്രമീകരണം) അത് വായിക്കുന്ന പ്രദേശത്തെ ആശ്രയിച്ചിരിക്കുന്നു. എട്ട് ദ്വാരങ്ങളുള്ള ഡുഡുക്കിന് (താഴെയുള്ള തള്ളവിരൽ ഉപയോഗിച്ചു നിയന്ത്രിക്കുന്ന ദ്വാരം കൂടാതെ) ദ്വാരങ്ങൾ പൂർണ്ണമായി അടച്ചും തുറന്നും ഡയറ്റോണിക് സ്കെയിലിന്റെ തുടർച്ചയായ പത്ത് നോട്ടുകൾ വായിക്കാം. ദ്വാരങ്ങൾ പകുതി അടച്ച് ക്രോമാറ്റിക് സ്കെയിലിന്റെ പതിനാറ് നോട്ടുകളും വായിക്കൻ കഴിയും. ശ്രുതിയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്താൻ ചുണ്ടുകൾ ഉപയോഗിക്കുന്നതിലൂടെയും, വിരലുകൾ ഉപയോഗിച്ച് ദ്വാരങ്ങൾ ഭാഗികമായി മറയ്ക്കുന്നതിലൂടെയും ഓറിയന്റൽ സംഗീതത്തിന് ആവശ്യമുള്ള രീതിയിൽ ഈ ശ്രേണിയിലെ ഏതൊരു സ്വരവും ഡൂഡൂക്കിലൂടെ സൃഷ്ടിക്കാൻ കഴിയും.[14] ഡൂഡൂക്കിന്റെ നീളം അത് ഉപയോഗിക്കുന്ന പ്രദേശത്തെ അനുസരിച്ചും അതിന്റെ ശ്രുതിയുടെ റേഞ്ച് അനുസരിച്ചും മാറുന്നു.

  1. "The Duduk and National Identity in Armenia". Journal of the American Musical Instrument Society. 32. American Musical Instrument Society: 183. 2006. ...the duduk (pronounced doo-dook)...
  2. McCollum, Jonathan (2016). "Duduk (i)". Grove Music Online. doi:10.1093/gmo/9781561592630.article.L2294963.
  3. "…which is indigenous to Armenia,…" Archived 2018-05-09 at the Wayback Machine., World Music: Africa, Europe and the Middle East p.335
  4. Stokes, Jamie, ed. (2008). Peoples of Africa and the Middle East, Volume 1. Facts On File. p. 63. ISBN 978-0-8160-7158-6. One of the oldest indigenous Armenian instruments is the duduk, a woodwind instrument usually made from apricot wood, with a double reed.
  5. "Armenian duduk and other Armenian folk instruments" (PDF). UNESCO. June 2003. p. 32. Retrieved 16 March 2014. Duduk is considered to be the most Armenian of all folk instruments for its Armenian origin and honest expression. It has a 1500 – year history and is native to Armenia, Bulgaria, Turkey, Georgia and Azerbaijan.
  6. A Comparative View of the May, Balaban and Duduk As Organological Phenomena
  7. "Sounds of Armenian duduk". UNESCO. November 2012. Archived from the original on 16 March 2014. Duduk and its music were inscribed on the Representative List of the Intangible Cultural Heritage of Humanity in 2008 (originally proclaimed in 2005). The duduk, or "dziranapogh" in Armenian, is a double-reed woodwind instrument made of apricot wood, conventionally called the "Armenian oboe".
  8. "Duduk and its music". UNESCO. Archived from the original on 16 March 2014. Retrieved 16 March 2014.
  9. Marcuse, Sibyl (1964). "Duduk". Musical Instruments, A Comprehensive Dictionary. Garden City, New York: Doubleday. p. 157.
  10. Есипова М. В., ed. (2008). "Дудук (свистковая флейта и язычковый духовой инструмент)". Музыкальные инструменты. Энциклопедия. Moscow: Дека-ВС. pp. 207–209. [Information in English: Musical instruments. Encyclopedia Publisher: Deca-Sun, The year of publishing: 2008, Place of publication: Moscow, Text language: Russian, Editor/compiler: Esipova M.V., ISBN 978-5-901951-40-8]
  11. Nişanyan, Sevan. "Dudak". nisanyansozluk.com. Retrieved 30 October 2024.
  12. Broughton, Simon; Ellingham, Mark; Trillo, Richard, eds. (1999). World Music: Africa, Europe and the Middle East. p. 334. ISBN 9781858286358.
  13. Andrea L. Stanton; Edward Ramsamy; Peter J. Seybolt, eds. (2012). Cultural Sociology of the Middle East, Asia, and Africa: An Encyclopedia. Thousand Oaks, California: SAGE Publications. p. 167. ISBN 9781412981767.
  14. David Brown (27 April 2017). "The Duduk & Mey: History, Info and Set-Up". Lark in the morning.
"https://ml.wikipedia.org/w/index.php?title=ഡൂഡൂക്ക്&oldid=4135190" എന്ന താളിൽനിന്ന് ശേഖരിച്ചത്