മലേഷ്യയിലെ ഒരു സംസ്ഥാനമായ സാരവാകിൽ മിരിക്ക് സമീപം സ്ഥിതിചെയ്യുന്ന ഡീയർ ഗുഹ ഗുനുങ്ങ് മുലു നാഷണൽ പാർക്കിലെ ഒരു വിനോദസഞ്ചാര ഗുഹയാണ്.[3] 1961-ൽ മലേഷ്യൻ ജിയോളജിക്കൽ സർവേയിലെ ജി. ഇ. വിൽഫോർഡ് ഭാവിയിൽ മുലുവിൽ നിന്ന് കൂടുതൽ ഗുഹകൾ കണ്ടെടുക്കാൻ കഴിയും എന്ന് മുൻകൂട്ടിപ്പറഞ്ഞിരുന്നു.[4] യുനെസ്കോ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ്‌ ഗുനുങ്ങ് മുലു ദേശീയോദ്യാനം. 1977-1978 കാലഘട്ടത്തിൽ റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയിലെ 100 ശാസ്ത്രജ്ഞർ 15 മാസത്തോളം ഇവിടെ പര്യവേഷണം നടത്തി. ഇതിനു ശേഷം ഈ ദേശീയോദ്യാനം മുലു പർവ്വതം എന്നറിയപ്പെടാൻ തുടങ്ങി. സാരവാകിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ്‌ മുലു പർവ്വതം.[5] ദേശീയോദ്യാനത്തിലെ ഉപ്പ് പാറകളിൽ മാനുകൾ നക്കുകയും സുരക്ഷിതത്തിനായി ഗുഹയെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഗുവാ പായൗ അല്ലെങ്കിൽ ഗുവാ റുസ എന്നും അറിയപ്പെടുന്ന ഈ ഗുഹയെ ഡീർ ഗുഹയെന്നു പെനാനിലെയും ബെരാവനിലെയും ജനങ്ങൾ പേര് നൽകിയതായി പറയപ്പെടുന്നു.[6]

Deer Cave
Deer Cave entrance
LocationGunung Mulu National Park, Sarawak[1]
Length2,160 മീ (7,090 അടി)[1]
Height variation196.64 മീ (645.1 അടി)[1]
Discovery1961[1]
Accesspublic
Show cave opened1985[2]
FeaturesLargest cave passage in the world[1]
WebsiteOfficial website

വിവരണവും സർവ്വേ ചരിത്രവും

തിരുത്തുക

1978-ൽ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി പര്യവേക്ഷണം ഈ ഗുഹയിൽ വ്യാപിപ്പിച്ചത് ശ്രദ്ധേയമാണ്.[7] അവർ ഒരു ഭാഗത്ത് 174 മീറ്റർ (571 അടി) വിസ്താരത്തിലും 122 മീറ്റർ (400 അടി) ഉയരത്തിലുമുള്ള അളവുകളിൽ ഒരു പാസ്സെജ് നിർമ്മിച്ചു. 1 km (0.62 mi) ദൂരെയുള്ള മലയിലൂടെയാണ് ഇത് കടന്നുപോകുന്നത്. 2009-ൽ അടുത്ത സർവ്വേയിൽ 4.1 കിലോമീറ്റർ (2.5 മൈൽ) ആയി പാസ്സെജിൻറെ നീളം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് പാർക്കിനുള്ളിലെ ലാങ് കേവ് എന്ന മറ്റൊരു പ്രദർശന ഗുഹയുമായി ഡിയർ കേവ് സിസ്റ്റത്തിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു. വെസ്റ്റേൺ കെൻടക്കി സർവകലാശാലയിലെ ഹോഫ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ തെക്കൻ ഭാഗത്തേക്കുള്ള ഏറ്റവും കൂടിയ ക്രോസ്-സെക്ഷണൽ പ്രദേശം വെളിപ്പെടുത്തി. ഇതിന് 125 മീറ്റർ (410 അടി) ഉയരവും 169 മീറ്റർ വീതിയുമുണ്ട്. വടക്കൻ പാസ്സേജ് 148 മീറ്റർ (486 അടി) ഉയരമുള്ള ശ്രേണിയുടെ ഉയരവും 142 മീറ്റർ (466 അടി) ക്രോസ് സെക്ഷന്റെ വീതിയും രേഖപ്പെടുത്തി. ഡീർ ഗുഹയുടെ പ്രധാന പ്രവേശനകവാടം 146 മീറ്റർ (479 അടി) ആണ്.[8]

ഭൂഗർഭശാസ്ത്ര ചരിത്രം

തിരുത്തുക
 
122 മീറ്റർ (400 അടി) ഉയരമുള്ള മേൽക്കൂരയിൽ നിന്ന് വെള്ളച്ചാട്ടങ്ങൾ കാണിക്കുന്ന ഡീർ ഗുഹയ്ക്കുള്ളിലെ പ്രധാന പാസ്സേജ്.

ബോർണിയോ ദ്വീപിൻറെ ഭൂമിശാസ്ത്രപരമായ ചരിത്രവുമായി ഗുഹ രൂപവത്കരണത്തെക്കുറിച്ചുള്ള ഒരു വിശദീകരണം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 40,000,000 ബിസിക്കും 20,000,000 ബിസിക്കും ഇടയിൽ, ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള അവസാദശിലകൾ 1,500 മീറ്റർ (4,900 അടി) കട്ടിയുള്ള പാളികളായി കാണപ്പെടുന്നു. ഇതിൽ വലിയ അളവിൽ ഞെരുങ്ങിയ കടൽ ഷെല്ലുകളിൽ പവിഴപ്പുറ്റുകൾ അടങ്ങിയ ലാഗൂണുകൾ ഉണ്ടാകുന്നു. ഏഷ്യൻ, ഓസ്ട്രേലിയൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം ഭൂമിയെ തകർക്കാനും പ്രദേശത്തെ ഉയർത്താനും കാരണമായി. ബോർണിയോ ദ്വീപ്, മുലു മലകൾ എന്നിവയ്ക്ക് ഏകദേശം 5,000,000 ബി.സി. പഴക്കമുണ്ട്. മലയുടെ ഉപരിതലത്തിൽ ഭൂരിഭാഗവും ചുണ്ണാമ്പുകല്ലുകളാണ്. മഴവെള്ളത്തിൽ സമ്പർക്കം വരുമ്പോൾ അത് ലയിക്കുകയും സാവധാനം ജലം മണ്ണിലേയ്ക്ക് വാർന്നുപോകുമ്പോൾ കാർസ്റ്റ് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

മഴവെള്ളം സുഷിരങ്ങളിലൂടെ അവസാദശിലകളിലേയ്ക്ക് നുഴഞ്ഞുകയറുകയും അവസാനം മണ്ണിലേയ്ക്ക് പോകുകയും ഡീർ ഗുഹ പോലുള്ള ആകർഷണീയമായ ഗുഹകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സ്വാഭാവിക പ്രക്രിയ എപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഭാവിയിൽ ഇത് കൂടുതൽ ഗുഹകൾ സൃഷ്ടിക്കാൻ കാരണമാകുന്നു.

വിനോദസഞ്ചാരം

തിരുത്തുക
 
ഡീർ കേവ് പ്രവേശന കവാടത്തിലെ ബാറ്റ് നിരീക്ഷണശാല.

ഗുഹയിലേക്കുള്ള (പാർക്കിലേയ്ക്കും) ടൂറിസ്റ്റ് പ്രവേശനം 1984-ൽ തുറന്നു.[2] എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള 25,000 സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഡീർ ഗുഹയെ സമീപിക്കാൻ കോട്ട കിനബലു വഴിയോ സമീപ നഗരമായ മിറി വഴിയോ ആദ്യം ഗുനുങ്ങ് മുലു നാഷണൽ പാർക്കിൽ പ്രവേശിക്കണം.

  1. 1.0 1.1 1.2 1.3 1.4 "Deer Cave". The Mulu Caves Project. Archived from the original on 31 July 2018. Retrieved 29 October 2018.
  2. 2.0 2.1 Yi Chuan, Shi (2010). "Gunung Mulu National Park". World Heritage Datasheet. Archived from the original on 27 October 2018. Retrieved 27 October 2018.
  3. Definition of show cave n.d. The International Show Caves Association (I.S.C.A.), accessed 24 July 2017
  4. Wilford, G.E. (1964), The Geology of Sarawak and Sabah Caves
  5. "Mulu National Park". Sarawak Forestry Corporation. Archived from the original on 11 July 2018. Retrieved 27 October 2018.
  6. Tsen, 1993[incomplete short citation]
  7. White, William Blaine; Culver, David C. (2012). Encyclopedia of Caves. Academic Press. p. 532. ISBN 978-0-12-383832-2.
  8. "The Largest Passage on Earth". Mulu Caves Project. 2009. Retrieved January 21, 2016.


"https://ml.wikipedia.org/w/index.php?title=ഡീർ_ഗുഹ&oldid=3761621" എന്ന താളിൽനിന്ന് ശേഖരിച്ചത്