ഡീലോസ്
ദക്ഷിണ ഈജിയൻ കടലിൽ സ്ഥിതി ചെയ്യുന്നതും ഗ്രീസിന്റെ അധീനതയിലുള്ളതുമായ ദ്വീപാണ് ഡീലോസ്. സൈക്ലേഡ്സ് (Cyclades) ദ്വീപസമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപാണിത്. സുമാർ 5 ച. കി. മീ. മാത്രം വിസ്തീർണമുള്ള ഈ ദ്വീപ് പുരാതന കാലത്ത് ആസ്റ്റീരിയ (Asteria), സിന്തസ് (Cynthus), ഓർടീജിയ (Ortygia) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഈ ദ്വീപിൽ വച്ചാണ് ലിറ്റോ അഥവാ ലറ്റോണ (Leto (Latona)) അപ്പോളോയ്ക്കും ആർട്ടെമിസിനും ജന്മം നൽകിയതെന്നാണ് വിശ്വാസം. പ്രശസ്തമായ ഒരു അപ്പോളോ ദേവാലയവും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഡീലോസ് Δήλος | |
---|---|
General view of Delos | |
Geography | |
Coordinates: | 37°23′36″N 25°16′16″E / 37.39333°N 25.27111°E |
Island Chain: | Cyclades |
Area:[1] | 3.43 km² (1 sq.mi.) |
Highest Mountain: | Mt. Kynthos (112 m (367 ft)) |
Government | |
Greece | |
Periphery: | South Aegean |
Prefecture: | Cyclades |
Statistics | |
Population: | 14 (as of 2001) |
Density: | 4 /km² (11 /sq.mi.) |
Postal Code: | 841 xx |
Area Code: | 22890 |
License Code: | EM |
ഗ്രീക്ക് വിശ്വാസം
തിരുത്തുകഗ്രീക്ക് വിശ്വാസപ്രകാരം സമുദ്രാന്തർഭാഗത്തു നിന്നും പോസിഡാൻ ഉയർത്തിയ ഒരു പാറയാണ് ഡീലോസ്. ഡീലോസിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി വെങ്കലയുഗത്തിൽ ഇവിടെയുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈക്ലാഡിക് ജനങ്ങളുടേതാണെന്നു വിശ്വസിക്കുന്ന ഈ ഗ്രാമം ഉദ്ദേശം 2000 ബി. സി. യിൽ സിന്തസ് പർവതത്തിന് ചുറ്റുമായി (mt.cynthus) വികസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ദ്വീപിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സിന്തസിന് 110 മീറ്ററോളം ഉയരമുണ്ട്.
മൈസീനിയൻ ഗ്രീക്കുകാർ
തിരുത്തുക1400 ബി. സി. യോടെ മൈസീനിയൻ ഗ്രീക്കുകാർ ഡീലോസിൽ വാസമുറപ്പിച്ചു. ദ്വീപിന്റെ സമതലപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഈ ജനവിഭാഗങ്ങളുടെ നിവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ ദ്വീപിന്റെ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. ബി. സി. 900-700 കാലഘട്ടത്തിലെ നിരവധി പ്രാചീനരൂപങ്ങൾ ആർട്ടെമിസ് ദേവാലയത്തിനും, ഹൗസ് ഒഫ് ദ് നാക്സിയൻസിനും (House of the Naxians) കീഴിൽനിന്നും കണ്ടെടുത്തിരുന്നു. 700 ബി. സി. യോടെ ഡീലോസ് ഒരു പ്രസിദ്ധ ആരാധനാകേന്ദ്രമായി വികസിച്ചു. ക്രമേണ ഈ ദ്വീപിന്റെ ഭരണാധികാരം ഏഥൻസിൽ നിക്ഷിപ്തമായി. പേർഷ്യൻ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ ആതൻസും മറ്റു ഗ്രീക്കു സംസ്ഥാനങ്ങളും ചേർന്നു രൂപംകൊടുത്ത ഡീലിയൻ ലീഗിന്റെ പൊതുഖജനാവ് 477-454 ബി. സി. വരെ ഡീലോസിലായിരുന്നു. 426 ബി.സി.-യിൽ അഥീനിയക്കാർ ഡീലോസിന്റെ ശുദ്ധീകരണപ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടത്തെ ശവക്കല്ലറകൾ നീക്കം ചെയ്യുകയും ജനന-മരണങ്ങൾ നിരോധിക്കുകയും ചെയ്തു. ശുദ്ധീകരണപ്രക്രിയ പൂർത്തിയാക്കുന്നതിനുവേണ്ടി 422-ൽ ജനങ്ങളെ മുഴുവൻ ദ്വീപിൽ നിന്നും മാറ്റിയെങ്കിലും താമസിയാതെ അവരെ തിരിച്ചു വരുന്നതിന് അനുവദിക്കുകയാണുണ്ടായത്.
പുരാവസ്തു ഗവേഷണം
തിരുത്തുക1829-ൽ ഡീലോസിൽ പുരാവസ്തുഗവേഷണം ആരംഭിച്ചു. ഇതിന്റെ ഫലമായി ഇവിടെ നിന്നും ക്ഷേത്രങ്ങൾ, വാസ്തുശില്പങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വീടുകൾ, തിയെറ്റർ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. 1877-നുശേഷമുണ്ടായ യുദ്ധങ്ങൾ സൃഷ്ടിച്ച തടസങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു ഗവേഷണം പുരോഗമിച്ചത്. പൂർവമെഡിറ്ററേനിയനിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഡീലോസ്. ഇപ്പോൾ ഗ്രീക്ക് പ്രവിശ്യയായ സൈക്ലേഡ്സിന്റെ ഭാഗമാണിത്. അലഞ്ഞു നടക്കുന്ന ആട്ടിടയന്മാരാണ് ഇവിടത്തെ ഏകജനസമൂഹം.
ചിത്രശാല
തിരുത്തുക-
ഹൗസ് ഓഫ് ഡയോണിസസ്
-
സൈക്ലേഡ്സ് ദ്വീപുകൾ. ഡീലോസ് മദ്ധ്യത്തിൽ
-
ഡീലോസ് സിംഹപ്രതിമ
-
ഹൗസ് ഓഫ് ക്ലിയോപാട്ര
-
പുരാതന ഡീലോസ്
-
ഡീലോസിന്റെ അവശിഷ്ടം
-
റൂയിൻസ് ഓൺ ഡീലോസ്
-
ഫ്ലോറിലെ ചിത്രവേല
-
പുരാതന ഗ്രീക്ക് തിയേറ്റർ
-
റി കൺസ്ട്രക്ഷൻ സൈഡ്
-
ഡീലോസ് ദ്വീപുകൾ
അവലംബം
തിരുത്തുക- ↑ "Basic Characteristics". Ministry of the Interior. www.ypes.gr. Retrieved 2007-08-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://whc.unesco.org/en/list/530
- http://www.sacred-destinations.com/greece/delos
- http://www.grisel.net/delos.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡീലോസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |