ഡി.സി. കിഴക്കേമുറി ഫൗണ്ടേഷൻ

ഡി. സി. ബുക്ക്സ് സ്ഥാപകനായ ഡി. സി. കിഴക്കേമുറിയ്ക്കുള്ള ആദരസൂചമായി 1957 ലെ തിരുവിതാംകൂർ കൊച്ചി ലെജിസ്ലേഷൻ ആക്റ്റ് പ്രകാരം 2001ൽ രൂപീകരിച്ചതാണ് ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻ (ഡി. സി. കെ. എഫ്.). ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻ കല, വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.

ഡി സി കിഴക്കേമുറി ഫൗണ്ടേഷൻ
ചുരുക്കപ്പേര്ഡി. സി. കെ. എഫ്
രൂപീകരണം2001
തരംLiterary Foundation
ആസ്ഥാനംകോട്ടയം
Location
ഔദ്യോഗിക ഭാഷ
മലയാളം

വിവിധ എഴുത്തുകാരുടെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻ വാർഷിക സാഹിത്യോത്സവം, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ‌എൽ‌എഫ്) തുടങ്ങിയവ നടത്തിവരുന്നു. ഡി. സി. കിഴക്കേമുറി പിന്തുടർന്നുപോന്ന ആദർശങ്ങൾക്കനുസരിച്ചാണ് ഡി. സി. കെ. എഫ്. മുന്നോട്ടുപോകുന്നത്. ഡിസികെഎഫ് ഡി. സി. എസ്. മാറ്റ് (ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ), വാഗമണിലും തിരുവനന്തപുരത്തും കാമ്പസുകളുള്ള ഡി. സി. സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എന്നീ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇവിടങ്ങളിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം‌ബി‌എ), ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി‌ആർ‌ക്ക്), ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി‌കോം), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി‌ബി‌എ), ഫൈൻ ആർട്സ് ബാച്ചിലർ, ഇന്റീരിയർ ഡിസൈനിൽ ബാച്ചിലർ ആർട്സ് ( ബിഎ ഇന്റീരിയർ ഡിസൈൻ), സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ), അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) തുടങ്ങിയ കോഴ്സുകളുണ്ട്.

കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന വാണിജ്യേതര കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനാണ് ഡിസിഎസ് മാറ്റ് (ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി) നിയന്ത്രിക്കുന്ന റേഡിയോ ഡി. സി. 90.4 മെഗാഹെർട്സ് കമ്മ്യൂണിറ്റി എഫ്എം . റേഡിയോ ഡി. സി. ഒരു ഇന്ത്യൻ ബിസിനസ് സ്കൂളിൽ തുടങ്ങുന്ന, കേരളത്തിലെ ആദ്യത്തെ സ്വകാര്യ കമ്മ്യൂണിറ്റി റേഡിയോ സംരംഭമായ ഇന്റർനെറ്റ് റേഡിയോയാണ്. റേഡിയോ ഡി. സി. അതിന്റെ പ്രവർത്തനം 2005 ജനുവരി 6 ന് ആരംഭിക്കുകയും ഇന്ത്യാ ഗവൺമെന്റിന്റെ വിവര, പ്രക്ഷേപണ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. [1]

സ്കോളർഷിപ്പുകൾ

തിരുത്തുക

പ്രതിരോധ, അർദ്ധസൈനിക ഉദ്യോഗസ്ഥർ, മുൻ സൈനികർ എന്നിവരുടെ ആശ്രിതരായ കുട്ടികൾ, ടിബറ്റൻ, ശ്രീലങ്കൻ അഭയാർഥി വിദ്യാർത്ഥികൾ, ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർക്കായി 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് രൂപത്തിൽ ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുന്നു. [2]

പ്രചോദനം

തിരുത്തുക

കേരളത്തിന്റെ ആധുനിക സാഹിത്യചരിത്രത്തിൽ സ്വാതന്ത്ര്യസമരസേനാനി, ദാർശനികൻ, ചിന്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഡി. സി. കിഴക്കേമുറി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച [[ഡി.സി. കിഴക്കേമുറി|ഡി. സി. കിഴക്കേമുറി] മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ് കൂടിയായിരുന്നു. 1999 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു . [3] 1942 ൽ കാഞ്ഞിരപ്പള്ളിയിൽ ഒരു ലൈബ്രറി ആരംഭിക്കുന്നതിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഈ അഭിനിവേശം ജീവിതകാലം മുഴുവൻ തുടർന്നു. ഇത് പിന്നീട് പി. എൻ. പണിക്കർ മുൻകൈയെടുത്തു 1945 ൽ ആരംഭിച്ച കേരള ലൈബ്രറി പ്രസ്ഥാനം എണ്ണായിരത്തിലധികം ഗ്രാമീണ ലൈബ്രറികളും വായനശാലകളും നിർമ്മിക്കുന്നതിനിടയാക്കി . [4]

പരാമർശങ്ങൾ

തിരുത്തുക
  1. "Kerala tunes in to first campus community radio- The Hindu Business Line".
  2. "DC School of Management and Technology Scholarship, Kerala 2017– Tibet.net". Archived from the original on 2017-02-02. Retrieved 2020-09-29.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
  4. "Have you heard about the person named PN Panicker.?- Cafe talks". Archived from the original on 2017-02-15. Retrieved 2020-09-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക