അമേരിക്കൻ നോവലിസ്റ്റായ ഡാൻ ബ്രൌൺ 2001-ൽ രചിച്ച സാങ്കേതിക-സ്തോഭജനക നോവലാണ് ഡിസപ്ഷൻ പോയന്റ്. ആർക്ടിക് പ്രദേശത്തു പതിച്ച ഉൽക്കയിൽ നിന്നും നാസയിലെ ശാസ്ത്രജ്ഞർ അന്യഗ്രഹ സൂക്ഷ്മജീവികളുടെ ഫോസിൽ കണ്ടെത്തുന്നതും ഈ വിവരം ജനങ്ങളിലെത്താതിരിക്കാൻ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതുമാണ് ഇതിവൃത്തം. കഥയെ യാഥാർത്ഥ്യത്തോട് ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നോവലിൽ പലയിടത്തും കാണാം. പ്രതിപാദ്യമായ സ്ഥാപനങ്ങളും സാങ്കേതികതകളും യഥാർത്ഥമാണെന്ന് ആമുഖത്തിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു.

Deception Point
First edition cover
കർത്താവ്Dan Brown
രാജ്യംUnited States
United Kingdom
ഭാഷEnglish
സാഹിത്യവിഭാഗംscientific thriller
പ്രസാധകർSimon & Schuster (US) and Corgi (UK)
പ്രസിദ്ധീകരിച്ച തിയതി
2001
മാധ്യമംPrint (Hardback & Paperback)
ഏടുകൾ736
ISBN0-552-15176-4 (US) / 9780552159722 (UK)
OCLC52912546
മുമ്പത്തെ പുസ്തകംAngels & Demons
ശേഷമുള്ള പുസ്തകംThe Da Vinci Code

പ്രധാന കഥാപാത്രങ്ങൾ

തിരുത്തുക
  • റേച്ചൽ സെക്സ്റ്റൺ - കേന്ദ്രകഥാപാത്രം
  • മൈക്കൽ ടോളണ്ട് - ഒരു ജനപ്രിയ ശാസ്ത്രജ്ഞൻ
  • സാഖറി ഹെർനി - അമേരിക്കൻ പ്രസിഡണ്ട്
  • സെഡ്ജ്‌വിക്ക് സെക്സ്റ്റൺ - അമേരിക്കൻ സെനെറ്റർ, റേച്ചലിന്റെ പിതാവ്
  • കോർക്കി മാർലിൻസൺ - ലോകപ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ
"https://ml.wikipedia.org/w/index.php?title=ഡിസപ്ഷൻ_പോയന്റ്&oldid=2304547" എന്ന താളിൽനിന്ന് ശേഖരിച്ചത്