1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി ആയിരുന്നു. സ്വീഡനിലെ ധനശാസ്ത്രജ്ഞൻ ആയ ഡാഗ് ഹാമർ ഷോൾഡ്. നോബൽ സമ്മാനം[1] നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറലും ഇദ്ദേഹമാണ്.[2] [3]

ഡാഗ് ഹാമർഷോൾഡ്
Hammarskjöld on 18 September 1961, the day he died in a plane crash
ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ
ഓഫീസിൽ
10 April 1953 – 18 September 1961
മുൻഗാമിട്രിഗ്വെ ലീ
പിൻഗാമിഉ താൻറ്
വ്യക്തിഗത വിവരങ്ങൾ
ജനനം
Dag Hjalmar Agne Carl Hammarskjöld

(1905-07-29)29 ജൂലൈ 1905
Jönköping, United Kingdoms of Sweden and Norway
(now Jönköping, Sweden)
മരണം18 സെപ്റ്റംബർ 1961(1961-09-18) (പ്രായം 56)
Ndola, Northern Rhodesia, Federation of Rhodesia and Nyasaland
(now Ndola, Zambia)
Cause of deathAirplane crash
ദേശീയതസ്വീഡൻ
അൽമ മേറ്റർUppsala University
Stockholm University
ഒപ്പ്

ജീവിത രേഖ

തിരുത്തുക

1905 ]]ജൂലായ്]] 29 ന് ജനിച്ച ഡാഗ് ഹാമർ ഷോൾഡ് തൻറെ വിദ്യഭ്യാസം കഴിഞ്ഞു.1936-ൽ സ്വീഡനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻകോർപ്പറേഷനിൽ ചേർന്നു.തുടർന്ന് അദ്ദേഹം 1941 മുതൽ 1948 വരെ ബോർഡിന്റെ ചെയർമാനായി. 1947-ൽ മാർഷൽ പദ്ധതി നടപ്പാക്കാൻ പാരീസ് കോൺഫറൻസിൽ സ്വീഡിഷ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ചുമതല പെടുത്തുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും ചെയ്തു. 1948 ൽ അദ്ദേഹം യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷനിൽ അംഗമായി. പിന്നീട് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നില്ലെങ്കിലും പല ജനാധിപത്യ ഗവൺമെന്റുകളിലും അദ്ദേഹം സ്ഥാനം പിടിച്ചു. 1949 ൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായി. 1950 ൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവ ഉൾപ്പെട്ട ഒരു യുനസ്കോ കോൺഫറൻസിലേക്ക് സ്വീഡിഷ് പ്രതിനിധി സംഘത്തിൻറെ അധ്യക്ഷൻ ആയി. 1951 ൽ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ സ്വീഡിഷ് പ്രതിനിധി സംഘത്തിന്റെ വൈസ് പ്രസിഡന്റായി.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ

തിരുത്തുക

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ട്രിഗ്വെ ലീയുടെ രാജിക്ക് ശേഷം 1953 ഏപ്രിൽ 10 ന് ജനറൽ അസംബ്ലിയിൽ 60 ൽ 57 വോട്ടുകൾ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് വീണ്ടും1957 ൽ ഇദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

 
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തെ സ്മാരകം

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരിക്കെ 1961 സെപ്റ്റംബർ 18ന് ഒരു വിമാന അപകടത്തിൽ ഇദ്ദേഹം മരണപെട്ടു.[4]

  1. https://www.nobelprize.org/prizes/facts/nobel-prize-facts
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-04. Retrieved 2019-04-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-04. Retrieved 2019-04-04.
  4. https://archive.nytimes.com/www.nytimes.com/learning/general/onthisday/bday/0729a.html
"https://ml.wikipedia.org/w/index.php?title=ഡാഗ്_ഹാമർഷോൾഡ്&oldid=3804866" എന്ന താളിൽനിന്ന് ശേഖരിച്ചത്