ഡയാന ഗെററോ

അമേരിക്കന്‍ ചലചിത്ര നടി

ഡയാന ഗെററോ (ജനനം ജൂലൈ 21, 1986) ഒരു അമേരിക്കൻ അഭിനേത്രിയും കഥാകൃത്തുമാണ്. നെറ്റ്ഫ്ലിക്സ് വിനോദ കമ്പനി നിർമ്മിച്ച ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് എന്ന ടെലിവിഷൻ പരമ്പരയിൽ മാരിറ്റ്സ റാമോസ്എന്ന കഥാപാത്രവും ജയിൻ ദ വിർജിൻ എന്ന ടെലിവിഷൻ പരമ്പരയിൽ ലിന എന്ന കഥാപാത്രവും പ്രശസ്തമാണ്.

ഡയാന ഗെററോ
Guerrero at the 2016 Texas Book Festival
ജനനം (1986-07-21) ജൂലൈ 21, 1986  (38 വയസ്സ്)
പസ്സെയ്ക്, ന്യൂ ജേഴ്സി, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽഅഭിനേത്രി, ജീവകാരുണ്യപ്രവർത്തക
സജീവ കാലം2011–സജീവം

ബൊസ്റ്റോണിൽ വളർന്ന ഗെററോ തന്റെ കുടുംബങ്ങളെ കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ട ശേഷം തനിയെ അവിടെത്തന്നെ തുടർന്നിരുന്നു. ഒരു കോമഡി സീരീയൽ ആയ ഓറഞ്ച് ഈസ് ന്യൂ ബ്ലാക്ക്-ലെ മികച്ച അഭിനയത്തിന് തുടർച്ചയായി മൂന്ന് പ്രാവശ്യം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിന് അർഹയായി. ഗെററോയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ മാതാപിതാക്കളെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. ഗെററോയുടെ ഓർമ്മക്കുറിപ്പുകളിൽ "രാജ്യത്തെ ഞങ്ങൾ സ്നേഹിക്കുന്നു: എന്റെ കുടുംബം വിഭജിക്കപ്പെട്ടതാണ്." എന്നു പറയുന്ന ഡയാന ഇമിഗ്രേഷൻ പരിഷ്കരണത്തിനുള്ള അഭിഭാഷകയായി പ്രവർത്തിക്കുന്നു.

ജീവിതരേഖ

തിരുത്തുക

ന്യൂജേഴ്സിയിൽ ജനിച്ച ഗെററോ മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ കൊളംബിയൻ മാതാപിതാക്കളാണ് വളർത്തിയത്. യുഎസ് പൌരത്വമുള്ള അവളുടെ കുടുംബത്തിലെ ഏക അംഗമെന്ന നിലയിൽ അവൾ അമേരിക്കയിൽ തന്നെ തുടർന്നു.14 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കളും സഹോദരനും നിയമപരമായ പൗരത്വം പിന്തുടരുന്നതിൽ പരാജയപ്പെട്ടതിനാൽ [1]കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ടു. [2][3] ഗെററോ പിന്നീട് കുടിയേറ്റ പരിഷ്കരണത്തിനുള്ള ശക്തമായ ഒരു അഭിഭാഷകയായി തീർന്നു.[4][5]

ബോസ്റ്റണിലെ ജമൈക്ക പ്ലെയിനിലും റോക്സ്ബറി അയൽപക്കങ്ങളിലും ഉള്ള മറ്റ് കൊളംബിയൻ കുടുംബങ്ങൾ ചേർന്ന് ഗെററോയെ വളർത്തി. ബോസ്റ്റൺ ആർട്സ് അക്കാദമിയിലും, ആർട്ട്സ് ഹൈസ്കൂളിലുമൊക്കെ അവർ സംഗീത വിഭാഗത്തിലും പ്രദർശന കലയിൽ പങ്കെടുത്തിരുന്നു. അവളുടെ ഹൈസ്കൂൾ പ്രവർത്തനങ്ങളിൽ, അവർ ജാസ് സംഘത്തോടൊപ്പം പാടാൻ തുടങ്ങുകയും കോളേജിലെ രാഷ്ട്രീയവുമായി ആശയവിനിമയം നടത്തുന്നതിൽ അവൾ മുൻകൂട്ടി ശ്രമിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം അവരുടെ ആദ്യ ജോലി ഒരു നിയമകാര്യാലയത്തിലായിരുന്നു.[6]

2010-ൽ 24-ാമത്തെ വയസ്സിൽ ഗെററോ അഭിനയ ജീവിതം പിൻതുടരുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു.[7]അതേ വർഷം, ബോസ്റ്റണിലെ ആർ ആൻഡ് ബി ഗായകനായ ലൂയി ബെല്ലൊയുടെ "ഫേസസ്" എന്ന ഗാനത്തിനു വേണ്ടി സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. [8] 2011-ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറുകയും സൂസൻ ബാറ്റ്സൺ സ്റ്റുഡിയോയിൽ നിന്നും അഭിനം പഠിക്കുകയും അവിടെ അവരുടെ മാനേജർ ജോഷ് ടെയിലറെ കണ്ടുമുട്ടുകയും ചെയ്തു.

ഔദ്യോഗിക ജീവിതം

തിരുത്തുക

2012-ൽ, ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് എന്ന ടെലിവിഷൻ പരമ്പരയിൽ കൊളംബിയൻ വേരുകളും ബ്രോൺസ് -ബ്രെഡ് സ്വഭാവവുമുള്ള മാരിറ്റ്സ റാമോസ് എന്ന കഥാപാത്രത്തെ ഗെററോ അവതരിപ്പിച്ചിരുന്നു.[9] സീസൺ 2-ൽ, ഒരു കോമഡി പരമ്പരയിൽ മികച്ച അഭിനയത്തിനുള്ള 21-ാമത് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡും ലഭിച്ചിരുന്നു.[10][11]തുടർന്നും ഒരു ഹാസ്യ പരമ്പരയിലുള്ള മികച്ച അഭിനയത്തിനുള്ള അംഗീകാരമായി 22 -ാമത് സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡും, 23-ാമത് സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡും നേടുകയുണ്ടായി.[12][13]

2014-ൽ ഗെററോ ജയിൻ ദ വിർജിൻ എന്ന സി.ഡബ്ല്യു. പരമ്പരയിലെ ഒരു ആവർത്തന റോളിൽ അഭിനയിച്ചിരുന്നു.[14][15] 2015 ഫെബ്രുവരിയിൽ, ഗെററോ സൂപ്പർ ക്ലൈഡിനുവേണ്ടിയുള്ള സിബിഎസ് ടെലിവിഷൻ പൈലറ്റിലെ വനിതാകഥാപാത്രമായി. [16]എന്നാൽ പരമ്പരയ്ക്കായി ഈ പരിപാടി തെരഞ്ഞെടുക്കപ്പെട്ടില്ല.[17] 2017- ൽ സുപ്പീരിയർ ഡോനട്ട്സിൽ രണ്ടാം സീസണിൽ ഗെററോയ്ക്ക് സ്ഥിരമായ വേഷം ലഭിച്ചിരുന്നു. [18] ഇമോട്ടിക്കോൺ, പീറ്റർ ആൻഡ് ജോൺ, ഹാപ്പി യെമ്മി ചിക്കൻ എന്നീ ചിത്രങ്ങളിൽ ഗെററോ പ്രത്യക്ഷപ്പെട്ടിരുന്നു. 2018- ൽ ബിയോണ്ട് കൺട്രോൾ, ഗോഡ്മദർ എന്നീ ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിരുന്നു.[19]

2016- ൽ, ഗെററോ ഇൻ ദി കണ്ട്രി വി ലവ്: മൈ ഫാമിലി ഡിവൈഡഡ് എന്ന പേരിൽ തന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും അവരെ നാടുകടത്തുകയും ചെയ്തതിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കി. ഈ പുസ്തകം എഴുതിയത് മിഷേൽ ബർഫോർഡും കൂടി ചേർന്ന് ആയിരുന്നു. ഹെൻട്രി ഹോൾട്ട് ആൻഡ് കമ്പനിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[20][21]

ജെന്നി സ്നിഡർ ഉർമാൻ, ബെൻ സിൽവർമാൻ, പോൾ സൈറട്ടോ എന്നിവർ ചേർന്ന് നിർമ്മിച്ച ഗെററോയുടെ സ്മരണയുടെ അടിസ്ഥാനത്തിലുള്ള ഒരു നാടകമാണ് CBS രൂപകൽപ്പന ചെയ്ത്. സ്നൈഡർ കൂടെ ഷോറണ്ണർ ആയി ചേർത്തിരുന്നു. തുടക്കത്തിൽ ഗെററോയുടെ നേതൃത്വത്തിൽ അഭിനയിക്കാനായി ചിട്ടപ്പെടുത്തിയിരുന്നു.[22] 2017- ൽ സിബിഎസ് പദ്ധതി വിജയിപ്പിക്കാനായി തീരുമാനിച്ചു എങ്കിലും പിന്നീട് അത് ഫോക്സ് ഏറ്റെടുക്കുകയായിരുന്നു. 2018 ജനുവരിയിൽ പരമ്പരയ്ക്കുവേണ്ടി ഒരു പൈലറ്റു പോലും ഓർഡർ ചെയ്യപ്പെട്ടില്ല.[23]

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2011 ഡെടൂർ ഏഞ്ചെല ഹ്രസ്വ ഫിലിം
2011 ആഷ്ലി / അംബർ' ആഷ്ലി ഹ്രസ്വ ഫിലിം
2011 ഫെസ്റ്റിവൽ ഇവാൻ മോഡൽ 2
2012 ഓപ്പൺ വേക്കൻസി ടൈറ്റിയാന
2012 സേവ്ഡ് ബൈ ദി പോൾ പ്രിൻസെസ് ഹ്രസ്വ ഫിലിം
2014 ഇമോട്ടിക്കോൺ അമന്ദ നെവിൻസ്
2014 മൈ മാൻ ഈസ് എ ലോസർ മലിയ
2015 ബിയോണ്ട് കൺട്രോൾ ടാഷ
2015 ലവ് കംസ് ലേറ്റർ ഹ്രസ്വ ഫിലിം
2015 പീറ്റർ ആൻഡ് ജോൺ ലൂസിയ
2016 ഷെറിൾ ഡേവിസ്
TBD ബിയോണ്ട് കൺട്രോൾ താഷ പോസ്റ്റ് പ്രൊഡക്ഷൻ

ടെലിവിഷൻ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2011 "ബോഡി ഓഫ് പ്രൂഫ്" " സാറ ഗോൺസാലസ് എപ്പിസോഡ്:" ബുറിയെഡ് സീക്രട്ട്സ് ആവർത്തന റോളുകൾ
2012 ആർ വി ദേർ യെറ്റ്? സ്റ്റേസി 1 എപ്പിസോഡ്
2013–സജീവം ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് മാരിത്സാ റാമോസ് ആവർത്തന റോളുകൾ
2013 ബ്ലൂ ബ്ലഡ്സ് കാർമെൻ എപ്പിസോഡ്: "ദിസ് വേ ഔട്ട്"
2013 പേഴ്സൺ ഓഫ് ഇന്ററസ്റ്റ് ആഷ്ലി എപ്പിസോഡ്: "ലിബർട്ടി"
2014 ടാക്സി ബ്രൂക്ക്ലിൻ കാർമെൻ ലോപ്സ് എപ്പിസോഡ്: "1.2"
2014–സജീവം ജെയ്ൻ ദ വിർജിൻ ലിന സ്യാംടിലൻ ആവർത്തന റോളുകൾ
2015 സൂപ്പർ ക്ലൈഡ് മഡ്ഡി അൺസോൾഡ് പൈലറ്റ്
2017–സജീവം സുപ്പീരിയർ ഡോനട്ട്സ്(ടി.വി. പരമ്പര) സോഫിയ മെയിൻ റോൾ; രണ്ടാം സീസൺ
  1. Guerrero, Diane (November 15, 2014). "Op-Ed: 'Orange is the New Black' actress: My parents were deported". Los Angeles Times. Retrieved December 17, 2014.
  2. Rivera, Zayda (June 5, 2014). "Diane Guerrero returns for 'Orange is the New Black' second season". New York Daily News. Retrieved June 8, 2014.
  3. Carolina Morneno (June 18, 2014). "OITNB's Diane Guerrero Opens Up About Her Parents' Deportation". Huffington Post. Retrieved June 25, 2014.
  4. Ramirez, Tanisha L. (June 19, 2014). "OITNB's Diane Guerrero Opens Up About Her Parents' Deportation". Cosmopolitan Latina. Retrieved June 25, 2014.
  5. Rodriguez, Priscilla (June 16, 2014). "Diane Guerrero of OITNB Discusses How Her Family Was Deported When She Was 14". Latina. Retrieved June 25, 2014.
  6. Erazo, Vanessa (June 5, 2014). "Diane Guerrero of 'Orange is the New Black' is on the Front Lines of Fighting for More Latinas on TV". Remezcla.com. Retrieved June 8, 2014.
  7. Caceres, Juan (May 28, 2014). "LatinoBuzz: Emoticon;) – Interview with Livia De Paolis & Diane Guerrero". Indiewire. Retrieved June 8, 2014.
  8. Guerrero, Diane (2017-05-30). In the Country We Love: My Family Divided (Updated With New Material). St. Martin's Press. p. 173. ISBN 9781250134967.
  9. ""Tattoo You"". Orange Is the New Black. Season season 5 (in English). June 9, 2017. Netflix.
  10. Leeds, Sarene (January 26, 2015). "SAG Awards: The Complete 2015 Winners List". The Wall Street Journal. Retrieved January 27, 2015.
  11. Keegan, Rebecca (January 26, 2015). "SAG Awards 2015: 'Birdman' feathers its nest as Oscars nears". Los Angeles Times. Retrieved January 27, 2015.
  12. "SAG Awards: The Complete Winners List". The Hollywood Reporter. January 30, 2016. Retrieved February 3, 2016.
  13. "SAG Awards Winners: Complete List". Variety. January 29, 2017. Retrieved June 29, 2017.
  14. Saraiya, Sonia (May 16, 2014). "Fall TV previews: The CW has superheroes and virgins on deck". The A.V. Club. Retrieved June 8, 2014.
  15. Trivino, Jesus (May 31, 2014). "#Interview With Diane Guerrero of 'Orange Is The New Black'". Latina. Retrieved June 8, 2014.
  16. Petski, Denise (February 25, 2015). "Diane Guerrero Joins CBS' 'Super Clyde'; Margot Bingham In ABC's 'Flesh And Blood'". The Hollywood Reporter. Retrieved June 9, 2015.
  17. Bibel, Sara (May 13, 2015). "CBS 2015-16 Primetime Schedule: 'Supergirl' to Monday in November, 'Limitless' on Tuesday, 'Code Black' Wednesday, 'CSI' Finale on September 27 'Rush Hour' & 'Criminal Minds: Beyond Borders' Held for Midseason". TV by the Numbers. Retrieved May 13, 2015.
  18. Andreeva, Nellie (August 24, 2017). "'Superior Donuts': Diane Guerrero Joins CBS Comedy As Series Regular". Deadline.com. Retrieved October 9, 2017.
  19. N'Duka, Amanda (October 14, 2015). "Glen Powell Enlists In 'Sand Castle'; Diane Guerrero Joins 'The Godmother'". Deadline.com. Retrieved October 18, 2015.
  20. "In the Country We Love: My Family Divided". The Book Report Network. Retrieved March 11, 2016.
  21. Roiz, Jessica Lucia (May 10, 2016). "Diane Guerrero New Book: How Gina Rodriguez Supports 'Jane The Virgin' Co-Star Publication". Latin Times. Retrieved June 2, 2016.
  22. Andreeva, Nellie (October 6, 2016). "Diane Guerrero To Star In CBS Immigration Drama From 'Jane the Virgin' Producers". Deadline.com. Retrieved October 7, 2016.
  23. Otterson, Joe (2017-09-08). "Immigration Projects Take Center Stage at Broadcast Networks". Variety. Retrieved 2018-01-31.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡയാന_ഗെററോ&oldid=4099794" എന്ന താളിൽനിന്ന് ശേഖരിച്ചത്