രണ്ടാം നൂറ്റാണ്ടിൽ കൊരിന്തിലെ ബിഷപ്പായിരുന്ന വിശുദ്ധനായിരുന്നു ഡയണിസിയസ്. വിവിധ ക്രൈസ്തവ സഭകൾക്ക് എഴുതിയ കത്തുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തിൽ ഈ കത്തുകൾ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അവ നഷ്ടപ്പെട്ടുപോകുകയാണുണ്ടായത്. ക്രൈസ്തവ തത്ത്വസംഹിതകളെയും മറ്റു ക്രൈസ്തവ വിഷയങ്ങളെയും പരാമർശിച്ചുകൊണ്ടുള്ള ഏഴ് കത്തുകൾ ഇദ്ദേഹം എഴുതിയിരുന്നു. ഇവ കൂടാതെ ആത്മീയ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായ ഒരു കത്തും ഇദ്ദേഹത്തിന്റേതായുണ്ട്. റോമൻ സഭയ്ക്ക് എഴുതിയ കത്തിൽ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവർത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീർത്തിച്ചു. പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടർ (Soter) എന്നിവരുടെ കത്തുകളെ കൊരിന്ത്യർ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തിൽ ഇദ്ദേഹം സൂചിപ്പിച്ചു. പാശ്ചാത്യ ദേശങ്ങളിൽ ഏപ്രിൽ 8-നും പൗരസ്ത്യ രാജ്യങ്ങളിൽ നവംബർ 29-നും ഇദ്ദേഹത്തിന്റെ പെരുന്നാൾ ആഘോഷിച്ചുവരുന്നു.

ഡയണിസിയസ്, കൊരിന്തിലെ വിശുദ്ധ
Bishop and Confessor
ജനനം2nd century AD
മരണംApril 8, 171
Corinth, Greece
വണങ്ങുന്നത്Roman Catholic Church; Eastern Orthodox Church
ഓർമ്മത്തിരുന്നാൾApril 8

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയണിസിയസ് (കൊരിന്ത്) വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയണിസിയസ്&oldid=1680476" എന്ന താളിൽനിന്ന് ശേഖരിച്ചത്