ഡഗ്ലസ് ഏംഗൽബർട്ട്

(ഡഗ്ലസ് എംഗൽബർട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട് (Douglas Engelbart) (30 ജനുവരി 1925 – 02 ജൂലൈ 2013).[1]അദേഹം ഒരു എഞ്ചിനീയറും കണ്ടുപിടുത്തക്കാരനും, ആദ്യകാല കമ്പ്യൂട്ടന്റെയും ഇന്റർനെറ്റിന്റെയും പയനിയറുമായിരുന്നു. മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലിനെ പുതിയ തലത്തിലേക്കെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പ്രത്യേകിച്ചും എസ്ആർഐ(SRI) ഇന്റർനാഷണലിലെ ഓഗ്മെന്റേഷൻ റിസർച്ച് സെന്റർ ലാബിൽ, കമ്പ്യൂട്ടർ മൗസ് സൃഷ്ടിക്കുന്നതിനും ഹൈപ്പർടെക്സ്റ്റ്, നെറ്റ്‌വർക്ക് കമ്പ്യൂട്ടറുകൾക്കും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളുടെ ആദ്യകാലരൂപങ്ങൾക്കും ഇത് കാരണമായി.

ഡോ. ഡഗ്ലസ് സി. ഏംഗൽബർട്ട്
ജനനം (1925-01-30) ജനുവരി 30, 1925  (99 വയസ്സ്)
മരണം2 Jully 2013
അറിയപ്പെടുന്നത്കമ്പ്യൂട്ടർ മൗസ്, ഹൈപ്പർടെക്സ്റ്റ്
പുരസ്കാരങ്ങൾനാഷണൽ മെഡൽ ഓഫ് ടെക്നോളജി, ലെമെൽസൺ-എം.ഐ.റ്റി. പ്രൈസ്, ടൂറിങ് അവാർഡ്, ലവ്‌ലേസ് മെഡൽ, നോർബർട്ട് വീനർ അവാർഡ് ഫോർ സോഷ്യൽ ആൻഡ് പ്രൊഫഷണൽ റെസ്പോൺസിബിലിറ്റി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഉപജ്ഞാതാവ്
സ്ഥാപനങ്ങൾബൂട്ട്സ്ട്രാപ് ഇൻസ്റ്റിറ്റ്യൂട്ട്

എൻ‌എൽ‌എസ്, "ഓ‌ൺ-ലൈൻ സിസ്റ്റം(oN-Line System)", എംഗൽബാർട്ടിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിലുള്ള ആഗ്മെന്റേഷൻ റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്തത് പ്രധാനമായും ആർപ്പാ(ARPA)(DARPA എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്) ധനസഹായത്തോടെ, നിരവധി സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചു, അവയിൽ മിക്കതും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു; അതിൽ കമ്പ്യൂട്ടർ മൗസ്, ബിറ്റ്മാപ്പ് ചെയ്ത സ്ക്രീനുകൾ, ഹൈപ്പർടെക്സ്റ്റ് എന്നിവ ഉൾപ്പെടുന്നു; ഇവയെല്ലാം 1968 ൽ "ദി മദർ ഓഫ് ഓൾ ഡെമോസിൽ" പ്രദർശിപ്പിച്ചു. 1970-കളുടെ അവസാനത്തിൽ ലാബ് എസ്ആർഐയിൽ നിന്ന് ടിംഷെയറിലേക്ക് മാറ്റി, ഇത് 1984-ൽ മക്ഡൊണൽ ഡഗ്ലസ് ഏറ്റെടുത്തു, എൻഎൽഎസ് ആഗ്മെന്റ് (ഇപ്പോൾ ഡഗ് എംഗൽബാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്) എന്ന് പുനർനാമകരണം ചെയ്തു.[2]ടിംഷെയറിലും മക്ഡൊണൽ ഡഗ്ലസിലും ഉള്ളപ്പോൾ, എംഗൽബാർട്ടിന്റെ ആശയങ്ങളോടുള്ള താൽപര്യക്കുറവും മൂലം അവ പിന്തുടരാനുള്ള ധനസഹായവും പരിമിതപ്പെടുത്തി, 1986 ൽ വിരമിച്ചു. 1988 ൽ, എംഗൽബാർട്ടും മകൾ ക്രിസ്റ്റീനയും ബൂട്ട്സ്ട്രാപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു - പിന്നീട് ഡഗ് എംഗൽബാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെട്ടു - പ്രത്യേകിച്ച് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ; ഈ ശ്രമം ആഗ്മെന്റിന്റെ ഉപയോക്തൃ ഇന്റർഫേസ് നവീകരിക്കാൻ ചില ഡാപറ(DARPA)ഫണ്ടിംഗിന് കാരണമായി. 2000 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ബിൽ ക്ലിന്റൺ എംഗൽബാർട്ടിന് യുഎസിലെ ഏറ്റവും വലിയ സാങ്കേതിക പുരസ്കാരമായ നാഷണൽ മെഡൽ ഓഫ് ടെക്നോളജി നൽകി. 2008 ഡിസംബറിൽ ദി "മദർ ഓഫ് ഓൾ ഡെമോസിന്റെ" 40-ാം വാർഷികത്തിൽ എംഗൽബാർട്ടിനെ എസ്ആർഐ(SRI)ആദരിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1925 ജനുവരി 30 ന് ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ കാൾ ലൂയിസ് എംഗൽബാർട്ടിന്റെയും ഗ്ലാഡിസ് ഷാർലറ്റ് അമേലിയ മൺസൺ എംഗൽബാർട്ടിന്റെയും മകനായി എംഗൽബാർട്ട് ജനിച്ചു. അദ്ദേഹത്തിന്റെ പൂർവ്വികർ ജർമ്മൻ, സ്വീഡിഷ്, നോർവീജിയൻ വംശജരാണ്.[3]

അദ്ദേഹം മൂന്ന് സഹോദങ്ങളിൽ നടുവിലെത്തെ ആളായിരുന്നു, സഹോദരിയുടെ പേര് ഡോറിയാനെ എന്നാണ് (അദ്ദേഹത്തെക്കാൾ മൂന്ന് വയസ്സിന് മൂത്തതാണ്),സഹോദരന്റെ പേര് ഡേവിഡ്(14 മാസം ഇളയത്). കുടുംബം അദ്ദേഹത്തിന്റെ ആദ്യകാലങ്ങളിൽ ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ താമസിച്ചിരുന്നു, കൂടാതെ 8 വയസ്സുള്ളപ്പോൾ ജോൺസൺ ക്രീക്കിനൊപ്പം ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് മാറി. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. 1942 ൽ പോർട്ട്ലാൻഡിലെ ഫ്രാങ്ക്ലിൻ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[4]

ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഫിലിപ്പൈൻസിൽ റേഡിയോ, റഡാർ ടെക്നീഷ്യനായി അമേരിക്കൻ നാവികസേനയിൽ രണ്ട് വർഷം സേവനമനുഷ്ഠിച്ചു. അവിടെ ഒരു ചെറിയ ദ്വീപിൽ, ഒരു ചെറിയ കുടിലിൽ, സ്റ്റിൽറ്റുകളിൽ, അദ്ദേഹം വനേവർ ബുഷിന്റെ "ആസ് വി മേ തിങ്ക്(As We May Think)" എന്ന ലേഖനം വായിച്ചു, അത് അദ്ദേഹത്തെ വളരെയധികം പ്രചോദിപ്പിച്ചു.[4]അദ്ദേഹം ഒറിഗൺ സ്റ്റേറ്റിൽ തിരിച്ചെത്തി, 1948 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. ഒറിഗൺ സ്റ്റേറ്റിലായിരുന്നപ്പോൾ, അദ്ദേഹം സിഗ്മ ഫൈ എപ്സിലോൺ സോഷ്യൽ ഫറ്റേണിറ്റിയിൽ അംഗമായിരുന്നു.[5][6] കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നു 1955 ൽ ഡോക്ടറേറ്റ് നേടിയ ഏംഗൽബർട്ട് അവിടെത്തന്നെ അദ്ധ്യാപകനായി ചേർന്നു. സ്റ്റാൻഫോർഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേക്കേറിയ അദ്ദേഹം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വികസിപ്പിയ്ക്കുന്നതിലും, ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും സംബന്ധിച്ച ഗവേഷണങ്ങളിൽ പിന്നീട് മുഴുകി. രണ്ടു വർഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. ആമെസ് റിസർച്ച് സെന്ററിലെ എയ്റോനോട്ടിക്സ് നാഷണൽ അഡൈ്വസറി കമ്മിറ്റി അദ്ദേഹത്തെ നിയമിച്ചു, അവിടെ അദ്ദേഹം വിൻഡ് ടണൽ പരിപാലനത്തിൽ ജോലി ചെയ്തു. ഒഴിവുസമയങ്ങളിൽ അദ്ദേഹം കാൽനടയാത്രയും ക്യാമ്പിംഗും നാടോടി നൃത്തവും ആസ്വദിച്ചു. അവിടെവെച്ചാണ് അദ്ദേഹം ബല്ലാർഡ് ഫിഷിനെ (ഓഗസ്റ്റ് 18, 1928 - ജൂൺ 18, 1997) കണ്ടുമുട്ടുന്നത്,[7] ഒരു ഒക്കുപ്പേണൽ തെറാപ്പിസ്റ്റാകാനുള്ള പരിശീലനം പൂർത്തിയാക്കുകയായിരുന്നു. 1951 മേയ് 5 -ന് പോർട്ടോള സ്റ്റേറ്റ് പാർക്കിൽ അവർ വിവാഹിതരായി. താമസിയാതെ, ബെംഗെലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദ പഠനം നടത്താൻ എംഗൽബാർട്ട് അമേസ് വിട്ടു. അവിടെ അദ്ദേഹം ഒരു എം.എസ്. 1953-ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും 1955-ൽ പിഎച്ച്.ഡി.യും നേടി.[8] 1964-ൽ ആണ് മൗസിന്റെ ഒരു മാതൃക ഏംഗൽബർട്ട് സൃഷ്ടിച്ചെടുത്തത്. കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി. ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടിത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്.[9] ഇദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്.‍[10]ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്തതും ഏംഗൽബർട്ട് ആണ്.

ഇതും കാണുക

തിരുത്തുക
  1. BBC News Online: The Man behind the Mouse
  2. "the Doug Engelbart Institute website". Archived from the original on December 9, 2018. Retrieved December 9, 2018.
  3. Lowood, Henry (December 19, 1986). "Douglas Engelbart Interview 1, Stanford and the Silicon Valley: Oral History Interviews". Stanford University. Archived from the original on February 18, 2012. Retrieved December 30, 2020.
  4. 4.0 4.1 Dalakov, Georgi. "Biography of Douglas Engelbart". History of Computers. Archived from the original on July 11, 2012. Retrieved July 29, 2012.
  5. "Citation Recipients" (PDF). Sigma Phi Epsilon. p. 5. Archived from the original (PDF) on December 24, 2013. Retrieved August 14, 2013.
  6. "Prominent Alumni: Business". Sigma Phi Epsilon. Archived from the original on August 14, 2013. Retrieved August 14, 2013.
  7. "Happy Birthday Memories". Happy Birthday Doug Engelbart!. January 23, 2010. Archived from the original on November 17, 2015. Retrieved September 1, 2015.
  8. Engelbart, Douglas. "Curriculum Vitae". The Doug Engelbart Institute. Archived from the original on May 12, 2012. Retrieved April 14, 2011.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2011-01-26.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-24. Retrieved 2011-01-26.
"https://ml.wikipedia.org/w/index.php?title=ഡഗ്ലസ്_ഏംഗൽബർട്ട്&oldid=3681245" എന്ന താളിൽനിന്ന് ശേഖരിച്ചത്