ഡക്കേനിയ നോബിലിസ്

ചെടിയുടെ ഇനം


അരെക്കേസീ കുടുംബത്തിലെ സപുഷ്പിയായ ഒരു സസ്യമാണ് ഡക്കേനിയ നോബിലിസ്. (ശാസ്ത്രീയനാമം: Deckenia nobilis ). കാബേജ് പാം അഥവാ കോടീശ്വരന്റെ സാലഡ് (millionaire's salad), എന്നീ പേരുകളിലും ഇതറിയപ്പെടാറുണ്ട്. ഇതൊരു ഡക്കേനിയ ജീനസിലെ ഏകവർഗ്ഗം (Monotypic taxon) ആണ്. സെയ്‌ഷെൽസ് എന്ന രാജ്യത്തു മാത്രം കാണപ്പെടുന്ന ഈ പനവർഗ്ഗചെടി ആ രാജ്യത്തെ തദ്ദേശീയ സസ്യമാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്.[1] 1870-ൽ ആണ് ഈ സസ്യത്തെ ആദ്യമായി വിവരിക്കപ്പെടുന്നത്.[3]

Millionaire's salad
Deckenia nobilis in Vallee de Mai, Seychelles
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Deckenia
Species:
D. nobilis
Binomial name
Deckenia nobilis

40 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു പനവർഗ്ഗ ചെടിയാണ് ഡക്കേനിയ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 600 മീറ്ററോളം ഉയർന്ന പ്രദേശങ്ങളിലെ താഴ്ന്ന നിലങ്ങളിലെ സ്വാഭാവികവനങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത്. ഇതിന്റെ ഭക്ഷ്യയോഗ്യമായ പനനൊങ്ക് എടുക്കുന്നതിനായി സസ്യങ്ങളെ കാര്യമായി നശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യനു അപ്രാപ്യമായ നിബിഢ വനങ്ങളിൽ ധാരാളം വളരുന്നതുകൊണ്ട് ഈ സസ്യങ്ങൾ സ്വാഭാവികമായി പരിരക്ഷിക്കപ്പെടുന്നു. ഇപ്പോൾ സെയ്ഷൽസിൽ ഇത് കൃഷിചെയ്യപ്പെടുന്നുമുണ്ട്. അതിനാൽ നഴ്സറികളിൽ ഈ സസ്യങ്ങളുടെ തൈകൾ ഉണ്ടാക്കി സാധാരണജനങ്ങൾക്ക് വിതരണം ചെയ്യപ്പെടുന്നു.[1]

  1. 1.0 1.1 1.2 Ismail, S.; Huber, M.J.; Mougal, J. (2011). "Deckenia nobilis". The IUCN Red List of Threatened Species. 2011. IUCN: e.T38508A10123751. doi:10.2305/IUCN.UK.2011-2.RLTS.T38508A10123751.en. Retrieved 10 November 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. ഡക്കേനിയ നോബിലിസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on October 2, 2009.
  3. "Plant Name Details of Deckenia nobilis". IPNI. Retrieved October 2, 2009.


"https://ml.wikipedia.org/w/index.php?title=ഡക്കേനിയ_നോബിലിസ്&oldid=3138501" എന്ന താളിൽനിന്ന് ശേഖരിച്ചത്