ഇന്ത്യൻ വോളീബോൾ ടീം മുൻ ക്യാപ്റ്റനാണ് ടോം ജോസഫ് . ഇന്ത്യൻ വോളീബോളിലെ ശ്രദ്ധേയനായ താരമാണ്. ജിമ്മി ജോർജിനു ശേഷം ഇന്ത്യ കണ്ട മികച്ച വോളി താരങ്ങളിലൊരാളായി അറിയപ്പെടുന്നു. അർജുന പുരസ്‌കാര ജേതാവാണ്. രാജ്യാന്തര വോളിബോൾ രംഗത്ത് 20 വർഷം പൂർത്തിയാക്കി.ഇന്ത്യൻ വോളീബോളിൽ കേരളത്തിൻറെ മുഖമായിട്ടാണ് അറിയപ്പെടുന്നത്.

ടോം ജോസഫ്
Personal information
Full nameടോം ജോസഫ്
Nationalityഇന്ത്യ
Born1 ജനുവരി 1980
കോഴിക്കോട്, കേരളം, ഇന്ത്യ
Hometownതൊട്ടിൽപ്പാലം
Height1.95 മീ (6 അടി 5 in)
Volleyball information
Number10
National team
ഇന്ത്യ

ജീവിതരേഖതിരുത്തുക

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം പൂതംപാറ സ്വദേശിയാണ്. മലയോരഗ്രാമത്തിന്റെ വോളിബോൾ കമ്പം കണ്ട് വളർന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തൊട്ടിൽപ്പാലം വോളി അക്കാഡമിയിലെത്തുന്നത്. 1995ൽ കോഴിക്കോട് സായ്‌ പരിശീലന കേന്ദ്രത്തിലേക്ക് ടോം തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സായിയിൽ നിന്ന് കളി പഠിച്ച ടോം തന്റെ കരിയർ വളർത്തി വലുതാക്കിയത് വളരെ പെട്ടെന്നായിരുന്നു. 1997ൽ ഇന്ത്യൻ ജൂനിയർ ടീമിൽ എത്തിയ ടോം ജോസഫ് രണ്ടു വർഷം കൊണ്ടു തന്നെ സീനിയർ ഇന്ത്യൻ ടീമിലും സ്ഥാനം നേടി. രണ്ട് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2009ൽ ടെഹ്റാനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാമത്സരം തുടങ്ങി നിരവധി മത്സരളിൽ കളിച്ചു.[1] 1998  മുതൽ ഇന്ത്യൻ വോളിബോൾ ടീമിലുണ്ട്. ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ്, നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ നാൽപതിലതികം ടൂർണമെന്റിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുമുണ്ട്. 2002 ലെ ഇന്ത്യൻ ടീമിന്റേയും 2002,2009 വർഷങ്ങളിൽ കേരള ടീമിന്റേയും ക്യാപ്റ്റനായിരുന്നു. 2014ൽ അർജുന അവാർഡ് ലഭിച്ചു.

പതിനാലു വർഷത്തോളമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി വോളിബോൾ കോർട്ടിൽ സജീവമായി മത്സരിച്ചു കൊണ്ടിരിക്കുന്ന ടോമിന് അർജ്ജുന അവാർഡും ജി.വി രാജ അവാർഡും നിഷേധിച്ചത് ഏറെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ഒൻപത് തവണ അർജ്ജുന അവാർഡിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. സഹോദരൻ റോയ്‌ ജോസഫും മുൻ ഇന്ത്യൻ താരമാണ്. പരിക്കിൽ നിന്ന് മുക്തനായി വീണ്ടും കളിക്കളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ടോം.

പുരസ്കാരങ്ങൾതിരുത്തുക

  • 2014ൽ അർജ്ജുന പുരസ്കാരം

അവലംബംതിരുത്തുക

  1. truthonlive.com/news/arjuna-tomjose-and-5-others/
"https://ml.wikipedia.org/w/index.php?title=ടോം_ജോസഫ്&oldid=3095201" എന്ന താളിൽനിന്ന് ശേഖരിച്ചത്