പൂതംപാറ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പൂതംപാറ[1] . ഈ ഗ്രാമം കോഴിക്കോട് ജില്ലയുടെയും വയനാട് ജില്ലയുടേയും അതിർത്തികൾ പങ്കിടുന്നു.
പൂതംപാറ | |
---|---|
ഗ്രാമം | |
Country | ![]() |
State | Kerala |
District | Kozhikode |
ജനസംഖ്യ (2011) | |
• ആകെ | 500 approx |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673513 |
Telephone code | 0496 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city | Kozhikode |
Lok Sabha constituency | Vadakara |
Climate | Tropical monsoon (Köppen) |
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
ഈ ഗ്രാമത്തിലെ ജനസംഖ്യ എകദേശം 500 ആണെന്ന് കണക്കാക്കപ്പെടുന്നു. [അവലംബം ആവശ്യമാണ്]
സംസ്കാരം തിരുത്തുക
ഈ ഗ്രാമത്തിൽ ആളുകൾ താമസിച്ച് തുടങ്ങിയത് 1940 കളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ഇവിടെ കൃഷി ചെയ്തിട്ടാണ് ആളുകൾ ഇവിടെ താമസം തുടങ്ങിയത്. കശുമാവ്, തെങ്ങ്, മാവ് എന്നിവയായിരുന്നു ആദ്യകാല കൃഷികൾ. പിന്നീട് റബ്ബർ കൃഷി ഇവിടെ വളരെയധികം പ്രസിദ്ധവും ലാഭകരവുമായി.
പൂതംപാറ നിബിഡവനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ അസാധാരണമായ മഴ ലഭിക്കുന്ന ഒരു പ്രദേശമാണ്. 3500 മി.മി വരെ മഴ ലഭിക്കാറുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഈ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂളും, ഒരു റോമൻ കതോലിക് പള്ളിയുമുണ്ട്.
അവലംബം തിരുത്തുക
- ↑ "whoyiz.com link". മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-28.