ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദിയാണ് ടൈൻ. വടക്കൻ ടൈൻ, തെക്കൻ ടൈൻ എന്നീ നദികൾ സംഗമിച്ചാണ് ടൈൻ നദി രൂപം കൊള്ളുന്നത്. നോർതംബർലൻഡ് കുന്നുകളിലെ ഹെക്സ്ഹാമിന് പടിഞ്ഞാറ് വച്ച് ഈ നദികൾ സംഗമിക്കുന്നു. തുടർന്ന് 48 കി.മീ. പൂർവദിശയിലേക്കൊഴുകുന്ന ടൈൻനദി ടൈൻ മൗത്തിൻ വച്ച് നോർത്ത് സീയിൽ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈൻ നദിയുടെ മൊത്തം നീളം. ഡെർവന്റ് , ടീം എന്നിവയാണ് ടൈൻ നദിയുടെ പ്രധാന പോഷകനദികൾ. ബ്ളേഡൻ മുതൽ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പൽ നിർമ്മാണകേന്ദ്രങ്ങളും ടൈൻനദിയുടെ കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ടൈൻ നദിക്കരയിലെ വ്യാവസായിക മേഖല ടൈൻസൈഡ് എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസിൽ, സൗത്ത് ഷീൽഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങൾ.

ടൈൻ നദി
River
Newcastle Upon Tyne bridges.jpg
രാജ്യം United Kingdom
Part England
Primary source തെക്കൻ ടൈൻ
 - സ്ഥാനം Alston Moor
ദ്വിതീയ സ്രോതസ്സ് വടക്കൻ ടൈൻ
 - location Deadwater Fell, Kielder, Northumberland
അഴിമുഖം ടൈൻ മൗത്ത്
 - സ്ഥാനം South Shields
നീളം 100 കി.മീ (62 mi)
നദീതടം 2,145 കി.m2 (828 sq mi)
"https://ml.wikipedia.org/w/index.php?title=ടൈൻ_നദി&oldid=1687597" എന്ന താളിൽനിന്ന് ശേഖരിച്ചത്