ജീൻ നെഗുലെസ്കോയുടെ സംവിധാനത്തിൽ ക്ലിഫ്ടൺ വെബ്, ബാർബറ സ്റ്റാൻ‌വിക്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 1953 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടകീയ ചലച്ചിത്രമാണ് ടൈറ്റാനിക്. 1912 ഏപ്രിൽ 14 ലെ ആർ‌എം‌എസ് ടൈറ്റാനിക്കിന്റെ കന്നിയാത്രാവേളയിലെ യാത്രക്കാരായിരുന്ന അസന്തുഷ്ട ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. കപ്പൽ മുങ്ങിയതിന്റെ 41-ആം വാർഷികത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ടൈറ്റാനിക് (1953)
പ്രമാണം:Titanic 1953 film.jpg
film poster
സംവിധാനംജീൻ നെഗലെസ്കോ
നിർമ്മാണംചാൾസ് ബ്രാക്കറ്റ്
രചനചാൾസ് ബ്രാക്കറ്റ്
റിച്ചാർഡ് എൽ. ബ്രീൻ
വാൾട്ടർ റെയ്ഷ്
അഭിനേതാക്കൾക്ലിഫ്ടൻ വെബ്ബ്
ബാർബറ സ്റ്റാൻ‌വിക്ക്
റോബർട്ട് വാഗ്നർ
ഓഡ്രി ഡാൽട്ടൺ
കാർപർ കാർട്ടർ
തെൽമ റിറ്റർ
ബ്രയാൻ അഹെർനെ
റിച്ചാർഡ് ബെയ്സ്ഹാർട്ട്
സംഗീതംസോൾ കപ്ലാൻ
ഛായാഗ്രഹണംജോസഫ് മക്ഡോനാൾഡ്
ചിത്രസംയോജനംലൂയിസ് ആർ. ലിയോഫ്ലർ
വിതരണം20th Century Fox
NBC (TV)
MGM (Austria)
റിലീസിങ് തീയതിഏപ്രിൽ 16, 1953 (1953-04-16)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$1,805,000[1][2]
സമയദൈർഘ്യം98 minutes
ആകെ$2,250,000 (US)[3]

1997 ഡിസംബർ 19 ന് ഇതേ പേരിൽ പുനർനിർമ്മിക്കപ്പെട്ട മറ്റൊരു ചിത്രം 20ത് സെഞ്ച്വറി ഫോക്സ് (ഇന്റർനാഷണൽ), പാരാമൗണ്ട് പിക്ചേഴ്സ് (യുഎസ്, കാനഡ) എന്നിവരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്തിരുന്നു.

കഥാസന്ദർഭം

തിരുത്തുക

യൂറോപ്പിലെ അതിസമ്പന്നനും അമേരിക്കൻ പ്രവാസിയുമായ, റിച്ചാർഡ് സ്റ്റർജസ് (ക്ലിഫ്ടൺ വെബ്), ഒരു ബാസ്‌ക് കുടിയേറ്റക്കാരനിൽ നിന്ന് ആർ‌എം‌എസ് ടൈറ്റാനിക്കിന്റെ കന്നി യാത്രയ്‌ക്കായി അവസാന നിമിഷം ഒരു താഴ്ന്ന ക്ലാസ് ടിക്കറ്റ് നേടിയെടുക്കുന്നു. കപ്പലിൽ പ്രവേശിച്ച സമയം തന്റെ പിണങ്ങിപ്പോയ ഭാര്യ ജൂലിയയെ (ബാർബറ സ്റ്റാൻ‌വിക്ക്) അദ്ദേഹം അന്വേഷിക്കുന്നു. അവരുടെ രണ്ടു കുട്ടികളായ 18 വയസുള്ള ആനെറ്റ് (ഓഡ്രി ഡാൽട്ടൺ), പത്തുവയസ്സുള്ള നോർമൻ (ഹാർപ്പർ കാർട്ടർ) എന്നിവരെ റിച്ചാർഡിനെപ്പോലുള്ള വേരുകളില്ലാത്ത ഒരു വരേണ്യവർഗക്കാരനെന്നതിനേക്കാൾ യഥാർത്ഥ അമേരിക്കൻ പൌരന്മാരായി വളർത്തുകയെന്ന ലക്ഷ്യത്തോടെ ജന്മദേശമായ മിഷിഗണിലെ മാക്കിനാക് ദ്വീപിലേക്ക് കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു.

കപ്പൽ പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ, ക്യാപ്റ്റൻ, എഡ്വേഡ് ജെ. ഷിപ്പിംഗിന് കമ്പനി പ്രതിനിധികളിൽ നിന്ന് കപ്പൽ റെക്കോർഡ് വേഗം ക്രമീകരിച്ച് കടന്നുപോകുന്നതിനെ സ്വാഗതം ചെയ്യുമെന്ന ഒരു സൂചന ലഭിക്കുന്നു.

കപ്പലിലെ മറ്റ് യാത്രക്കാരിൽ തൊഴിലാളിവർഗ്ഗത്തിൽനിന്നുള്ള ഒരു ധനിക സ്ത്രീയായ (തെൽമ റിറ്റർ) മൌഡ് യംഗ് (യഥാർത്ഥ ജീവിതത്തിൽ ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച മാർഗരറ്റ് "മോളി" ബ്രൊണിനെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രം); ഉയർന്ന സാമൂഹിക പദവി കാംക്ഷിക്കുന്ന വ്യക്തിയായ ഏൾ‌ മീക്കർ‌ (അല്ലിൻ‌ ജോസ്ലിൻ‌); 20 വയസുകാരനായ പർഡ്യൂ സർവകലാശാലാ ടെന്നീസ് കളിക്കാരൻ, ഗിഫോർഡ് "ഗിഫ്" റോജേഴ്സ് (റോബർട്ട് വാഗ്നർ); മദ്യപാനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട കത്തോലിക്കാസഭാ പുരോഹിതനായ ജോർജ്ജ് എസ്. ഹീലി (റിച്ചാർഡ് ബേസ്ഹാർട്ട്) എന്നിവർ ഉൾപ്പെടുന്നു.

ജൂലിയയുടെ ഉദ്ദേശ്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ, അമേരിക്കയിലെത്തിയാലുടൻതന്നെ അടുത്ത കപ്പലിൽ റിച്ചാർഡിനൊപ്പം യൂറോപ്പിലേക്ക് മടങ്ങണമെന്ന് മകൾ ആനറ്റ് ശാഠ്യംപിടിക്കുന്നു. സ്വയം തീരുമാനമെടുക്കാനുള്ള പ്രായം ആനെറ്റിനുണ്ടെന്ന് സമ്മതിക്കുന്ന ജൂലിയ, പക്ഷേ നോർമനെ തന്റെ കസ്റ്റഡിയിൽത്തന്നെ സൂക്ഷിക്കണമെന്നു നിർബന്ധം പിടിക്കുന്നു. ഇത് റിച്ചാർഡിനെ ദേഷ്യം പിടിപ്പിക്കുകയും തലേരാത്രിയിൽ അവർ തമ്മിലുള്ള നിരവധി കയ്പേറിയ വാദങ്ങൾക്കുശേഷം നോർമൻ തങ്ങളുടെ മകനല്ലെന്ന് വെളിപ്പെടുത്താൻ ജൂലിയ നിർബന്ധിക്കപ്പെടുന്നു. അത് അവളിൽനിന്ന് കേട്ടതിനുശേഷം, നോർമന്റെ മേലുള്ള എല്ലാ അവകാശവാദങ്ങളും ഉപേക്ഷിക്കാൻ അദ്ദേഹം സമ്മതിക്കുന്നു. അദ്ദേഹം മൌഡ്, ഏൾ‌, ജോർജ്ജ് വിഡ്‌നർ എന്നിവരോടൊപ്പം ലോഞ്ചിൽ ആക്ഷൻ ബ്രിഡ്ജ് കളിക്കാൻ ഒത്തുചേരുന്നു. പിറ്റേന്ന് രാവിലെ, മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപ്രകാരം ഒരു ഷഫിൾബോർഡ് ഗെയിമിനെക്കുറിച്ച് നോർമൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുമ്പോൾ, അയാൾ അവനെ നിർവ്വകാരനായി ഒഴിവാക്കുന്നു.

അതേസമയം, പ്രഥമ ദർശനത്തിൽത്തന്നെ ഗിഫ് ആനിറ്റിൽ ആകൃഷ്ടനാകുന്നു. നന്നായി പരിചയപ്പെടാനുള്ള അവന്റെ ആദ്യ ശ്രമങ്ങളെ അവൾ തിരസ്‌കരിക്കുന്നുവെങ്കിലും ഒടുവിൽ അവൾ അവനെ സ്വാഗതം ചെയ്യുന്നു. അന്ന് രാത്രി, ഗിഫും ആനെറ്റും ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പം ഡൈനിംഗ് റൂമിൽ പിയാനോ വായിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുമ്പോൾ ക്യാപ്റ്റൻ സ്മിത്ത് ഒരു കോണിൽ നിന്ന് അവരെ വീക്ഷിക്കുകയും ചെയ്യുന്നു.

രണ്ടാം ഓഫീസർ ചാൾസ് ലൈറ്റോളർ (എഡ്മണ്ട് പർഡോം) ക്യാപ്റ്റൻ സ്മിത്തിനോട് മറ്റ് കപ്പലുകളിൽ നിന്ന് അവരുടെ യാത്രാമാർഗ്ഗത്തിൽ മഞ്ഞുമലകൾ കാണുമെന്ന രണ്ട് സന്ദേശങ്ങൾ ലഭിക്കുന്നതോടെ കപ്പലിന്റെ അതിവേഗതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും അപകടമൊന്നുമില്ലെന്ന് ക്യാപ്റ്റൻ സ്മിത്ത് ഉറപ്പ് നൽകുന്നു.

എന്നിരുന്നാലും, ആ രാത്രിയിലെ നിരീക്ഷണത്തിൽ ഒരു മഞ്ഞുപാളി അപകടകരമായ അകലത്തിൽ കാണപ്പെടുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ക്രൂ ശ്രമിക്കുന്നുണ്ടെങ്കിലും കപ്പലിന്റെ ജലപ്പരപ്പിനു താഴ്ഭാഗത്തായി പിളർപ്പുണ്ടാകുകയും കപ്പലിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങുന്നു. ക്യാപ്റ്റൻ സ്മിത്തിനെ റിച്ചാർഡ് കണ്ടെത്തുമ്പോൾ, കപ്പലിനെ ദുർവ്വിധി ബാധിച്ചുവെന്നും കപ്പലിലുള്ള എല്ലാവർക്കും വേണ്ടത്ര ലൈഫ് ബോട്ടുകൾ ഇല്ലായെന്നുമുള്ള സത്യം പറയാൻ അദ്ദേഹം നിർബന്ധിതനാകുന്നു. ചൂട് നിലനിർത്തുന്ന കൃത്യമായ വസ്ത്രം ധരിക്കാൻ കുടുംബത്തോട്  പറഞ്ഞശേഷം അവർ പുറത്തേക്ക് തിരിഞ്ഞു.

അദ്ദേഹം ആനെറ്റ്, നോർമൻ എന്നിവരെ ഒരു ലൈഫ് ബോട്ടിൽ എത്തിക്കുന്നതോടെ റിച്ചാർഡും ജൂലിയയും ബോട്ട് ഡെക്കിൽവച്ച് കണ്ണീരിൽക്കുതിർന്ന അനുരഞ്ജനം നടത്തുന്നു. ജൂലിയയുടെ ശ്രദ്ധയിൽപ്പെടാതെ നോർമൻ തന്റെ ഇരിപ്പിടം ഒരു പ്രായമായ ഒരു സ്ത്രീക്ക് വിട്ടുകൊടുക്കുകയും റിച്ചാർഡിനെ അന്വേഷിച്ചു പോകുകയും ചെയ്യുന്നു. ഒരു കയർ കെട്ടുപിണഞ്ഞതോടെ, ബോട്ട് താഴ്ത്തുന്നതിന് തടസം നേരിടുകയും, ഗിഫ് താഴേക്കിറങ്ങി അത് ശരിയാക്കുന്നുവെങ്കിലും പിടി നഷ്ടപ്പെട്ട് വെള്ളത്തിൽ വീഴുകയും ചെയ്യുന്നു. അബോധാവസ്ഥയിലെങ്കിലും ജീവനോടെ അവൻ ബോട്ടിലേക്ക് വലിച്ചെടുക്കപ്പെടുന്നു.

ലൈഫ് ബോട്ടിൽ കയറിപ്പറ്റാനായി മീക്കർ ഒരു സ്ത്രീയായി വേഷംമാറിയെങ്കിലും അയാളുടെ ഷൂസ് ശ്രദ്ധിച്ച മൌഡ് യംഗ്  ബോട്ടിലെ മറ്റുള്ളവരുടെ മുന്നിൽ അയാളുടെ മൂടുപടം അഴിക്കുകയും ചെയ്യുന്നു. ധൈര്യത്തിന്റെയും നിസ്വാർത്ഥതയും പ്രഭ ജ്വലിപ്പിച്ചുകൊണ്ട് മറ്റേ അറ്റത്ത്, പരിക്കേറ്റ ജോലിക്കാരെ ആശ്വസിപ്പിക്കാൻ ജോർജ്ജ് ഹീലി ബോയിലർ മുറികളിലൊന്നിലേക്ക് ഇറങ്ങുന്നു.

ടൈറ്റാനിക് അതിന്റെ അവസാന നിമിഷങ്ങളിലേയ്ക്ക് അടുക്കുമ്പോൾ നോർമനും റിച്ചാർഡും പരസ്പരം കണ്ടെത്തുന്നു. നോർമൻ തന്റെ മകൻ ആണെന്ന് കടന്നുപോകുന്ന ഒരു കാര്യസ്ഥനോട് റിച്ചാർഡ് പറയുകയും തുടർന്ന് തന്റെ ജീവിതത്തിലെ എല്ലാ ദിവസവും അവനെക്കുറിച്ച് അഭിമാനിച്ചിരുന്നുവെന്ന് നോർമനോട് പറയുകയും ചെയ്യുന്നു. തുടർന്ന്, ബാക്കി നിർഭാഗ്യവാന്മാരാ യാത്രക്കാരോടും കപ്പൽജോലിക്കാരോടും ചേർന്ന് "Nearer, My God, to Thee" എന്ന ഗാനം ആലപിച്ചു. അവസാന ബോയിലറും പൊട്ടിത്തെറിക്കുമ്പോൾ ടൈറ്റാനിക്കിന്റെ അണിയം ജലത്തിലേയ്ക്ക് മുങ്ങുകയും കപ്പലിന്റെ പൃഷ്‌ഠഭാഗം വായുവിലേയ്ക്ക് കുത്തി ഉയർന്ന് അവൾ അതിവേഗം തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ആണ്ടുപോകുകയും ചെയ്തു. പ്രഭാതത്തോട് അടുക്കവേ സഹായത്തിനായി ലൈഫ് ബോട്ടുകളിൽ കാത്തിരിക്കുന്ന ബാക്കിയുള്ളവരെ ചിത്രത്തിന്റെ അവസാന രംഗത്ത് കാണിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • ക്ലിഫ്ടൺ വെബ് : റിച്ചാർഡ് വാർഡ് സ്റ്റർജെസ്
  • ബാർബറ സ്റ്റാൻ‌വിക്ക്  : ജൂലിയ സ്റ്റർജെസ്
  • ഓഡ്രി ഡാൽട്ടൺ : ആനെറ്റ് സ്റ്റർജെസ്
  • ഹാർപ്പർ കാർട്ടർ : നോർമൻ സ്റ്റർജെസ്
  • റോബർട്ട് വാഗ്നർ : ഗിഫോർഡ് "ഗിഫ്ഫ്" റോജേർസ്
  • തെൽമ റിറ്റർ : മൌഡ് യങ്ങ്
  • ബ്രയാൻ അഹെർനെ : ക്യാപ്റ്റൻ എഡ്വാർഡ് ജെ. സ്മിത്ത്.
  • റിച്ചാർഡ് ബേസ്ഹാർട്ട് : ജോർജ് എസ്. ഹീലി
  • അല്ലിൻ ജോസ്‍ലിൻ  : ഏൾ മീക്കർ
  • ജയിംസ് ടോഡ് : സാൻഡി കോംസ്റ്റോക്ക്
  • വില്യം ജോൺസ്റ്റൻ : ജോൺ ജേക്കബ് ആസ്റ്റർ IV
  • ഫ്രാൻസെസ് ബർഗെൻ  : മഡലൈൻ ആസ്റ്റർ
  • മയ് മാർഷ് : നോർമൻ സീറ്റ് ഒഴിഞ്ഞുകൊടുത്ത വനിത
  • എഡ്മണ്ട് പർഡം :സെക്കന്റ് ഓഫീസർ ചാൾസ് ലൈറ്റോള്ളർ
  • ക്രിസ്റ്റഫർ സെവൺ : ഫ്ലാഗ് മെസഞ്ചർ
  • മൈക്കേൾ റെന്നി : അവസാന ആഖ്യാതാവ് (അപ്രധാന വേഷം)
  1. The Definitive Titanic Film: A Night to Remember by Jeffrey Richards, 2003
  2. Solomon, Aubrey. Twentieth Century Fox: A Corporate and Financial History (The Scarecrow Filmmakers Series). Lanham, Maryland: Scarecrow Press, 1989. ISBN 978-0-8108-4244-1. p248
  3. 'The Top Box Office Hits of 1953', Variety, January 13, 1954
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിക്_(1953)&oldid=3947509" എന്ന താളിൽനിന്ന് ശേഖരിച്ചത്