ടെന്നീസ്

(ടെന്നിസ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയ ലാമിങ്ടൺ നിലവിൽ വന്നു.

ടെന്നീസ്
യു.എസ്. ഓപ്പൺ
കളിയുടെ ഭരണസമിതിഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ
ആദ്യം കളിച്ചത്പത്തെമ്പതാം നൂറ്റാണ്ട്
സ്വഭാവം
ശാരീരികസ്പർശനംNo
ടീം അംഗങ്ങൾസിംഗിൾസ് / ഡബിൾസ്
വർഗ്ഗീകരണംറാക്കറ്റ് സ്പോർട്ട്
കളിയുപകരണംടെന്നീസ് ബോൾ
ഒളിമ്പിക്സിൽ ആദ്യം1896-1924, 1988 മുതൽ

ഗ്രാന്റ്സ്ലാം മത്സരങ്ങൾ

തിരുത്തുക

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്.

  1. ഓസ്‌‌ട്രേലിയൻ ഓപ്പൺ
  2. ഫ്രഞ്ച് ഓപ്പൺ
  3. വിംബിൾഡൺ
  4. യു.എസ്. ഓപ്പൺ

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്.

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ രണ്ടാമത്തേതാണ്‌ ഫ്രഞ്ച് ഓപ്പൺ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തേതാണ്‌ വിംബിൾഡൺ.വിംബിൾഡൺ ആരംഭിച്ചത് 1877-ൽ ആണ്. 1884-ൽ ഡബിൾസും 1913-ൽ മിക്സഡ് ഡബിൾസും ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. പുൽമൈതാനത്താണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. പുല്ലിൽ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്.

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനത്തേതാണ് യു.എസ്. ഓപ്പൺ.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്.1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ്(Hard Court).ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ‌റ്സ്ലാം ടൂർണമെൻ‌റ് ആണ് യു.എസ്. ഓപ്പൺ.

ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയത് റോജർ ഫെഡററാണ്. 1976 മുതൽ 1980 വരെ തുടർച്ചയായി വിംബിൾഡൺ ചാമ്പ്യനായിരുന്നത് ബ്യോൺ ബോർഗ് (സ്വീഡൻ) ആണ്. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് രാമനാഥൻ കൃഷ്ണൻ .1954ൽ ആണത്. 2004-ലെ യു.എസ്. ഓപ്പൺ പുരുഷവിഭാഗം ജേതാവ് ആണ് റോജർ ഫെഡറർ. സ്വെൽറ്റാന കുസ്‌നെറ്റ്‌സോവണ് വനിത വിഭാഗം ജേതാവ്. 2005 ലെ ആസ്‌ത്രേല്യൻ ഓപ്പൺ ജേതാവണ് മാരത്ത് സഫിൻ. വനിത വിഭാഗത്തിലെ ജേതാവ് സെറീന വില്യംസും അണ്. 2004-ലെ വിംബിൾഡൺ വനിത വിഭാഗം സിംഗിൾസ് കിരീടം നേടിയത് മരിയ ഷെറപ്പോവ (റഷ്യ), പുരുഷവിഭാഗം കിരീടം നേടിയത് റോജർ ഫെഡറർക്കാണ്. 2004-ൽ ഫ്രഞ്ച് ഓപ്പൺ വനിത കിരീടം നേടിയത് അനസ്കാസിയ മിസ്കിന (റഷ്യ). പുരുഷ കിരീടം നേടിയത് ഗാസ്റ്റൻ ഗോഡിയോവ്(അർജൻ‌റീന) ആണ്.

ഇന്ത്യൻ ടെന്നീസ്

തിരുത്തുക
 
ടെന്നിസ് റാക്കറ്റ്

ഇന്ത്യൻ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി.

ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ

കളിയുപകരണങ്ങൾ

തിരുത്തുക

പ്രൊഫെഷണൽ ടെന്നീസ്

തിരുത്തുക

ടെന്നീസ് പലതരത്തിൽ

തിരുത്തുക

പലതരത്തിലുള്ള കളി രീതികൾ

തിരുത്തുക

കളിസ്ഥലങ്ങൾ

തിരുത്തുക

കളിക്കാർ

തിരുത്തുക

പുരുഷന്മാർ

തിരുത്തുക

ടെന്നീസ് പഴയകാലത്ത്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടെന്നീസ്&oldid=3915931" എന്ന താളിൽനിന്ന് ശേഖരിച്ചത്