ഓസ്ട്രേലിയൻ ഓപ്പൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ്
(ഓസ്‌ട്രേലിയൻ ഓപ്പൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ് ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ് ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ് ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്.
Australian Open | ||
---|---|---|
ഔദ്യോഗിക വെബ്പേജ് | ||
സ്ഥലം | Melbourne ഓസ്ട്രേലിയ | |
സ്റ്റേഡിയം | Melbourne Park | |
ഉപരിതലം | Plexicushion Prestige | |
Men's draw | 128S / 128Q / 64D | |
Women's draw | 128S / 96Q / 64D | |
സമ്മാനതുക | A$25,000,000 (2011)[1] | |
ഗ്രാന്റ്സ്ലാം | ||
Current | ||
2011 Australian Open |
മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡബിൾസ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.
നിലവിലെ ജേതാക്കൾ
തിരുത്തുക-
നോവാക് ജോക്കോവിച്ച് റാഫേൽ നദാൽ -നെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെനന്റ്റ് ചരിത്രത്തിൽ ഏറ്റവും നീണ്ട മത്സരത്തിൽ തോൽപ്പിച്ച് വിജയി ആയി തന്റെ ചാമ്പ്യൻഷിപ് നിലനിർത്തി. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന മൂന്നാമത് സിംഗിൾസ് കിരീടം.
-
വിക്ടോറിയ അസരെങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ സിംഗിൾസ് കിരീടം. ആദ്യമായാണ് ഒരു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെനന്റ്റ് വിജയിക്കുന്നത്. മരിയ ഷറപ്പോവ -യെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു.
-
ലിയാണ്ടർ പേസ്, പുരുഷന്മാരുടെ ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ ഡബിൾസ് കിരീടം.
-
റാദേക് സ്റ്റെപാനക്, പുരുഷന്മാരുടെ ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ ഡബിൾസ് കിരീടം.
-
Svetlana Kuznetsova, വനിതകളുടെ ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന രണ്ടാമത് ഡബിൾസ് കിരീടം.
-
Vera Zvonareva, വനിതകളുടെ ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ ഡബിൾസ് കിരീടം.
-
Bethanie Mattek-Sands, മിക്സഡ് ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ മിക്സഡ് ഡബിൾസ് കിരീടം.
-
Horia Tecău, മിക്സഡ് ഡബിൾസ് കിരീടം നേടിയ അംഗങ്ങളിൽ ഒന്ന്. ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ മിക്സഡ് ഡബിൾസ് കിരീടം.
തരം | വിജയി(കൾ) | രണ്ടാം സ്ഥാനം | സ്കോർ |
---|---|---|---|
2012 Men's Singles | Novak Djokovic | Rafael Nadal | 5–7, 6–4, 6–2, 6–7(5–7), 7–5 |
2012 Women's Singles | Victoria Azarenka | Maria Sharapova | 6–3, 6–0 |
2012 Men's Doubles | Leander Paes Radek Štěpánek |
Bob Bryan Mike Bryan |
7–6(7–1), 6–2 |
2012 Women's Doubles | Svetlana Kuznetsova Vera Zvonareva |
Sara Errani Roberta Vinci |
5–7, 6–4, 6–3 |
2012 Mixed Doubles | Bethanie Mattek-Sands Horia Tecău |
Elena Vesnina Leander Paes |
6–3, 5–7, [10–3] |
അവലംബം
തിരുത്തുക- ↑ "Prize Money". australianopen.com. Retrieved 20 December 2010.