ടെന്നന്റ് ദ്വീപുകൾ നുനാവട്ടിലെ കിറ്റിക്മോട്ട് മേഖലയിൽ, കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത ഒരുകൂട്ടം ദ്വീപുകളാണ്. ക്ലാരൻസ് ദ്വീപുകൾക്കും ബെവർലി ദ്വീപുകൾക്കും ഇടയിലുള്ള റേ കടലിടുക്കിലാണ് ഈ ദ്വീപുകളുടെ സ്ഥാനം. കിംഗ് വില്യം ദ്വീപിലെ തോംസൺ പോയിന്റ് ഹംബോൾട്ട് ചാനലിന് കുറുകെ 3.5 കിലോമീറ്റർ (2.2 മൈൽ) അകലെയാണ്. മാറ്റി ദ്വീപ് വെല്ലിംഗ്ടൺ കടലിടുക്കിനാൽ വേർതിരിക്കപ്പെട്ട് കിഴക്ക് 3.7 കിലോമീറ്റർ (2.3 മൈൽ) അകലെയായി സ്ഥിതിചെയ്യുന്നു. ബൂത്തിയ പെനിൻസുലയിലെ ഓസ്കാർ ബേ ദ്വീപുകളുടെ വടക്കുകിഴക്ക് ഭാഗത്താണ്.

ടെന്നന്റ് ദ്വീപുകൾ
ടെന്നന്റ് ദ്വീപുകൾ is located in Nunavut
ടെന്നന്റ് ദ്വീപുകൾ
ടെന്നന്റ് ദ്വീപുകൾ
ടെന്നന്റ് ദ്വീപുകൾ is located in Canada
ടെന്നന്റ് ദ്വീപുകൾ
ടെന്നന്റ് ദ്വീപുകൾ
Geography
LocationRae Strait
Coordinates69°30′N 096°30′W / 69.500°N 96.500°W / 69.500; -96.500 (Tennent Islands)
ArchipelagoArctic Archipelago
Area308 km2 (119 sq mi)
Highest elevation55 m (180 ft)
Highest pointUn-named
Administration
Canada
TerritoryNunavut
RegionKitikmeot
Demographics
PopulationUninhabited

ടെന്നന്റ് ദ്വീപുകൾ താഴ്ന്ന നിരപ്പിലുള്ള പ്രദേശങ്ങളും തടാകങ്ങൾ നിറഞ്ഞതുമാണ്.[1] ഈ ദ്വീപുകളും ഏകദേശം രണ്ട് മൈൽ വീതിയുള്ള (3.2 കിലോമീറ്റർ) തുറമുഖമായ പോർട്ട് എമേഴ്‌സണും സർ ജോൺ റോസ് തന്റെ രണ്ടാമത്തെ ആർട്ടിക് യാത്രയിൽ എമേഴ്‌സൺ ടെന്നന്റിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തു.[2]

  1. "Tennent Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-29.
  2. Ross 1835:241
"https://ml.wikipedia.org/w/index.php?title=ടെന്നന്റ്_ദ്വീപുകൾ&oldid=3748420" എന്ന താളിൽനിന്ന് ശേഖരിച്ചത്