ടു ലെറ്റ്

ചെഴിയൻ സംവിധാനം ചെയ്ത ചലച്ചിത്രം

2017 - ൽ ചെഴിയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ചലച്ചിത്രമാണ് ടു ലെറ്റ്. ചെഴിയന്റെ ഭാര്യ പ്രേമ ചെഴിയൻ നിർമ്മിച്ച ഈ ചിത്രത്തിൽ സന്തോഷ് ശ്രീറാം, സുശീല, ധരുൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാടകവീട്ടിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തോട് വീടിന്റെ ഉടമസ്ഥ പെട്ടെന്ന് ഒഴിഞ്ഞുപോകാൻ പറയുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ടു ലെറ്റ്
A poster showing footprints
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംചെഴിയൻ
നിർമ്മാണംപ്രേമ ചെഴിയൻ
രചനചെഴിയൻ
അഭിനേതാക്കൾ
ഛായാഗ്രഹണംചെഴിയൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോലാ സിനിമ
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം99 മിനിറ്റുകൾ.

65 - ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ടു ലെറ്റിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. ഗോവയിൽ നടന്ന ഇന്ത്യയുടെ 49 - ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഈ ചലച്ചിത്രത്തിന് പ്രത്യേക പരാമർശം ലഭിച്ചിരുന്നു. 2019 ഫെബ്രുവരി 21 - ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപക പ്രശംസ നേടുകയും വിജയകരമായിത്തീരുകയും ചെയ്തു.

കഥാസംഗ്രഹം

തിരുത്തുക

വാടകയ്ക്കെടുത്ത വീട്ടിൽ ഭാര്യ അമുധയോടും അഞ്ചു വയസ്സുകാരനായ മകൻ സിദ്ധാർത്ഥിനോടും കൂടി താമസിക്കുകയാണ് ചലച്ചിത്ര സഹസംവിധായകനായ ഇളങ്കോ. മറ്റൊരു ഐ.ടി ഉദ്യോഗസ്ഥന് ഉയർന്ന വാടകയ്ക്ക് ഈ വീട് നൽകാൻ ലക്ഷ്യമിട്ട വീട്ടുടമസ്ഥ, 30 ദിവസങ്ങൾക്കകം വീട്ടിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇളങ്കോയ്ക്ക് നോട്ടീസ് അയയ്ക്കുന്നു.[1]

അഭിനയിച്ചവർ

തിരുത്തുക
  • സന്തോഷ് ശ്രീറാം - ഇളങ്കോ[1]
  • ശീല രാജ്കുമാർ - അമുധ[1]
  • ധരുൺ - സിദ്ധാർത്ഥ്[1]
  • ആതിര പാണ്ഡ്യലക്ഷ്മി - വീട്ടുടമസ്ഥ[2]

നിർമ്മാണം

തിരുത്തുക

ചലച്ചിത്ര ഛായാഗ്രാഹകനായ ചെഴിയൻ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമാണ് ടു ലെറ്റ്. ചെഴിയന്റെ ഭാര്യയായ പ്രേമ ചെഴിയൻ, ഇരുവരും നേതൃത്വം നൽകുന്ന ലാ സിനിമ എന്ന കമ്പനിയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്.[1][3] ചെഴിയൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് ഭൂരിഭാഗം തമിഴ് ചലച്ചിത്രങ്ങളിലും നിന്നും വ്യത്യസ്തമായി ടു ലെറ്റിൽ ഗാനങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. "റിയലിസ്റ്റിക് സിനിമകളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്ത്, സാധാരണ ക്ലീഷേ ഗാനങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. റേഡിയോയുടെ ശബ്ദവും ആൾക്കാരുടെ സംഭാഷണങ്ങളും റോഡിലോ ഓട്ടോകളുമാണ് ടു ലെറ്റിൽ ഇതിന് പകരം വയ്ക്കപ്പെടുന്നത്. "

25 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ടു ലെറ്റിലെ അഭിനേതാക്കൾ എല്ലാവരും പുതുമുഖങ്ങളായിരുന്നു.[2]

2017 - ലും 2018 - ലും വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ടു ലെറ്റ്, തിയേറ്ററുകളിൽ ഔദ്യോഗികമായി റിലീസ് ചെയ്തത് 2019 ഫെബ്രുവരി 21 - നാണ്. [4]

65 - ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ടു ലെറ്റിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി.[1] കൂടാതെ 2017 നവംബറിൽ നടന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ ചലച്ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു.[5] ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ഭാഷാവിഭാഗത്തിൽ മത്സരിച്ച ടു ലെറ്റിന് 2018 - ലെ ഫിപ്രസി പുരസ്കാരവും ലഭിച്ചിരുന്നു. 2018 - ൽ ഗോവയിൽ നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് മത്സരവിഭാഗങ്ങളിലും ടു ലെറ്റ് മത്സരിക്കുകയുണ്ടായി.

പ്രതികരണങ്ങൾ

തിരുത്തുക

അക്കാദമി പുരസ്കാര ജേതാവായ ഇറാനിയൻ ചലച്ചിത്ര സംവിധായൻ അസ്ഗർ ഫർഹാദി, ചിത്രത്തെ പ്രശംസിക്കുകയും "It is a pure film. I was moved by this subject and the acting was very good" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മലയാള ചലച്ചിത്ര സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ "വളരെ സെൻസിബിളും മനോഹരവുമായ ചിത്രമാണിത്" എന്ന് അഭിപ്രായപ്പെട്ടു.[6]

പുരസ്കാരങ്ങൾ

തിരുത്തുക
  • വിജയം- മികച്ച ഇന്ത്യൻ ചലച്ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കൊൽക്കത്ത
  • വിജയം- ലോക മനുഷ്യാവകാശ സിൽവർ പുരസ്കാരം, ഇന്തോനേഷ്യ
  • വിജയം- മികച്ച ഡ്രാമാറ്റിക് ഫീച്ചർ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
  • വിജയം- മികച്ച സൗണ്ട് ഡിസൈൻ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
  • വിജയം- മികച്ച നായികാനടി, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
  • വിജയം- മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
  • വിജയം- മികച്ച ബാലതാരം, ഒണിറസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇറ്റലി
  • വിജയം- ഫിപ്രസി പുരസ്കാരം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബംഗളൂരു, ഇന്ത്യ
  • വിജയം- മികച്ച സംവിധായകൻ, അന്താരാഷ്ട്ര സ്വതന്ത്ര പുരസ്കാരം, കാലിഫോർണിയ
  • വിജയം- മികച്ച ചലച്ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, യുറേഷ്യ
  • വിജയം- മികച്ച ചലച്ചിത്രം, കോമോ സ്വതന്ത്ര അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇറ്റലി
  • വിജയം- മികച്ച ചലച്ചിത്രം, യൂറോപ്യൻ ഛായാഗ്രഹണ പുരസ്കാരം, പോളണ്ട്
  • വിജയം- ലോക വനിതാ പുരസ്കാരം, ഇന്തോനേഷ്യ
  • വിജയം- മികച്ച തമിഴ് ചലച്ചിത്രം, ദേശീയ ചലച്ചിത്ര പുരസ്കാരം, ഇന്ത്യ
  • വിജയം- മികച്ച സംവിധായകൻ, ബാഴ്സലോണ പ്ലാനറ്റ് ചലച്ചിത്രോത്സവം
  • വിജയം- മികച്ച സംവിധായകൻ, ഇന്നവേറ്റീവ് ചലച്ചിത്രോത്സവം, ബംഗളൂരു
  • വിജയം- മികച്ച നടി, ഇന്നവേറ്റീവ് ചലച്ചിത്രോത്സവം, ബംഗളൂരു
  • വിജയം- മികച്ച ചലച്ചിത്രം - റോം പ്രിസ്മ പുരസ്കാരം, റോം
  • വിജയം- മികച്ച ഛായാഗ്രഹണം, മിലാനോ, ഇറ്റലി
  • വിജയം- മികച്ച കുടുംബ ചലച്ചിത്രം - ബെസ്റ്റ് ഫിക്ഷൻ ചലച്ചിത്രോത്സവം, ലോസ് ഏഞ്ജൽസ്
  • വിജയം- പ്രത്യേക ജൂറി പരാമർശം, ഇൻഡി ചലച്ചിത്രോത്സവം, കാലിഫോർണിയ
  • വിജയം- സിൽവർ പാം പുരസ്കാരം, മെക്സിക്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, മെക്സിക്കോ
  • വിജയം- മികച്ച ചലച്ചിത്രം - അൽമാറ്റി ഇൻഡി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കസാഖ്സ്താൻ
  • വിജയം- മികച്ച ചലച്ചിത്രം, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
  • വിജയം- മികച്ച സംവിധായകൻ, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
  • വിജയം- മികച്ച ചിത്രസംയോജനം, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
  • വിജയം- പ്രത്യേക ജൂറി പരാമർശം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഗോവ, ഇന്ത്യ
  • വിജയം- മികച്ച കുടുംബ ചിത്രം, വൈറ്റ് വെയ്ൽ ചലച്ചിത്രോത്സവം, ലോസ് ഏഞ്ജൽസ്
  • വിജയം- മികച്ച ഇന്ത്യൻ ചിത്രം, ഓൾ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഹൈദരാബാദ്
  • വിജയം- മികച്ച നടൻ, കൾട്ട് ക്രിട്ടിക് മൂവി അവാർഡ്, ഇന്ത്യ
  • വിജയം- മികച്ച സഹനടി, കൾട്ട് ക്രിട്ടിക് മൂവി അവാർഡ്, ഇന്ത്യ
  • വിജയം- മികച്ച സ്വതന്ത്ര ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, വെനസ്വേല
  1. 1.0 1.1 1.2 1.3 1.4 1.5 Ramachandran, Mythily (18 April 2018). "Tamil film 'To Let' wins accolades". Gulf News. Retrieved 19 April 2018.
  2. 2.0 2.1 Kolappan, B. (20 November 2017). "Film that portrays the ordeal of house-hunting bags award". The Hindu. Retrieved 19 April 2018.
  3. Jeshi, K. (16 April 2018). "Filmmaking is simple, says director Chezhiyan". The Hindu (in Indian English). Retrieved 22 April 2018.
  4. "'To Let' to hit screens on February 21". The Times of India. 4 February 2019. Retrieved 25 March 2019.
  5. Kolkata International film festival
  6. "To Let Movie Review: An Earnest Portrait Of A Family's Struggle To Find A Rented House". Film Companion South. Archived from the original on 2019-08-04. Retrieved 2019-09-11.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടു_ലെറ്റ്&oldid=3632894" എന്ന താളിൽനിന്ന് ശേഖരിച്ചത്