മലയാളത്തിലെ ചലച്ചിത്ര-നാടക നടനാണ് ടി. സുധാകരൻ. തട്ടാലത്ത് സുധാകരൻ എന്നാണ് മുഴുവൻ പേര്.

ടി. സുധാകരൻ
തൊഴിൽനടൻ
സജീവ കാലം1990 മുതൽ 2015

ജീവിത രേഖ

തിരുത്തുക

1943-ലാണ് ജനണം. പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുധാകരൻ 2016 ജനുവരി 04-ന് മരിച്ചു.

1957-ൽ സ്കൂൾ സാഹിത്യസമാജത്തിലൂടെയാണ് ആദ്യമായി അരങ്ങിലെത്തിയത്. 1998–ൽ വയനാട് ഡെപ്യൂട്ടി കലക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം കലാപ്രവർത്തനത്തിൽ സജീവമായി.

കോഴിക്കോടൻ നാടകവേദികളിൽ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്നു ടി. സുധാകരൻ അമ്പതോളം സിനിമകളിലും അമച്വർ–പ്രൊഫഷണൽ ഉൾപ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചു.

അഭിനയിച്ച നാടകങ്ങൾ

തിരുത്തുക
  • വൃദ്ധവൃക്ഷം (സംവിധാനം - എ. ശാന്തകുമാർ) - സുധാകരൻ അവസാനമായി അഭിനയിച്ച നാടകം
  • ഈ എട്ടത്തി നുണയേ പറയൂ (സംവിധാനം - അക്കിത്തം)
  • കലിംഗ (സംവിധാനം - കെ.ടി. മുഹമ്മദ്)
  • ദീപസ്തംഭം മഹാശ്ചര്യം
  • സൃഷ്ടി
  • നാൽക്കവല
  • കാഫർ
  • അച്ഛനും ബാപ്പയും

നാടകസംഘങ്ങൾ

തിരുത്തുക
  • 1969-ൽ കെ. ആർ. മോഹൻദാസുമായി ചേർന്ന് "അണിയറ" എന്ന നാടകസംഘം രൂപികരിച്ചു.
  • ജി. ശങ്കരപ്പിള്ള, പി. കെ. വേണുക്കുട്ടൻ നായർ, കെ. എം. ആർ. തുടങ്ങിയവരുമായി ചേർന്ന് "അരങ്ങ്" എന്ന നാടകസംഘം രൂപികരിച്ചു
  • കെ. ടി. രവിയുമായി ചേർന്ന് പുതിയപാലം കേന്ദ്രമാക്കി "ചെന്താമര തിയറ്റേഴ്സ്" എന്ന നാടസംഘം രൂപികരിച്ചു.[1]

സിനിമകൾ - വർഷം

തിരുത്തുക

അവാർഡുകൾ

തിരുത്തുക
  • മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം. - ഡോ. ഇന്ദുകുമാർ രചനയും കെ. ആർ. മോഹൻദാസ് സംവിധാനവും ചെയ്ത "പുനർജനിയിലെ യുവാവാണ്" എന്ന നാടകത്തിലെ അഭിനയത്തിനാണ് അവാർഡ്.
  • 1964–ലാണ് സുധാകരനെ തേടി ആദ്യ അംഗീകാരമെത്തിയത്. കുതിരവട്ടം പപ്പു ഒരുക്കിയ 'ചിരി അഥവാ കുറ്റിച്ചൂൽ' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചു.
  • കോഴിക്കോട് കോർപറേഷൻ നടത്തിയ നാടകമത്സരങ്ങളിൽ മികച്ച നടനുള്ള ബഹുമതി പലതവണ ലഭിച്ചിട്ടുണ്ട്.

കുടുംബം

തിരുത്തുക

ഭാര്യ: സൂര്യപ്രഭ, മകൻ - സുധീഷ് സിനിമ നടനാണ്.

"https://ml.wikipedia.org/w/index.php?title=ടി._സുധാകരൻ&oldid=4092913" എന്ന താളിൽനിന്ന് ശേഖരിച്ചത്