ടി. പത്മനാഭൻ

ഇന്ത്യന്‍ രചയിതാവ്‌
(ടി. പദ്മനാ‍ഭൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്[1] ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.[2] ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.[2] . ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവിക തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം.റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമാ ചെയ്യപ്പെട്ടിട്ടുണ്ട്

ടി. പത്മനാഭൻ
ടി. പത്മനാഭൻ
ടി. പത്മനാഭൻ
തൊഴിൽഎഫ്.എ.സി.ടി (FACT) ഡപ്യൂട്ടി ജനരൽ മാനേജർ റിട്ടയേർഡ്
ദേശീയതഭാരതീയൻ
വിഷയംചെറുകഥ

സാഹിത്യശൈലികൾ

തിരുത്തുക

കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ.അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഒരു ലേഖനത്തിനുപോലും നൽകാനാവില്ല..ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ ,ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കുമുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിൻ്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു.ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്.

ജീവചരിത്രം

തിരുത്തുക
 
ടി പദ്മനാഭൻ കേരള വനഗവേഷണ കേന്ദ്രത്തിൽ വച്ചു നടന്ന ഒരു കഥാക്യാമ്പിൽ പങ്കെടുക്കുന്നു.

1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി[3].

 
ടി പത്മനാഭൻ ഒരു പരിപാടിയിൽ പ്രസംഗിക്കുന്നു.

1948 മുതൽ കഥകളെഴുതി തുടങ്ങി. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറുപതിൽ പരം കഥകൾ എഴുതിയിട്ടുണ്ട്.[4]

പ്രധാന പുരസ്കാരങ്ങൾ

തിരുത്തുക
 
ടി. പദ്മനാഭൻ പി കെ പാറക്കടവിനോടൊപ്പം
  • മാതൃഭൂമി സാഹിത്യ പുരസ്‌കാരം - 2015[5]
  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)[6]
  • എഴുത്തച്ഛൻ പുരസ്കാരം (2003) (കേരള സർക്കാർ ഏർപ്പെടുത്തിയത്)[7]
  • വയലാർ ‍അവാർഡ് (2001)-പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
  • വള്ളത്തോൾ പുരസ്‌കാരം (2001)
  • ലളിതാംബിക അന്തർജ്ജനം പുരസ്കാരം (1998) [8]
  • സ്റ്റേറ്റ് ഓഫ് ആൽ- ഐൻ അവാർഡ് (1997) - (ഗൗരി എന്ന കൃതിക്ക്)
  • സാഹിത്യപരിഷത്ത് അവാർഡ് (1988) - (കാലഭൈരവൻ എന്ന കൃതിക്ക്)
  • ഓ.എൻ.വി. സ്മാരക പുരസ്‌കാരം -2019

1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[9] 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിരസിച്ചു[10]. 1995-ൽ കടൽ എന്ന കൃതിക്ക് ലഭിച്ച ഓടക്കുഴൽ അവാർഡും ഇദ്ദേഹം നിരസിച്ചു.[11]

 
കാനായിയിൽ നടന്ന ബാലസാഹിത്യക്യാമ്പിൽ

കഥാസമാഹാരങ്ങൾ

തിരുത്തുക
  • പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955)[12]
  • ഒരു കഥാകൃത്ത് കുരിശിൽ (1956)
  • മഖൻ സിംഗിന്റെ മരണം (1958)
  • ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ (1971)
  • സാക്ഷി (1973)
  • ശേഖൂട്ടി
  • ഹാരിസൺ സായ്‌വിന്റെ നായ (1979)
  • വീടു നഷ്ടപ്പെട്ട കുട്ടി (1983)
  • അശ്വതി
  • മരയ
  • പെരുമഴ പോലെ
  • കാലഭൈരവൻ (1986) .
  • കത്തുന്ന ഒരു രഥ ചക്രം
  • നളിനകാന്തി (1988)[13]
  • ഗൗരി (1991)
  • കടൽ 1994
  • പത്മനാഭന്റെ കഥകൾ (1995)
  • പള്ളിക്കുന്ന്
  • ഖലീഫാ ഉമറിന്റെ പിൻമുറക്കാർ[14]

സ്മരണകൾ

തിരുത്തുക
  • കഥകൾക്കിടയിൽ
  • യാത്രയ്ക്കിടയിൽ
  1. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പേജ് 371, എരുമേലി പരമേശ്വരൻ പിള്ള, കറന്റ് ബുക്സ്, 2008 ജൂലൈ
  2. 2.0 2.1 ആധുനിക മലയാള സാഹിത്യം പ്രസ്ഥാനങ്ങളിലൂടെ, പേജ് 328, എഡിറ്റർ: കെ.എം. ജോർജ്ജ്, ഡി.സി. ബുക്സ്, 2009 ഏപ്രിൽ
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)
  4. പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ. രവീന്ദ്രൻ നായർ)
  5. "മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം ടി.പത്മനാഭന്‌". മാതൃഭൂമി. Archived from the original on 2015-09-07. Retrieved 7 സെപ്റ്റംബർ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  6. http://www.mathrubhumi.com/story.php?id=286203[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-11-24. Retrieved 2006-11-26.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2006-11-26.
  9. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  10. "അക്കാദമി ഫെലോഷിപ്പ് സ്വീകരിക്കും; അതിന് കാരണവുമുണ്ട്- ടി.പദ്മനാഭൻ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-14. Retrieved 2012-07-26.
  11. "എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
  12. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 778. 2013 ജനുവരി 21. Retrieved 2013 മെയ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  13. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ഓഗസ്റ്റ് 13. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
  14. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 708. 2011 സെപ്റ്റംബർ 19. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി._പത്മനാഭൻ&oldid=4083219" എന്ന താളിൽനിന്ന് ശേഖരിച്ചത്